Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വമ്പന്‍ ഒത്തുകളി!! അംബാനിയെറിഞ്ഞത് കോടികള്‍? ജിടിയുടെ അക്കൗണ്ട് പരിശോധിക്കൂ

ചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച തുടക്കം ലഭിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. കളിയില്‍ മുംബൈ ടീമുടമയായ അംബാനി കോടികള്‍ വാരിയെറിഞ്ഞതായും ജിടിയുടേത് ഒത്തുകളി തന്നെയാണെന്നു സംശയവുമുണ്ടെന്നാണ് ആരാധകര്‍ ആഞ്ഞടിക്കുന്നത്.

പഞ്ചാബിലെ മുള്ളന്‍പൂരില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്കു ആഗ്രഹിച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 65 റണ്‍സാണ് അവര്‍ വാരിക്കൂട്ടിയത്. മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം പകരക്കാരനായി എത്തി ആദ്യ മല്‍സരം കളിച്ച ജോണി ബെയര്‍‌സ്റ്റോയാണ് മുംബൈയ്ക്കായി ഓപ്പണിങില്‍ ഇറങ്ങിയത്. ഈ ജോടി വളരെ വേഗത്തില്‍ തന്നെ ക്ലിക്കാവുകയും ചെയ്തു.

ROHIT AMBANI

രോഹിത്തിന് ആയുസ് നീട്ടിക്കൊടുത്തു

അപകടകാരിയായ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു രണ്ടു തവണയാണ് പവര്‍പ്ലേയില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ ആയുസ് നീട്ടിക്കൊടുത്തത്. മല്‍സരത്തില്‍ ഒത്തുകളി നടന്നാതായി ആരാധകര്‍ സംശയിക്കാനുള്ള കാരണവും ഇതു തന്നെയാണ്.

മുഹമ്മദ് സിറാജാണ് ജിടിക്കായി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. ആറു റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു രണ്ടാമത്തെ ഓവര്‍. ആദ്യ ബോളില്‍ ഫോറടിച്ചാണ് പ്രസിദ്ധിനെ ബെയര്‍‌സ്റ്റോ വരവേറ്റത്. അടുത്ത ബോളില്‍ ബൈയായി രണ്ടു റണ്‍സ്. മൂന്നാമത്തെ ബോൡ വീണ്ടും ഡബിള്‍. അടുത്ത രണ്ടു ബോളിലും സിംഗിള്‍ മാത്രം. അഞ്ചാമത്തെ ബോളില്‍ രോഹിത് പുറത്താവേണ്ടതായിരുന്നു.

സ്റ്റംപ്‌സ് ലക്ഷ്യമിട്ട് ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് പ്രസിദ്ധെറിഞ്ഞത്. പുള്‍ ഷോട്ടിനായിരുന്നു ഹിറ്റ്മാന്റെ ശ്രമം. ടോപ്പ് എഡ്ജായ ബോള്‍ നേരെ മുകളിലേക്ക്. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ വലതു വശത്തേക്കു ഓടി ജെറാള്‍ഡ് കോട്‌സി ക്യാച്ചിനു ശ്രമിച്ചു. ബോള്‍ അദ്ദേഹത്തിന്റെ കൈകളിലേക്കു തന്നൊണ് വീണത്. പക്ഷെ കൈയിലെത്തിയ ശേഷം ബൗണ്‍സായ ബോള്‍ താഴെ വീഴുതയായിരുന്നു. രോഹിത് അപ്പോള്‍ വെറും മൂന്നു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 16 റണ്‍സ് മാത്രം.

തൊട്ടടുത്ത ഓവറില്‍ രോഹിത് വീണ്ടും അവിശ്വസനീയമാംവിധം പുറത്താവല്‍ നിന്നും രക്ഷപ്പെട്ടു. ഇത്തവണ വിക്കറ്റ് നിഷേധിക്കപ്പെട്ടത് സിറാജിനാണ്. 12 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു രോഹിത്തിനു രണ്ടാമതും ആയുസ് നീട്ടിക്കിട്ടിയത്. ഓവറിലെ നാലാമത്തെ ബോൡ ജിടിക്കൊപ്പം പുതുതായി ചേര്‍ന്ന ശ്രീലങ്കന്‍ വിക്കറ്റ് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് ക്യാച്ച് പാഴാക്കിയത്.

ROHIT SHARMA

ഓഫ്സ്റ്റംപിനു പുറത്ത് ഒരു ഗുഡ്‌ലെങ്ത്ത് ബോളാണ് സിറാജെറിഞ്ഞത്. ലൈനിനു കുറുകെ ഒരു വലിയ ഷോട്ടിനു രോഹിത് തുനിയുകയായിരുന്നു. എന്നാല്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നില്‍ മെന്‍ഡിസിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹത്തിനു അതു ശരിയായി പിടിയിലൊതുക്കാനായില്ല. കൈകൡ തട്ടി ബോള്‍ താഴെ വീഴുകയും ചെയ്തു.

ആഞ്ഞടിച്ച് ഫാന്‍സ്

രോഹിത് ശര്‍മയുടെ രണ്ടു അനായാസ ക്യാച്ചുകളാണ് ഗുജറാത്ത് ടൈറ്റന്‍സ് കൈവിട്ടു കളഞ്ഞത്. ഉറപ്പായും പിടിക്കാന്‍ സാധിക്കാമായിരുന്ന ക്യാച്ചുകളാണിത്. എല്ലാം അംബാനിയുടെ കളികളാണ്. അദ്ദേഹം കോടികള്‍ വാരിയെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിനെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിക്കാന്‍ അംബാനി എന്തു കളിയും കളിക്കും. ഈ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ ക്യാച്ചുകള്‍ പാഴാക്കിയത് സംശയാസ്പദമാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളുടെ അക്കൗണ്ട് പരിശോധിച്ചാല്‍ കള്ളക്കളി പുറത്താവുമെന്നും ആരാധകര്‍ ആഞ്ഞടിക്കുകയാണ്.

Story first published: Friday, May 30, 2025, 20:35 [IST]
Other articles published on May 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+