Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വെറും 3 മാസം, അര്‍ജുന്‍ അടുത്ത ഗെയ്‌ലാവും!! വേണ്ടത് ഒറ്റക്കാര്യമെന്നു യുവിയുടെ അച്ഛന്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെക്കുറിച്ച് ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ അച്ഛനും ക്രിക്കറ്ററുമായിരുന്ന യോഗ്‌രാജ് സിങ്.

സച്ചിന്റെ മകനെന്ന നിലയില്‍ ക്രിക്കറ്റ് ലോകത്തു ശ്രദ്ധിക്കപ്പെട്ടെങ്കിലും തന്റെ പ്രതിഭയിലൂടെ കൈയടി നേടാന്‍ അര്‍ജുനായിട്ടില്ല. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണെങ്കിലും ഒരു മല്‍സരം പോലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല.

എന്നാല്‍ അര്‍ജുന്റെ കഴിവ് ഒളിഞ്ഞിരിക്കുന്നത് ബൗളിങിലല്ല, മറിച്ച് ബാറ്റിങിലാണെന്നും അടുത്ത ക്രിസ് ഗെയ്‌ലായി മാറാനുള്ള ശേഷി താരത്തിനുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് യോഗ്‌രാജ്. നേരത്തേ അദ്ദേഹത്തിനു കീഴില്‍ അര്‍ജുന്‍ പരിശീലനം നടത്തിയിരുന്നെങ്കിലും പിന്നീട് ഇതു തുടരാതെ അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അര്‍ജുന്റെ കഴിവിനെക്കുറിച്ച് വളരെ അടുത്തറിയാവുന്ന വ്യക്തി കൂടിയാണ് യോഗ്‌രാജ്.

YUVRAJ YOGRAJ

അര്‍ജുനെ ഗെയ്‌ലാക്കാം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരങ്ങളും ബാറ്റിങ് സെന്‍സേഷനുകളുമായ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും നേരത്തേ യുവരാജ് സിങിനു കീഴില്‍ പരിശീലനം നടത്തിയിരുന്നു. ഇരുവരുടെയും കഴിവുകളെ മിനുക്കിയെടുത്തതും കൂടുതല്‍ അച്ചടക്കമുള്ള ക്രിക്കറ്റര്‍മാരാക്കി മാറ്റിയെടുത്തതും അദ്ദേഹമാണ്. ഇപ്പോഴിതാ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെയും യുവിക്കു കീഴില്‍ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുകയാണ് യോഗ്‌രാജ് സിങ്.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കാര്യത്തില്‍ ഞാന്‍ പറയുന്നത് ബൗളിങിലെ ശ്രദ്ധ കുറച്ച് ബാറ്റിങില്‍ കൂടുതലായി ശ്രദ്ധിക്കൂയെന്നാണ്. ഒരു മൂന്നു മാസത്തേക്കു സച്ചിന്റെ മകനെ യുവരാജിനു കീഴില്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ അടുത്ത ക്രിസ് ഗെയ്‌ലായി അവന്‍ മാറുമെന്നു താന്‍ ബെറ്റ് വയ്ക്കുകയാണെന്നും യോഗ്‌രാജ് വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ മുംബൈ ടീമിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. എന്നാല്‍ ഇവര്‍ക്കൊപ്പം കളിക്കാന്‍ താരത്തിനു വേണ്ടത്ര അവസരം ലഭിച്ചില്ല. തുടര്‍ന്നാണ് സച്ചിന്റെ ഉപദേശപ്രകാരം രണ്ടു വര്‍ഷം മുമ്പ് അര്‍ജുന്‍ മുംബൈ വിട്ട് ഗോവയിലേക്കു തട്ടകം മാറ്റിയത്.

ഈ സമയത്തായിരുന്നു യോഗ്‌രാജിനു കീഴില്‍ താരം പരിശീലനവും നടത്തിയത്. ഇതു അര്‍ജുന് ഗുണവും ചെയ്തിരുന്നു. ഗോവയ്ക്കായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി താരം കസറി. പക്ഷെ കര്‍ക്കശക്കാരനായ യോഗ്‌രാജിനു കീഴില്‍ കുറച്ചു കാലം മാത്രമേ അര്‍ജുന്‍ പരിശീലനം നടത്തിയുള്ളൂ.

ഐപിഎല്ലില്‍ കളിച്ചേക്കില്ല

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. കാരണം മുംബൈ ടീം ഇപ്പോള്‍ സെറ്റായിക്കഴിഞ്ഞു. ഏറ്റവുംമ മികച്ച ടീം കോമ്പിനേഷന്‍ ലഭിച്ചു കഴിഞ്ഞതിനാല്‍ ഇനി വലിയ അഴിച്ചുപണികള്‍ ടീമില്‍ വരുത്താനും പോവുന്നില്ല. . അതുകൊണ്ടു തന്നെ സീസണ്‍ മുഴുവനും ബെഞ്ചില്‍ തന്നെയായിരിക്കും അര്‍ജുന്റെ സ്ഥാനം.

ARJUN TENDULKAR

കഴിഞ്ഞ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. ആദ്യ റൗണ്ടില്‍ അര്‍ജുനെ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചതുമില്ല. എന്നാല്‍ പിന്നീട് അണ്‍സോള്‍ഡായവരെ അവസാന റൗണ്ടില്‍ വീണ്ടും ലേലത്തിനു വച്ചപ്പോള്‍ അദ്ദേഹത്തെ മുംബൈ വാങ്ങുകയായിരുന്നു.

അടുത്തിടെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഗോവയ്ക്കാി അര്‍ജുന്‍ കളിച്ചിരുന്നു. അരുണാചല്‍ പ്രദേശുമായുള്ള കളിയിലെ ഫൈറുള്‍പ്പെടെ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അര്‍ജുന്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ 13 റണ്‍സും മൂന്നു വിക്കറ്റുകളുമാണ് നേടാനായത്.

Story first published: Thursday, April 24, 2025, 17:32 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+