Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മഗ്യുര്‍ക്ക് അടുത്ത ബോളില്‍ എന്തു ചെയ്യും? ചോപ്രയുടെ പ്രവചനം കിറുകൃത്യം!! വീഡിയോ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിന്റെ അടുത്ത നീക്കം കൃത്യമായി പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സിഎസ്‌കെയുടെ തട്ടകമായെ ചെപ്പോക്കില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞടുത്തിരിക്കുകയാണ് ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍. സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമുകളിലൊന്നായ ഡിസി ഈ കളിയിലും ജയിച്ച് അപരാജിത കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.

JACK FRASER

ചോപ്രയുടെ പ്രവചനം

ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തിത്തില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററി പാനലിന്റെ ഭാഗമായിരുന്നു ആകാശ് ചോപ്ര. ഇതിനിടെയാണ് ഡിസിയുടെ യുവ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് അടുത്ത ബോളില്‍ എന്തായിരിക്കും ചെയ്യാന്‍ പോവുകയെന്നു അദ്ദേഹം പ്രവചിച്ചത്. ചോപ്രയുടെ പ്രവചനം കിറുകൃത്യമായി മാറുകയും ചെയ്തു.

മഗ്യുര്‍ക്കും കെഎല്‍ രാഹുലുമാണ് ഈ കളിയില്‍ ഡിസിക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. പരിക്കു കാരണം ഫാഫ് ഡുപ്ലെസിക്കു പിന്‍മാറേണ്ടി വന്നതോടെയാണ് പകരം രാഹുല്‍ ഓപ്പണിങിലേക്കു വന്നത്. ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് മഗ്യുര്‍ക്കുമായിരുന്നു.

പക്ഷെ കൃത്യമായ ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്ക ഖലീല്‍ അദ്ദേഹത്തെ സമര്‍ഥമായി പൂട്ടി. സിംഗിള്‍ പോലും നേടാന്‍ ആദ്യത്തെ നാലു ബോളിലും മഗ്യുര്‍ക്കിനെ അനുവദിച്ചതുമില്ല. നാലാമത്തെ ബോളിനു പിന്നാലെയായിരുന്നു ഇനി എന്തായിരിക്കും മഗ്യുര്‍ക്ക് ചെയ്യുകയെന്നു കമന്ററിക്കിടെ ചോപ്ര പ്രതികരിച്ചത്. അതു തന്നെ സംഭവിക്കുകയുമായിരുന്നു.

ഡിസി താരം മഗ്യുര്‍ക്കിനെ കുറിച്ചുള്ള ചോപ്രയുടെ പ്രവചനത്തിന്റെ വീഡിയോ കാണാം

മഗ്യുര്‍ക്ക് ഇനി തീര്‍ച്ചയായും ബാറ്റ് വീശും. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ അദ്ദേഹത്തിനു 130 സ്‌ട്രൈക്ക്‌റേറ്റുണ്ട്. തീര്‍ച്ചയായും ഈ ബോളില്‍ വളരെ ശക്തമായി തന്നെ താരം ബാറ്റ് വീശുക തന്നെ ചെയ്യും. ഇതാ മഗ്യുര്‍ക്ക് ആഞ്ഞു വീശിയിരിക്കുകയാണ്. പക്ഷെ അതു പിടിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ബോള്‍ വളരെ മുകളിലേക്കു പോയിരുന്നു. പക്ഷെ ദൂരം താണ്ടിയില്ലെന്നുമാണ് ഹിന്ദി കന്ററിക്കിടെ ചോപ്ര പറഞ്ഞത്.

CHOPRA CATCH

അഞ്ചു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയ മഗ്യുര്‍ക്കിനെ ആര്‍ അശ്വിനാണ് പിടികൂടിയത്. ആദ്യ വിക്കറ്റിന് പൂജ്യത്തിനു നഷ്ടമായെങ്കിലും കളിയിലേക്കു ഡിസി ശക്തമായി തിരിച്ചുവന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍- അഭിഷേക് പോറേല്‍ സഖ്യമെടുത്ത 54 റണ്‍സാണ് അവരെ ഇതിനു സഹായിച്ചത്.

രാഹുല്‍ ആംഗറുടെ റോളില്‍ ക്രീസില്‍ നിലയുറപ്പിച്ചു കളിച്ചപ്പോള്‍ ആക്രമണത്തിന്റെ ചുക്കാന്‍ പോറേല്‍ ഏറ്റെടുക്കുകയായിരുന്നു. 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 33 റണ്‍സെടുത്താണ് താരം പുറത്തായത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജേക്ക് ഫ്രേസര്‍ മക്ഗ്യുര്‍ക്ക്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറെല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.

Story first published: Saturday, April 5, 2025, 17:04 [IST]
Other articles published on Apr 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+