Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഐപിഎല്ലിലെ ഹാട്രിക്ക് വീരന്മാര്‍, മുന്നിലാര്? എല്ലാം അറിയാം

മുംബൈ: ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന പോരാട്ടമായതിനാല്‍ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ വന്നിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ഇത്തവണയും ആരാധകരുടെ പ്രിയ താരങ്ങളെല്ലാം വെടിക്കെട്ട് പ്രകടനങ്ങളോടെ കസറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പല പ്രമുഖ താരങ്ങളുടേയും അവസാന സീസണായി ഇത്തവണത്തെ സീസണ്‍ മാറാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ സീസണെ എല്ലാവരും കാണുന്നത്. ഐപിഎല്‍ പൊതുവേ ബാറ്റ്‌സ്മാന്‍മാരുടെ ടൂര്‍ണമെന്റാണ്. തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ കൈയടി നേടുമ്പോഴും ബൗളര്‍മാരുടെ മികവിന് പലപ്പോഴും വേണ്ടത്ര അംഗീകാരം ലഭിക്കാറില്ല. എന്നാല്‍ ഐപിഎല്ലില്‍ ഹാട്രിക്ക് വിക്കറ്റ് നേട്ടത്തോടെ കൈയടി നേടിയ ചിലരുണ്ട്. ഇത് ആരൊക്കെയാണെന്ന് നോക്കാം.

ഇതുവരെ പിറന്നത് 22 ഹാട്രിക്കുകള്‍

ഐപിഎല്ലിലെ ഹാട്രിക് വിക്കറ്റ് നേട്ടത്തിന്റെ ചരിത്രത്തിലേക്ക് പോകുമ്പോള്‍ 22 തവണയാണ് ഹാട്രിക് വിക്കറ്റ് നേട്ടം പിറന്നതെന്ന് കാണാനാവും. ഇതില്‍ എട്ട് തവണ പേസര്‍മാര്‍ ഹാട്രിക് നേടിയപ്പോള്‍ 14 തവണ സ്പിന്‍ ബൗളര്‍മാരാണ് ഹാട്രിക് നേട്ടത്തിലേക്കെത്തിയത്. ഐപിഎല്ലില്‍ സ്പിന്നര്‍മാരുടെ റോള്‍ എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്ന റെക്കോഡാണിത്. 2008ല്‍ പഞ്ചാബ് കിങ്‌സിനെതിരേ സിഎസ്‌കെയുടെ എല്‍ ബാലാജിയാണ് ആദ്യത്തെ ഐപിഎല്‍ ഹാട്രിക് നേടിയത്.

ഇതേ സീസണില്‍ അമിത് മിശ്രമയും മഖായ എന്‍ഡിനിയും ഹാട്രിക് നേടി. പ്രഥമ സീസണില്‍ മൂന്ന് ഹാട്രിക്കുകളാണ് പിറന്നത്. രണ്ടാം സീസണിലും മൂന്ന് ഹാട്രിക്കുകള്‍ പിറന്നു. ഇതില്‍ പ്രതീക്ഷിക്കാത്ത ചിലര്‍ ഈ നേട്ടത്തിലേക്കെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി മുംബൈ ഇന്ത്യന്‍സിനെതിരേ ഹാട്രിക് നേടിയപ്പോള്‍ യുവരാജ് സിങ് പഞ്ചാബ് കിങ്‌സിനായി ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയും ഹാട്രിക് നേടിയെടുത്തു.

amit mishra

കൂടുതല്‍ ഹാട്രിക് അമിത് മിശ്രക്ക്

ഐപിഎല്ലിലെ ഹാട്രിക് നേട്ടക്കാരില്‍ അമിത് മിശ്രയാണ് മുന്നിട്ട് നില്‍ക്കുന്നത് മൂന്ന് തവണയാണ് അദ്ദേഹം ഹാട്രിക് നേട്ടത്തിലെത്തിയത്. മൂന്ന് തവണയും വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് രണ്ട് തവണ ഹാട്രിക് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹാട്രിക് നേട്ടം കൈവരിച്ചത് രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരാണ്. അഞ്ച് പേരാണ് രാജസ്ഥാനൊപ്പം ഹാട്രിക് നേടിയത്.

പഞ്ചാബ് കിങ്‌സിനൊപ്പം നാല് പേരും ഹാട്രിക് നേടിയെടുത്തു. ആറ് വിദേശ താരങ്ങള്‍ക്കാണ് ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചത്. മഖായ എന്‍ഡിനി, സുനില്‍ നരെയ്ന്‍, ഷെയ്ന്‍ വാട്‌സന്‍, ആന്‍ഡ്രെ ടൈ, സാമുവല്‍ ബദ്രി, സാം കറെന്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ വിദേശ താരങ്ങള്‍. ഹാട്രിക് നേടാന്‍ ബൗളറുടെ മികവിനൊപ്പം ഫീല്‍ഡര്‍മാരുടെ വലിയ പിന്തുണ കൂടി അത്യാവശ്യമാണ്. ഒപ്പം ഭാഗ്യവും തുണക്കേണ്ടത് അത്യാവശ്യമാണ്.

അവസാന ഹാട്രിക് നേടിയത് റാഷിദ് ഖാന്‍

ഐപിഎല്ലിലെ അവസാന ഹാട്രിക് നേട്ടം 2023ലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാനാണ് ഹാട്രിക് നേടിയെടുത്തത്. കഴിഞ്ഞ സീസണില്‍ ഒരു ബൗളര്‍മാര്‍ക്ക് പോലും ഹാട്രിക് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ ഈ നേട്ടത്തിലെത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ഹാട്രിക് നേടാന്‍ കെല്‍പ്പുള്ള നിരവധി ബൗളര്‍മാര്‍ ഐപിഎല്ലിലുണ്ട്. എന്നാല്‍ ഹാട്രിക് നേട്ടത്തിലേക്കെത്താന്‍ ഭാഗ്യം ആര്‍ക്കാവും ഉണ്ടാവുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Friday, March 21, 2025, 9:52 [IST]
Other articles published on Mar 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+