For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെയ്ക്ക് ജയിക്കാം, ഈ മാറ്റം വരുത്തണം; നിര്‍ദേശിച്ച് റായുഡു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പടിക്കാത്ത പല ടീമുകളും മികവ് കാട്ടുന്നതാണ് കാണാനാവുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പല വമ്പന്മാരും നിരാശപ്പെടുത്തുകയാണ്. ഇതിലൊരു ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ഇത്തവണ കാര്യങ്ങള്‍ പ്രയാസമാണ്. നാലില്‍ മൂന്ന് മത്സരവും സിഎസ്‌കെ തോറ്റു. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള മൂന്ന് മത്സരവും സിഎസ്‌കെ തോറ്റു.

ഹാട്രിക് തോല്‍വിയുടെ ക്ഷീണം മാറ്റാനുറച്ചാവും ഇന്ന് സിഎസ്‌കെ പഞ്ചാബ് കിങ്‌സിനെ നേരിടാനെത്തുന്നത്. പഞ്ചാബ് കരുത്തരുടെ നിരയാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബിനെതിരേ എന്ത് വിലകൊടുത്തും സിഎസ്‌കെയ്ക്ക് ജയിക്കേണ്ടതായുണ്ട്. സിഎസ്‌കെയുടെ തുടര്‍ തോല്‍വികളില്‍ എംഎസ് ധോണിക്കെതിരേ പോലും ഇപ്പോള്‍ വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് പഞ്ചാബിനെ കീഴടക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഈ രണ്ട് പേരിലൊരാളെ പുറത്താക്കണം

സിഎസ്‌കെയെ ഇത്തവണ പിന്നോട്ടടിക്കുന്നത് ടീമിന്റെ ബാറ്റിങ് നിരയാണെന്നാണ് റായുഡു പറയുന്നത്. രാഹുല്‍ ത്രിപാഠി നിരാശപ്പെടുത്തിയതോടെ രചിന്‍ രവീന്ദ്രയേയും ഡെവോണ്‍ കോണ്‍വേയേയുമാണ് സിഎസ്‌കെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈ കൂട്ടുകെട്ട് മികവ് കാട്ടുന്നില്ല. നായകന്‍ റുതുരാജ് ഗെയ്ക് വാദിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. മധ്യനിരയില്‍ ടീമിനെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.

എംഎസ് ധോണി പിന്നോട്ടിറങ്ങി കളിക്കുന്നത് ടീമിനെ ബാധിക്കുന്നു. കാര്യമായൊന്നും ചെയ്യാനില്ലാത്ത നിരയായി സിഎസ്‌കെ മാറിയിരിക്കുകയാണ്. ഇതിന് മാറ്റം വരുത്താന്‍ റായുഡു നിര്‍ദേശിക്കുന്നത് ഒരു മാറ്റമാണ്. മതീഷ പതിരാന, നൂര്‍ അഹമ്മദ് എന്നീ രണ്ട് താരങ്ങളിലൊരാളെ പുറത്തിരുത്തി ജാമി ഓവര്‍ട്ടനെ ബാറ്റിങ് നിരയിലേക്ക് കൊണ്ടുവരണമെന്നാണ് റായുഡു നിര്‍ദേശിക്കുന്നത്. നൂര്‍ അഹമ്മദും പതിരാനയും ബൗളിങ് നിരയിലെ നിര്‍ണ്ണായക താരങ്ങളാണ്. എന്നാല്‍ ബാറ്റിങ് നിരയുടെ കരുത്തുയര്‍ത്തുകയെന്നതാണ് സിഎസ്‌കെയെ സംബന്ധിച്ച് ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യം.

അതുകൊണ്ടുതന്നെ ഈ രണ്ട് വിദേശ താരങ്ങളിലൊരാളെ ഒഴിവാക്കി ജാമി ഓവര്‍ട്ടനെ പ്ലേയിങ് 11ലേക്ക് കൊണ്ടുവന്നാല്‍ സിഎസ്‌കെയുടെ ബാറ്റിങ് നിരയുടെ ശക്തി ഉയര്‍ത്താമെന്നാണ് റായുഡു പറയുന്നത്. ഡെവോണ്‍ കോണ്‍വേയേയും രചിന്‍ രവീന്ദ്രയേയും പ്ലേയിങ് 11 നിലനിര്‍ത്തുമ്പോള്‍ ബാറ്റിങ് കരുത്തുയര്‍ത്താന്‍ ഇതാണ് വഴിയെന്നാണ് റായുഡു നിര്‍ദേശിക്കുന്നത്.

ms dhoni

ആരാധകരെ കൂടെ നിര്‍ത്താന്‍ സാധിക്കണം

സിഎസ്‌കെ എന്നത് കേവലമൊരു ടീം മാത്രമല്ല മറിച്ചൊരു വികാരമാണ്. വലിയ ആരാധക പിന്തുണ സിഎസ്‌കെയ്ക്കുണ്ട്. ടീമിന്റെ കരുത്തും അതാണ്. എന്നാല്‍ തട്ടകത്തിലടക്കം സിഎസ്‌കെ തോറ്റതോടെ ടീമിനെതിരേ വിമര്‍ശനം ശക്തമാണ്. എംഎസ് ധോണിയുടെ ആരാധകരടക്കം ഇപ്പോള്‍ താരത്തിനെതിരേ തിരിഞ്ഞിരിക്കുകയാണെന്ന് പറയാം. സിഎസ്‌കെയ്ക്ക് തുടര്‍ ജയങ്ങള്‍ നേടാന്‍ സാധിക്കാത്ത പക്ഷം ഇനിയും ആരാധകര്‍ ടീമിന് എതിരാവും.

ഈ പ്രതിസന്ധി മറികടക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കേണ്ടതായുണ്ട്. എന്നാല്‍ പഞ്ചാബിനെപ്പോലെ സംതുലിതമായൊരു ടീമിനെ മറികടന്ന് ജയിക്കുകയെന്നത് ഒട്ടും എളുപ്പമാവില്ലെന്നുറപ്പാണ്. ടീമിനെ ജയത്തിലേക്കെത്തിക്കേണ്ടത് ധോണിയുടെ ആവശ്യമായി മാറിയിരിക്കുകയാണ്. എന്തായാലും മാറ്റങ്ങളോടെ വിജയ വഴിയിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, April 8, 2025, 13:36 [IST]
Other articles published on Apr 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+