Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അഭിഷേകില്ല, ടി20യില്‍ ഗില്‍- സഞ്ജു ഓപ്പണിങ്!! ഗംഭീറിന്റെ ബാക്കപ്പ് ജയ്‌സ്വാള്‍?

ഐപിഎല്ലിന്റെ 18ാം സീസണ്‍ പുരോഗമിക്കവെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളിലേക്കു ത്രികോണ പോരാട്ടം മുറുകകയാണ്. നേരത്തേ നാലു പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നതെങ്കില്‍ ഇതിലൊരാള്‍ ഏറെക്കുറെ ഔട്ടായ മട്ടാണ്. ബാക്കിയുള്ള മൂന്നു പേര്‍ക്കിടയിലാണ് ഇപ്പോള്‍ പോരാട്ടം മുറുകുന്നത്. ഇതില്‍ നിന്നും രണ്ടു പേര്‍ക്കായിരിക്കും ഗൗതം ഗംഭീറിന്റെ ടീമിലേക്കു ഓപ്പണിങ് റോളില്‍ നറുക്കു വീഴുന്നത്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ടി20യില്‍ ഏറെ നിര്‍ണായകമാണ് ഈ വര്‍ഷവും അടുത്ത വര്‍ഷവും. കാരണം രണ്ടു പ്രധാനപ്പെട്ട ടി20 ടൂര്‍ണമെന്റുകളാണ് ടീം കളിക്കാന്‍ പോവുന്നത്. ഈ വര്‍ഷം ഏഷ്യാ കപ്പിലാണ് ടീം മാറ്റുരയ്ക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പും നടക്കാനിരിക്കുകയാണ്. ഇവയിലേക്കു ഒരു ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടിയെ ഇന്ത്യക്കു ആവശ്യമാണ്. ഐപിഎല്ലിലൂടെ ഇതിനുള്ള ഉത്തരം കണ്ടെത്താനാണ് ഗംഭീറിന്റെ ശ്രമം.

ABHISHEK

ഓപ്പണിങ് ജോടികള്‍

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളിലേക്കു പ്രധാനമായും നാലു പേരാണ് നേരത്തേ രംഗത്തുണ്ടായിരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരായിരുന്നു ഇത്. എന്നാല്‍ ഐപിഎല്ലിലെ പോരാട്ടങ്ങള്‍ അഞ്ചാം റൗണ്ടിലേക്കു കടന്നപ്പോള്‍ അഭിഷേക് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ്. ബാറ്റിങില്‍ അത്രയും മോശം പ്രകടനമാണ് താരം നടത്തുന്നത്.

എതിര്‍ ടീം ബൗളര്‍മാര്‍ക്കു ഈസി വിക്കറ്റായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിഷേക് ഇപ്പോള്‍ മാറിയിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10.20 എന്ന ദയനീയ ശരാശരിയില്‍ അദ്ദേഹത്തിനു വെറും 51 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. 40 ബോളുകള്‍ മാത്രമാണ് അഭിഷേക് സീസണില്‍ ഇതിനകം കളിച്ചത്. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 24 റണ്‍സുമാണ്.

ഈ പ്രകടനം തീര്‍ച്ചയായും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ സന്തോഷിപ്പിക്കില്ല. ശേഷിച്ച മല്‍സരങ്ങളില്‍ അഭിഷേകിനു ശക്തമായ തിരിച്ചുവരവ് നടത്താനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് റോള്‍ മറക്കേണ്ടി വരും. അവസാനമായി ഇന്ത്യന്‍ ടീം കളിച്ച മൂന്നു ടി20 പരമ്പരകളിലും ഓപ്പണ്‍ ചെയതത് അദ്ദേഹമാണ്. ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ വലിയ റണ്‍വേട്ടയും താരം നടത്തി.

പക്ഷെ ഐപിഎല്ലിലേക്കു വന്നപ്പോള്‍ അഭിഷക് നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. എസ്ആര്‍എച്ചിന്റെ ഓറഞ്ച് കുപ്പായത്തില്‍ റണ്ണെടുക്കാനാവാതെ താരം ശരിക്കും മുട്ടിടിക്കുകയും ചെയ്യുന്നു. കരിയര്‍ വീണ്ടെടുക്കാന്‍ അഭിഷേകിനു ഇനി എന്തെങ്കിലും ചെയ്‌തേ തീരൂ.

ഓപ്പണിങിലെ ഫേവറിറ്റുകള്‍

ഐപിഎല്ലിന്റെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടവങ്ങള്‍ വിലയിരുത്തുമ്പോള്‍ ഓപ്പണിങിലേക്കു ഇന്ത്യന്‍ ടീമിന്റെ ഫേവറിറ്റുകളായിരിക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രാജസ്ഥാന്‍ ാേയല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണുമാണ്. ഏറ്റവും മികച്ച പ്രകടനം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഈ രണ്ടു പേരുമാണ്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും അവസാന കളിയിലൂടെ തന്റെ സാന്നിധ്യവും അറിയിച്ചു കഴിഞ്ഞു.

SANJU SAMSON

ഈ സീസണിലെ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ ഗില്ലും ഇടം നേടിയിട്ടുണ്ട്. ഒമ്പതാം സ്ഥാനത്താണ് അദ്ദേഹം ഇപ്പോഴുള്ളത്. നാലു മല്‍സരങ്ങളില്‍ നിന്നും 48.66 ശരാശരിയില്‍ 148.97 സ്‌ട്രൈക്ക് റേറ്റില്‍ 146 റണ്‍സ് ഗില്‍ നേടിക്കഴിഞ്ഞു. ഒരു ഫിഫ്റ്റിയടക്കമാണിത്. പുറത്താവാതെ നേടിയ 61 റണ്‍സാണ് മികച്ച പ്രകടനം.

സഞ്ജുവിന്റെ കാര്യമെടുത്താല്‍ നാലു കളിയില്‍ നിന്നും 34.25 ശരാശരിയില്‍ 152.22 സ്‌ട്രൈക്ക് റേറ്റില്‍ 137 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയും ഇതിലുപ്പെടും. പക്ഷെ ജയ്‌സ്വാളിന്റെ പ്രകടനം അത്ര മികച്ചതല്ല, ആദ്യ മൂന്നു കളിയിലും ഫ്‌ളോപ്പായ അദ്ദേഹം അവസാന മല്‍സരത്തിലാണ് ഫിഫ്റ്റിയുമാായി തിരിച്ചുവന്നത്. 101 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം.

Story first published: Monday, April 7, 2025, 11:54 [IST]
Other articles published on Apr 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+