For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡ്!! ലേലത്തില്‍ തഴഞ്ഞതിന് ശര്‍ദ്ദുല്‍ ദേഷ്യം തീര്‍ത്തതോ?

ഹൈദരാബാദ്: ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ തഴയപ്പെട്ടത്തിന് സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൂടെ അരിശം തീര്‍ക്കുകയാണ് ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. ഇതിനു ഇരയാവേണ്ടി വന്നതാവട്ടെ കേരളാ ടീം ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണാണ്. അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് തന്നെ അവഗണിച്ച ഫ്രാഞ്ചൈസികള്‍ക്കു ശര്‍ദ്ദുല്‍ മറുപടി നല്‍കിയത്.

മുഷ്താഖ് അലി ട്രോഫിയുടെ ഗ്രൂപ്പ് ഇയില്‍ മുംബൈയും കേരളവും തമ്മില്‍ നടക്കുന്ന മല്‍സരത്തിലാണ് സഞ്ജുവിനെ ശര്‍ദ്ദുല്‍ തുടക്കത്തില്‍ തന്നെ മടക്കിയത്. കേരളത്തിന്റെ നാലാം റൗണ്ട് മല്‍സരം കൂടിയാണിത്. നേരത്തേ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച കേരളം ഒന്നില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

SANJU SAMSON

തുടക്കം പാളി കേരളം

ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കേരളത്തെ ബാറ്റിങിന് അയക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലുമാണ് ഈ മല്‍സരത്തില്‍ കേരളത്തിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. മൂന്നു ബോളില്‍ ഒരു ഫോറടിച്ച് സഞ്ജു നന്നായി തുടങ്ങിയെങ്കിലും നാലാമത്തെ ബോളില്‍ അദ്ദേഹത്തെ ശര്‍ദ്ദുല്‍ ടാക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

നാഗാലാന്‍ഡുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നിന്നും വിട്ടുനിന്ന സഞ്ജു ടീമിലേക്കു മടങ്ങിയെത്തിയ കളി കൂടിയാണിത്. പക്ഷെ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഇനി ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും സഞ്ജുവിന്റെ ശ്രമം.

ശര്‍ദ്ദുലിന്റെ രണ്ടാമത്തെ മല്‍സരം

കഴിഞ്ഞ ഞായര്‍, തിങ്കള്‍ തിയ്യതികളിലായി സൗദി അറേബ്യയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തിനു ശേഷം മുഷ്താഖ് അലി ട്രോഫിയില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ കളിച്ച രണ്ടാമത്തെ മല്‍സരമാണ് ഇന്നത്തേത്. ഈയാഴ്ച തന്നെ റുതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്രയ്‌ക്കെതിരേയും താരം പന്തെറിഞ്ഞിരുന്നു.

ഈ മല്‍സരത്തില്‍ റുതുരാജിന്റേതടക്കം രണ്ടു വിക്കറ്റുകളും ശര്‍ദ്ദുല്‍ വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു സാാസണിന്റെ വിക്കറ്റും ഇപ്പോള്‍ അദ്ദേഹം പോക്കറ്റിലാക്കിയത്.

SHARDUL THAKUR

അതേസമയം, കഴിഞ്ഞ ലേലത്തില്‍ ക്യാപ്ഡ് ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലുണ്ടായിരുന്ന ശര്‍ദ്ദുലിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു. പക്ഷെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല.

കഴിഞ്ഞ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. നാലു കോടി രൂപയ്ക്കാണ് സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ശര്‍ദ്ദുലിനെ സിഎസ്കെ വാങ്ങിയത്. സിഎസ്‌കെയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയായിരുന്നു ഇത്. നേരത്തേ 2018 മുതല്‍ 21 വരെ ശര്‍ദ്ദുല്‍ ചെന്നൈയിലുണ്ടായിരുന്നു.

2021ല്‍ ചെന്നൈ കിരീടമുയര്‍ത്തിയപ്പോള്‍ 21 വിക്കറ്റുകളുമായി താരം കസറുകയും ചെയ്തു. സീസണിനു ശേഷമുള്ള ലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് ശര്‍ദ്ദുലിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയത്. പക്ഷെ നിരാശാജനകമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. 2023ല്‍ ഇതേ തുകയ്ക്കു അദ്ദേഹത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയെങ്കിലും അവിടെയും ക്ലിക്കായിരുന്നില്ല.

Story first published: Friday, November 29, 2024, 12:45 [IST]
Other articles published on Nov 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+