For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രാജസ്ഥാന്റെ ആ തന്ത്രം ശരിയല്ല, വലിയൊരു ദൗര്‍ബല്യമുണ്ട്; ആകാശ് ചോപ്ര പറയുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാനിരിക്കുകയാണ്. മെഗാ താരലേലം പൂര്‍ത്തിയായതിന് ശേഷം ഇനി പടയൊരുക്കത്തിന്റെ സമയമാണ്. എല്ലാ ടീമുകളും മികച്ച തന്ത്രങ്ങളോടെ പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. മികച്ച പ്രകടനങ്ങള്‍ ടീം നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ രാജസ്ഥാന് പ്രതീക്ഷകളേറെയാണ്.

രാഹുല്‍ ദ്രാവിഡിനെ പരിശീലക സംഘത്തിലേക്ക് കൊണ്ടുവന്ന രാജസ്ഥാന്‍ കപ്പില്‍ കുറഞ്ഞൊന്നും ഇത്തവണ ചിന്തിക്കുന്നില്ല. ആറ് താരങ്ങളെ നിലനിര്‍ത്തിയിറങ്ങിയ രാജസ്ഥാന്‍ ഇത്തവണ മികച്ച ചില താരങ്ങളേയും ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ജോസ് ബട്‌ലറേയും യശ്വസി ജയ്‌സ്വാളിനേയും ആര്‍ അശ്വിനേയുമെല്ലാം രാജസ്ഥാന്‍ ഒഴിവാക്കിയിരിക്കുകയാണ്. പകരം മികച്ച താരങ്ങളെ കൊണ്ടുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ വരുന്ന സീസണിലെ രാജസ്ഥാന്റെ ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

രണ്ട് സ്പിന്നര്‍മാരേയും എന്തിന് കൈവിട്ടു?

രാജസ്ഥാന്‍ റോയല്‍സിനൊപ്പം അവസാന സീസണില്‍ മിന്നും പ്രകടനം നടത്തിയ സ്പിന്നര്‍മാരാണ് ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹാലും. രണ്ട് പേരേയും രാജസ്ഥാന്‍ ഇത്തവണ ഒഴിവാക്കി. പകരം ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്‍ദു ഹസരങ്കയേയും മഹേഷ് തീക്ഷണയേയുമാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. രണ്ട് വിദേശ സ്പിന്നര്‍മാരും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുള്ള രണ്ട് സൂപ്പര്‍ സ്പിന്നര്‍മാരെ രാജസ്ഥാന്‍ വിട്ടുകളഞ്ഞത് മണ്ടത്തരമാണ് എന്നാണ് ആകാശ് പറയുന്നത്.

'നിലവിലെ ഏറ്റവും മികച്ച രണ്ട് സ്പിന്നര്‍മാരാണ് ചഹാലും അശ്വിനും. രണ്ട് പേരും നിലവിലെ മികച്ച സ്പിന്‍ കൂട്ടുകെട്ടുകളായിരുന്നു. എന്നാല്‍ ഇവരെ രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞു. രണ്ട് പേരിലൊരാളെപ്പോലും നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. രണ്ട് വിദേശ സ്പിന്നര്‍മാരാണ് ഒപ്പമുള്ളത്. ജയ്പ്പൂരിലെ മൈതാനത്ത് ഇവര്‍ അനുയോജ്യരായിരിക്കും. എന്നാല്‍ എന്നാല്‍ മറ്റ് മൈതാനങ്ങളില്‍ വലിയ മികവ് കാട്ടാന്‍ അവര്‍ റാഷിദ് ഖാനോ സുനില്‍ നരെയ്‌നോ അല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ തന്ത്രം ശരിയായിരുന്നുവോയെന്ന് രാജസ്ഥാന്‍ രണ്ടുവട്ടം ചിന്തിക്കേണ്ടതായുണ്ട്' ആകാശ് പറഞ്ഞു.

sanju samson

ഹസരങ്കയെ വിശ്വസിക്കാനാവില്ലെന്ന് ആകാശ്

സ്പിന്‍ നിരയില്‍ രാജസ്ഥാന്‍ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് വനിന്‍ദു ഹസരങ്ക. ശ്രീലങ്കക്കാരനായ ഹസരങ്ക സ്പിന്‍ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. കൂടാതെ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുണ്ട്. എന്നാല്‍ ഇടക്കിടെ പരിക്കേല്‍ക്കുന്ന താരങ്ങളിലൊരാളാണ് ഹസരങ്ക. അതുകൊണ്ടുതന്നെ ഹസരങ്കയെ വിശ്വസിക്കാനാവില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 'വിദേശ ബൗളര്‍മാരെ നിര്‍ണ്ണായക താരങ്ങളായി ഒപ്പം കൂട്ടുന്നതുപോലെയല്ല വിദേശ സ്പിന്നര്‍മാരെ വിശ്വസിക്കുന്നത്.

പ്രത്യേകിച്ച് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന ഹസരങ്കയെപ്പോലൊരു താരത്തെ. അവന്റെ അത്രയും പരിക്കേറ്റ മറ്റൊരു താരമില്ല. ഹസരങ്കയെ വിശ്വസിക്കുന്നത് രാജസ്ഥാന് ഗുണം ചെയ്‌തേക്കില്ല. കുമാര്‍ കാര്‍ത്തികേയയേയും റിയാന്‍ പരാഗിനേയും ഉള്‍പ്പെടുത്തുന്ന സ്പിന്‍ നിരയെ പരിഗണിച്ചാല്‍ രാജസ്ഥാന് വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകാം' ആകാശ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന് മുന്നില്‍ പ്രശ്‌നങ്ങളേറെ

കഴിഞ്ഞ സീസണിനെക്കാളും മോശം നിരയാണ് ഇത്തവണത്തെ രാജസ്ഥാനെന്ന് പറയാം. ജോസ് ബട്‌ലറുടെ വിടവ് നികത്താന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. ട്രന്റ് ബോള്‍ട്ടിന് പകരം ജോഫ്രാ ആര്‍ച്ചറെ കൊണ്ടുവന്നത് എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയണം. രാജസ്ഥാന്റെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്തും ദുര്‍ബലമാണ്. പേസ് ഓള്‍റൗണ്ടറുടെ അഭാവവും രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ട്. എന്തായാലും രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം.

Story first published: Tuesday, December 3, 2024, 14:45 [IST]
Other articles published on Dec 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+