Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഈ 3 പേര്‍ സഞ്ജുവിന് തലവേദനയാവും!! എന്തിനു വാങ്ങി? ദ്രാവിഡും കൂട്ടുനിന്നു

ഐപിഎല്ലിന്റെ മെഗാ താരലേലം പൂര്‍ത്തിയായതോടെ ക്രിക്കറ്റ് ലോകം ഇനി അടുത്ത സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ സീസണില്‍ പത്തു ഫ്രാഞ്ചൈസികളുടെയും ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു ഏറെക്കുറെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ലേലത്തില്‍ ഏറെക്കുറെ സജീവമായി പങ്കാളികളായിരുന്നു. ചില മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിക്കുകയും ചെയ്തു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ടു ദിവസങ്ങളായി നടന്ന ലേലത്തില്‍ ആകെ 14 കളിക്കാരെയാണ് റോയല്‍സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സഞ്ജുവടക്കം ആറു താരങ്ങളെ ലേലത്തിനു മുമ്പ് തന്നെ അവര്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ എന്നിവരാണ് നിലനിര്‍ത്തപ്പെട്ട മറ്റു കളിക്കാര്‍.

ലേലത്തില്‍ റോയല്‍സ് വാങ്ങിയ സര്‍പ്രൈസ് താരം 13 കാരനായ വൈഭവ് സൂര്യവന്‍ഷിയായിരുന്നു. ഇതിനകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ ഈ താരത്തെ 1.10 കോടിക്കാണ് റോയല്‍സ് ടീമിലെത്തിച്ചത്. എന്നാല്‍ ചില താരങ്ങളെ വാങ്ങിയതിലൂടെ മണ്ടത്തരവും റോയല്‍സിനു പറ്റിയിട്ടുണ്ട്. ലേലത്തില്‍ അവര്‍ക്കു ഒഴിവാക്കാമയിരുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

MAHEESH THEEKSHANA

മഹീഷ് തീക്ഷണ (4.4 കോടി)

ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷണയെ 4.4 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്. ലേലത്തിനു മുമ്പ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനെയും യുസ്വേന്ദ്ര ചഹലിനെയും റോയല്‍സ് കൈവിട്ടിരുന്നു. അതിനു പകരമാണ് തീക്ഷണയെയും ശ്രീലങ്കയുടെ തന്നെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയെയും അവര്‍ ലേലത്തില്‍ ടീമിലെത്തിച്ചത്. ഇവരെക്കൂടാതെ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് സ്പിന്നറായ കുമാര്‍ കാര്‍ത്തികേയ സിങിനെയും റോയല്‍സ് വാങ്ങിയിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ അധികം അനുഭവസമ്പത്തില്ലാത്ത താരങ്ങളിലൊരാളായ തീക്ഷണയ്ക്കായി അഞ്ചു കോടിയോളം മുടക്കിയത് അബദ്ധമായേക്കും. മാത്രമല്ല വളരെ മോശം ഫീല്‍ഡറും കൂടിയാണ് താരം. തീക്ഷണയ്ക്കു പകരം ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ക്കായി റോയല്‍സിനു ശ്രമം നടത്താമായിരുന്നു.

തുഷാര്‍ ദേശ്പാണ്ഡെ (6.5 കോടി)

രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ കാണിച്ച രണ്ടാമത്തെ മണ്ടത്തരം ഇന്ത്യന്‍ പേസറായ തുഷാര്‍ ദേശ്പാണ്ഡെയെ വാങ്ങിയതാണ്. 6.5 കോടിയെന്ന വലിയ തുകയും ഇതിനു വേണ്ടി അവര്‍ ചെലവഴിക്കുകയും ചെയ്തു.

നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയെന്നതു ശരി തന്നെയാണ്. പക്ഷെ തുഷാറിന്റെ സ്ഥിരതയില്ലായ്മയും ഡെത്ത് ഓവറുകളിലെ ബൗളിങുമെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇതു റോയല്‍സിനു വലിയ തിരിച്ചടിയായി മാറിയേക്കുകയും ചെയ്യും.

ആകാശ് മധ്വാള്‍, സന്ദീപ് ശര്‍മ എന്നിവര്‍ ടീമിലുള്ള സ്ഥിതിക്ക് ഇത്ര വലിയ തുകയ്ക്കു തുഷാറിനെ വാങ്ങേണ്ടിയിരുന്നില്ല. ഈ വിലയ്‌ക്കൊത്ത പ്രകടനം കളിക്കളത്തില്‍ താരത്തിനു പുറത്തെടുക്കാനാവുമോയെന്ന കാര്യം സംശയവുമാണ്.

JOFRA ARCHER

ജോഫ്ര ആര്‍ച്ചര്‍ (12.50 കോടി)

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ വലിയ തുകയ്ക്കു വാങ്ങിയതാണ് രാജസ്ഥാന്‍ റോയല്‍സ് കാണിച്ച മൂന്നാമത്തെ അബദ്ധം. നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിനായി 12.50 കോടി രൂപയാണ് റോയല്‍സ് വാരിയെറിഞ്ഞത്. ട്രെന്റ് ബോള്‍ട്ടിനു പകരം റോയല്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്ന വലിയ ദൗത്യമാണ് ആര്‍ച്ചര്‍ക്കുള്ളത്.

പക്ഷെ പരിക്കുകള്‍ നിരന്തരം വേട്ടയാടിയിട്ടുള്ള കരിയറാണ് ആര്‍ച്ചറുടേത്. രണ്ടു വര്‍ഷത്തോളം പരിക്കു കാരണം താരം കളത്തിനു പുറത്തായിരുന്നു. അതിനുശേഷം കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തിരിച്ചുവരവ് നടത്തിയെങ്കിലും പഴയ ആര്‍ച്ചറുടെ നിഴല്‍ മാത്രമേ കണ്ടുള്ളൂ.

മുംബൈ ബൗളിങ് നിരയില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇങ്ങനെയൊരാളെ 13 കോടിയോളം മുടക്കി റോയല്‍സ് വാങ്ങിയത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്. റോല്‍സിന്റെ ഈ തീരുമാനം ശരിയായിരുന്നോയെന്നു നമുക്കു കാത്തിരുന്നു കാണാം.

Story first published: Wednesday, November 27, 2024, 6:40 [IST]
Other articles published on Nov 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+