For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹെഡ്- അഭി ഓപ്പണിങ്, പിന്നാലെ ഇഷാന്‍, ക്ലാസെന്‍!! ഈ 11 റോയല്‍സ് താങ്ങുമോ?

ഹൈദരാബാദ്: ഐപിഎല്ലിന്റെ 18ാം സീസണില്‍ ആദ്യ റൗണ്ടില്‍ തീപാറുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പോരാട്ടങ്ങളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരം. ഈ മാസം 23ന് വൈകീട്ട് 3.30 മുതല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ ത്രില്ലിങ് മല്‍സരം. കഴിഞ്ഞ തവണത്തെ റണ്ണറപ്പാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന എസ്ആര്‍എച്ചെങ്കില്‍ സഞ്ജു സാംസണിന്റെ റോയല്‍സ് പ്ലേഓഫിലും വീണിരുന്നു.

രണ്ടാം ക്വാളിഫയറില്‍ എസ്ആര്‍എച്ചിനോടു തോറ്റാണ് റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. അന്നത്തെ പരാജയത്തിനു ഓറഞ്ച് ആര്‍മിയോടു പകരം ചോദിക്കാനുള്ള അവസരമാണ് സഞ്ജുപ്പടയ്ക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളരെ ശക്തമായ താരനിരയുള്ള എസ്ആര്‍എച്ചിനെ വീഴ്ത്തുക അവര്‍ക്കു കടുപ്പമായിരിക്കും. റോയല്‍സിനെതിരേ എസ്ആര്‍എച്ചിന്റെ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.

ABHISHEK HEAD

ടോപ്പ് ത്രീ

ടൂര്‍ണമെന്റിലെ ഏറ്റവും അപകടകരമായ ഓപ്പണിങ് ജോടികളിലൊന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേതാണെന്നു നിസംശയം പറയാം. എതിര്‍ ടീം ബൗളിങ് നിരയെ തനിച്ചു കശാപ്പ് ചെയ്യാന്‍ ശേഷിയുള്ള രണ്ടു പേരാണ് അവരുടെ മുന്‍നിരയിലുള്ളത്. ഒരാള്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡാണെങ്കില്‍ മറ്റൊരാള്‍ ഇന്ത്യന്‍ സെന്‍സേഷന്‍ അഭിഷേക് ശര്‍മയാണ്. ഈ കൂട്ടുകെട്ടിനെ പെട്ടെന്നു പുറത്താക്കാനായില്ലെങ്കില്‍ 200ന് മുകളില്‍ ടോട്ടല്‍ അനായാസം കുറിക്കാന്‍ എസ്ആര്‍എച്ചിനു സാധിക്കും.

Take a Poll

കഴിഞ്ഞ സീസണിലെ ചില മല്‍സരങ്ങളില്‍ അഭി-ഹെഡ് ജോടിയുടെ സ്‌ഫോടനാത്മക തുടക്കങ്ങള്‍ കണ്ടുകഴിഞ്ഞതുമാണ്. പവര്‍പ്ലേയില്‍ തന്നെ രണ്ടിലൊരാളെ പുറത്താക്കാനായെങ്കില്‍ മാത്രമേ അവരുടെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മൂന്നാം നമ്പറില്‍ ബാറ്റിങിന് എത്തിയേക്കുക വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരിക്കും.

മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാനെ കഴിഞ്ഞ മെഗാ ലേലലത്തിലാണ് ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്. മുംബൈയില്‍ അദ്ദേഹം ഓപ്പണറായാണ് കളിച്ചുകൊണ്ടിരുന്നതെങ്കിലും ഇവിടെ ഈ റോള്‍ ലഭിക്കാനിടയില്ല. കാരണം ഹെഡ്- അഭിഷേക് ജോടി ഓപ്പണിങില്‍ കസറുന്നതിനാല്‍ ഈ കോമ്പിനേഷനെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കില്ലെന്നുറപ്പാണ്. അതിനാല്‍ ഇവര്‍ക്കു ശേഷം മാത്രമേ ഇഷാനെ എസ്ആര്‍എച്ച് ക്രീസിലേക്കു അയക്കാന്‍ സാധ്യതയുള്ളൂ.

മധ്യനിര

എസ്ആര്‍എച്ചിന്റെ നാലാം നമ്പറില്‍ കളിക്കുക അടുത്തിടെ ഇന്ത്യക്കായി അരങ്ങേറിയ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും. കഴിഞ്ഞ സീസണില്‍ ബാറ്റും ബോളും കൊണ്ട് എസ്ആര്‍എച്ചിനു വേണ്ടി നടത്തിയ കിടിലന്‍ പ്രകടനമാണ് അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചത്. ഇന്ത്യന്‍ കുപ്പായത്തിലും നിതീഷ് ഈ ഫോം ആവര്‍ത്തിക്കുകയായിരുന്നു.

നിതീഷിനു ശേഷം അഞ്ചാമനായി ബാറ്റിങിനെത്തുക സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസെനായിരിക്കും. കഴിഞ്ഞ സീസണില്‍ ഓറഞ്ച് കുപ്പായത്തില്‍ മിന്നിച്ച അദ്ദേഹത്തില്‍ ഈ സീസണിലും ടീമിനു വാനോളം പ്രതീക്ഷകളാണുള്ളത്.

തനിച്ചു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ക്ലാസെനു ശേഷിയുണ്ട്. അദ്ദേഹത്തിനു പിന്നാലെ ആറാമനായി ബാറ്റ് ചെയ്യുക അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം അഭിനവ് മനോഹറായിരിക്കും. ഫിനിഷിങ് ചുമതല ക്ലാസെനും അഭിനവിനുമായിരിക്കും.

PAT CUMMINS

ബൗളിങ് നിര

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഏഴാം നമ്പറില്‍ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡറായിരിക്കും കളിച്ചേക്കുക. ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നതിനൊപ്പം വിക്കറ്റുകളെടുക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്. എട്ടാമനായി കളിച്ചേക്കുക ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലായിരിക്കും. മെഗാ ലേലത്തില്‍ ടീമിലെത്തിയ അദ്ദേഹം ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി എസ്ആര്‍എച്ച് ഇലവനിലുണ്ടാവുക ഇന്ത്യന്‍ താരം രാഹുല്‍ ചാഹറായിരിക്കും. അതിനു ശേഷം പത്താം നമ്പറില്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിന്‍സുമെത്തും. പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളി പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയായിരിക്കും.

ആദ്യ കളിയില്‍ എസ്ആര്‍എച്ചിന്റെ പ്ലെയിങ് 11

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാമന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹര്‍, വിയാന്‍ മുള്‍ഡര്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി.

Story first published: Thursday, March 13, 2025, 10:28 [IST]
Other articles published on Mar 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+