For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അടിയോടടി, ഇതെങ്ങനെ സാധിച്ചു? വെടിക്കെട്ടിന്റെ രഹസ്യം വെളിപ്പെടുത്തി അഭിഷേക്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍പ്പിച്ചിരിക്കുകയാണ്. ഒമ്പത് പന്ത് ബാക്കിനിര്‍ത്തി എട്ട് വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തിട്ടും ഹൈദരാബാദ് ഈ വിജയലക്ഷ്യം മറികടന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്‍ ചരിത്രത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.

തല്ലിത്തകര്‍ത്ത പഞ്ചാബ് വമ്പനൊരു ടോട്ടല്‍ മുന്നില്‍ വെച്ചപ്പോള്‍ ജയം നേടുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ തിരിച്ചടി പഞ്ചാബ് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഇത്തരമൊരു വമ്പന്‍ ജയത്തിന് ഹൈദരാബാദിനെ സഹായിച്ചത് അഭിഷേക് ശര്‍മയുടെ ബാറ്റിങ് പ്രകടനമാണ്. 55 പന്തില്‍ 141 റണ്‍സോടെ റെക്കോഡ് ബാറ്റിങ് പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. 14 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്.

ആദ്യ മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ അഭിഷേക് ആരും മോഹിക്കുന്ന തരത്തില്‍ അത്ഭുത തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ശക്തമായ തിരിച്ചുവരവിന് ആത്മവിശ്വാസം നല്‍കിയത് ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് ശര്‍മ. അത് ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവാണെന്നാണ്.

സൂര്യ ഭായി നല്‍കിയ പിന്തുണ ആത്മവിശ്വാസം നല്‍കി

വെടിക്കെട്ട് ബാറ്റിങ് ശൈലി പിന്തുടരുന്ന താരമാണ് അഭിഷേക് ശര്‍മ. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന ശൈലിയാണ് താരത്തിന്റേത്. മോശം ഫോമിലും താരം ഈ ശൈലിയെ കൈവിട്ടിരുന്നില്ല. ടീം ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്. ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ച് അഭിഷേക് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇതിന്റെ വലിയ സമ്മര്‍ദ്ദം അഭിഷേകിന് മുന്നിലുണ്ടായിരുന്നു. ഫോമിലേക്കെത്താന്‍ സാധിക്കാത്തതിനാല്‍ ടീമിനേയും ഇത് കാര്യമായി ബാധിച്ചു.

abhishek sharma

മാനസികമായി സമ്മര്‍ദ്ദത്തിലായപ്പോള്‍ സൂര്യകുമാര്‍ യാദവാണ് പിന്തുണച്ചതെന്നാണ് അഭിഷേക് പറയുന്നത്. സൂര്യഭായി വിളിച്ചിരുന്നുവെന്നും നിന്റെ കഴിവില്‍ വിശ്വസിച്ച് കളിക്കാനും മികച്ച ഫലം ലഭിക്കുമെന്നും പറഞ്ഞു. ഇത് ആത്മവിശ്വാസം നല്‍കിയെന്നാണ് അഭിഷേക് മത്സര ശേഷം പറഞ്ഞത്. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനാണ്. മുംബൈ താരമാണെങ്കിലും ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളെ പിന്തുണച്ച് വളര്‍ത്താന്‍ സൂര്യ പ്രത്യേക താല്‍പര്യം കാട്ടാറുണ്ട്.

ആരാധകര്‍ക്കും നന്ദി പറഞ്ഞ് അഭിഷേക്

ഈ സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അവസാന സീസണിലെ റണ്ണറപ്പുകളായ ഹൈദരാബാദിന് ഇത്തവണ ആദ്യ മത്സരത്തില്‍ ജയം നേടാനായി. എന്നാല്‍ പിന്നീടങ്ങോട്ട് തുടര്‍ തോല്‍വികളാണ് ടീം നേരിട്ടത്. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ശേഷമാണ് ഇപ്പോള്‍ പഞ്ചാബിനെതിരേ ഹൈദരാബാദ് ജയം നേടിയത്. തട്ടകത്തില്‍ ഈ മത്സരം ജയിക്കേണ്ടത് ഹൈദരാബാദിന് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നുവെന്ന് പറയാം.

പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച ആരാധകര്‍ക്ക് ഈ ജയം സമര്‍പ്പിക്കുന്നുവെന്നാണ് അഭിഷേക് ശര്‍മ പറഞ്ഞത്. സെഞ്ച്വറിക്ക് പിന്നാലെ അഭിഷേക് ശര്‍മ പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയാണ് ആഘോഷിച്ചത്. ഈ പേപ്പറില്‍ ഇത് ഓറഞ്ച് ആര്‍മിക്ക് വേണ്ടി എന്നാണ് എഴുതിയിരുന്നത്. ഇത് തന്റെ മോശം സമയത്തും ടീമിന്റെ മോശം സമയത്തും പിന്തുണച്ച ആരാധകരോടുള്ള നന്ദിയാണ്. ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് കുറിക്കാനും അഭിഷേകിനായി.

യുവരാജിനോടും കടപ്പാടുണ്ടെന്ന് അഭിഷേക്

അഭിഷേക് ശര്‍മയെ എല്ലാവരും ശ്രദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് യുവരാജ് സിങ്ങുമായുള്ള ബന്ധമാണ്. ഇന്ത്യയുടെ മുന്‍ ലോകകപ്പ് ഹീറോയായ യുവരാജിന്റെ ശിഷ്യനാണ് അഭിഷേക്. മത്സര ശേഷം അഭിഷേക് യുവരാജിനും നന്ദി പറഞ്ഞു. എപ്പോഴും ധൈര്യം നല്‍കാന്‍ അദ്ദേഹമുണ്ടെന്നാണ് അഭിഷേക് പറയുന്നത്. ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റേയും ടീം മാനേജ്‌മെന്റിന്റേയും പിന്തുണക്കും അഭിഷേക് നന്ദി പറഞ്ഞു.

Story first published: Sunday, April 13, 2025, 6:31 [IST]
Other articles published on Apr 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+