For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈ ടീമില്‍ രോഹിത് ഇനിയുണ്ടാവില്ല! കാരണങ്ങളേറെ; ആകാശ് ചോപ്ര പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇത്തവണ വലിയ കൂടുമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പല സൂപ്പര്‍ താരങ്ങളും ടീമുകള്‍ മാറാന്‍ തയ്യാറെടുക്കുന്നതിനാല്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത വമ്പന്‍ മാറ്റങ്ങള്‍ ഇത്തവണ ഉണ്ടായേക്കും. ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സിലും വലിയ അഴിച്ചുപണികള്‍ ഇത്തവണ ഉണ്ടായേക്കുമെന്നാണ് വിവരം.

മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ വലിയൊരു മാറ്റം വരുത്തിയിരുന്നു. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ആ സ്ഥാനത്തെത്തിച്ചു. ഇതോടെ മുംബൈ ടീമിനുള്ളില്‍ ശക്തമായ ഭിന്നതയുണ്ടാവുകയും ചെയ്തു. ടീമിന്റെ പ്രകടനത്തേയും ഇത് ബാധിച്ചതോടെ അവസാന സ്ഥാനത്തേക്ക് മുംബൈ കൂപ്പുകുത്തുകയും ചെയ്തു. വരുന്ന സീസണിന് മുമ്പ് രോഹിത് കൂടുമാറുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. ഇപ്പോഴിതാ ആകാശ് ചോപ്രയും രോഹിത്തിന്റെ കൂടുമാറ്റത്തെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ്.

രോഹിത് ശര്‍മയെ മുംബൈ പിന്തുണക്കില്ല

രോഹിത് ശര്‍മ മുംബൈയില്‍ തുടരുമോ അതോ ടീം വിടുമോ?. വലിയ ചോദ്യമാണിത്. വ്യക്തിപരമായി രോഹിത് ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍. മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാന്‍ സാധിക്കുന്ന താരത്തെയെ ടീം യുക്തിപരമായി നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ അവന്റെ പേര് ധോണിയെന്നാവണം. ധോണിയുടേയും സിഎസ്‌കെയുടേയും കാര്യം മറ്റൊരു തലത്തിലുള്ളതാണ്. മുംബൈ രോഹിത്തിനെ ഒഴിവാക്കുന്നതിന് മുമ്പ് രോഹിത് സ്വയം ഒഴിവാകാനാണ് സാധ്യത.

എന്തും സംഭവിക്കാമെങ്കിലും രോഹിത് ടീമില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. രോഹിത് ലേലത്തിലേക്കെത്താതെ നേരിട്ട് മറ്റേതെങ്കിലും ടീമിലേക്ക് മാറാനാണ് സാധ്യത കൂടുതല്‍. നിലവിലെ മുംബൈയുടെ പദ്ധതികളില്‍ രോഹിത്തിന് സ്ഥാനമുണ്ടെന്ന് കരുതുന്നില്ല' യുട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ ടീം ഇത് പരിഗണിക്കാതെയാണ് ഹിറ്റ്മാനെ തഴഞ്ഞത്.

rohit sharma

ലേലത്തില്‍ തീ പാറുമെന്ന് ഹര്‍ഭജന്‍

രോഹിത് ശര്‍മ ലേലത്തിലേക്കെത്തിയാല്‍ തീപാറുമെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. 'രോഹിത് ശര്‍മയെ നിലനിര്‍ത്തുമോ ഇല്ലെയോ എന്ന് പറയാനാവില്ല. എന്നാല്‍ രോഹിത് ലേലത്തിലേക്കെത്തിയാല്‍ വാശിയേറിയ ലേലം വിളികള്‍ പ്രതീക്ഷിക്കാം. പല ടീമുകളും രോഹിത്തിനായി സജീവമായി രംഗത്തെത്തിയേക്കും. രോഹിത് ശര്‍മ മികച്ച നായകനും പ്രതിഭാശാലിയായ സീനിയര്‍ നായകനുമാണ്. 37 വയസായെങ്കിലും ഇനിയും ക്രിക്കറ്റ് അദ്ദേഹത്തില്‍ ശേഷിക്കുന്നുണ്ട്.

ലേലത്തില്‍ വലിയ പ്രതിഫലം രോഹിത് നേടാന്‍ സാധ്യതയുണ്ട്. ഇത് കാണാന്‍ വലിയ ആകാംക്ഷയുമുണ്ട്' ടൈസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍ രോഹിത് ലേലത്തിലേക്കെത്താന്‍ സാധ്യതയില്ല. മറ്റൊരു ടീമുമായി നേരിട്ട് ധാരണയിലെത്തി മുംബൈയില്‍ നിന്ന് കൂടുമാറാനാണ് സാധ്യത കൂടുതല്‍. ലഭിക്കുന്ന സൂചനകള്‍ പ്രകാരം രോഹിത് കൂടുമാറുക ആര്‍സിബിയിലേക്കാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതായുണ്ട്.

രോഹിത്തിനെ നിലനിര്‍ത്തുന്നത് നഷ്ടം

രോഹിത്തിനെ മുംബൈ നിലനിര്‍ത്തുന്നത് നഷ്ട കച്ചവടമാണ്. അവസാന നാല് വര്‍ഷത്തെ രോഹിത്തിന്റെ ഐപിഎല്‍ ബാറ്റിങ് കണക്കുകള്‍ മോശമാണ്. നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ബാറ്റ്‌സ്മാനെന്ന റോളില്‍ മാത്രം രോഹിത്തിനെ ടീമില്‍ നിലനിര്‍ത്തുകയെന്നത് മണ്ടത്തരമാവും. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ച താരമാണ് രോഹിത്.

കോടികള്‍ പ്രതിഫലം നല്‍കി ഇനിയും രോഹിത്തിനെ നിലനിര്‍ത്തുന്നതിലും നല്ലത് ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ പുതിയ ടീമിനെ സൃഷ്ടിക്കുന്നതാണെന്നാവും മുംബൈയുടെ കണക്കുകൂട്ടല്‍. എന്നാല്‍ രോഹിത് ശര്‍മ ടീം വിട്ടാല്‍ മുംബൈയുടെ ആരാധക പിന്തുണ കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുംബൈയുടെ തീരുമാനം എന്താണെന്നത് കണ്ടറിയാം.

Story first published: Friday, October 11, 2024, 12:02 [IST]
Other articles published on Oct 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+