For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈ പ്ലേ ഓഫിലേക്ക്, കപ്പുറപ്പിക്കാം; കാരണം പറഞ്ഞ് അമ്പാട്ടി റായുഡു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇത്തവണ അതിശക്തമായ ടീമുണ്ടായിട്ടും ആദ്യ മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്. എന്നാല്‍ അവസാന മത്സരങ്ങളിലെല്ലാം കിടിലന്‍ പ്രകടനം കാഴ്ചവെച്ച മുംബൈ കിടിലന്‍ തിരിച്ചുവരവാണ് നടത്തിയത്. അവസാന ആറ് മത്സരത്തിലും ജയിച്ച മുംബൈ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഇത്തവണ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സ് ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇത്തവണ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇടവേളക്ക് ശേഷം മുംബൈ കിരീടത്തിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഫോമിലേക്കെത്തിയതോടെ ടീമിന് വലിയ ആത്മവിശ്വാസം ലഭിച്ചിരിക്കുകയാണ്. ബൗളിങ് നിരയില്‍ ദീപക് ചഹാറും ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമെല്ലാം എതിരാളികളെ എറിഞ്ഞൊതുക്കുന്നു.

ഇവര്‍ ഫോമിലേക്കെത്തിയതോടെ ബൗളറെന്ന നിലയിലെ ഹാര്‍ദിക്കിന്റെ സമ്മര്‍ദ്ദം കുറഞ്ഞുവെന്ന് പറയാം. സ്പിന്നര്‍ കരണ്‍ ശര്‍മയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മുംബൈ ഫോമിലേക്കെത്തിയതോടെ മറ്റ് ടീമുകള്‍ക്കാണ് ആശങ്ക. പ്ലേ ഓഫിലേക്കെത്തിയാല്‍ കപ്പുകൊണ്ട് മടങ്ങുന്നതാണ് മുംബൈയുടെ ശീലം. അത് ഇത്തവണയും ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ മുംബൈയുടെ കിരീട സാധ്യത അമ്പാട്ടി റായുഡു തന്നെ വിലയിരുത്തുകയാണ്.

മുംബൈ പ്ലേ ഓഫിലെങ്കില്‍ കിരീടം ഉറപ്പാണ്

മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ കപ്പ് നേടിയ ടീമാണ്. ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ വലിയ മത്സരങ്ങള്‍ ജയിക്കാന്‍ മറ്റ് ടീമുകളെക്കാള്‍ നന്നായി മുംബൈക്ക് അറിയാം. അതുകൊണ്ടുതന്നെ പ്ലേ ഓഫിലേക്കെത്തുന്ന മുംബൈയെ എതിരാളികള്‍ ഭയക്കണം. ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ മുംബൈ പ്ലേ ഓഫില്‍ തോറ്റ് പുറത്തായത് വിരളമാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇത്തവണയും മുംബൈ പ്ലേ ഓഫിലേക്കെത്തിയാല്‍ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് നിസംശയം പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം നടത്താന്‍ മുംബൈക്ക് സാധിക്കുന്നുണ്ട്.

rohit sharma suryakumar yadav ipl 2025

'ബുദ്ധിപരമായി കളിക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാനെതിരേ എത്ര മനോഹരമായാണ് അവര്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞതെന്ന് നോക്കുക. സാഹചര്യം വിലയിരുത്തി കളിക്കാന്‍ മുംബൈ എന്നും മിടുക്കരാണ്. എപ്പോഴും തങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞാണ് അവര്‍ കളിക്കുന്നത്. സമ്മര്‍ദ്ദത്തെ നന്നായി മറികടക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. പ്ലേ ഓഫിലേക്കെത്തിയാല്‍ മുംബൈ ഏറ്റവും അപകടകാരികളായ ടീമാണ്. പ്ലേയിങ് 11ലെ എല്ലാവരും മാച്ച് വിന്നര്‍മാരാണ്' ജിയോ ഹോട്ട്‌സ്റ്റാറില്‍ സംസാരിക്കവെ അമ്പാട്ടി റായുഡു പറഞ്ഞു.

സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും മോശം ഫോമിലായതാണ് ആദ്യ മത്സരങ്ങളില്‍ മുംബൈയെ പിന്നോട്ടടിച്ചത്. എന്നാല്‍ ഇരുവരേയും മുംബൈ പിന്തുണക്കുകയും അവരുടെ റോളില്‍ വിശ്വസിക്കുകയും ചെയ്തു. ഇതിന്റെ ഫലം മുംബൈക്ക് ലഭിച്ചു. രോഹിത് ഫോമിലായതോടെ സഹ ഓപ്പണറായ റിയാന്‍ റിക്കില്‍ട്ടനും താളം കണ്ടെത്തി. ഇപ്പോള്‍ എല്ലാ മേഖലയിലും മുംബൈ അതി ശക്തരാണ്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

മുംബൈ സമ്മര്‍ദ്ദത്തെ മറികടക്കുന്ന ടീം

നിലവില്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പ്രധാന പ്രശ്‌നം സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കഴിവില്ലാത്തതാണ്. വലിയ മത്സരങ്ങളില്‍ ഈ ടീമുകള്‍ പ്രയാസപ്പെടുന്നു. എന്നാല്‍ മുംബൈ ഇത്തരം മത്സരങ്ങളിലും വിജയം നേടാന്‍ കരുത്തുള്ളവരാണ്. ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു മികച്ച നായകന്‍ മുംബൈയുടെ ശക്തിയാണ്. ഹാര്‍ദിക്കിന് പിഴക്കുമ്പോള്‍ പിന്തുണക്കാന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമുണ്ട്. നാല് നായകന്മാരുടെ ബുദ്ധിയാണ് മുംബൈക്ക് കരുത്തുപകരാനായി കാത്ത് നില്‍ക്കുന്നത്. ഇത് മറ്റൊരു ടീമിനും അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ മുംബൈ കപ്പിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Friday, May 2, 2025, 16:31 [IST]
Other articles published on May 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+