Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുന്‍ താരങ്ങള്‍ ലേലത്തിലെത്തിയാലോ? കൂടുതല്‍ പ്രതിഫലം ആര്‍ക്ക്? ആകാശ് പ്രവചിക്കുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇത്തവണ വാശിയേറിയ ലേലമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ മാസം 31നാണ് ആരെയൊക്കെ നിലനിര്‍ത്തും എന്നത് വ്യക്തമാക്കിയുള്ള പട്ടിക ഫ്രാഞ്ചൈസികള്‍ പുറത്തുവിടുക. ആരാധകരെ ഞെട്ടിക്കുന്ന വമ്പന്‍ കൈമാറ്റങ്ങള്‍ ഇത്തവണ ഉണ്ടായേക്കുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മ കൂടുമാറുമോയെന്നതാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്.

കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇത്തരത്തില്‍ വമ്പന്‍ കൂടുമാറ്റ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ളതും ആവശ്യക്കാര്‍ ഏറെയുണ്ടാവാന്‍ സാധ്യതയുള്ളതുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

ഇയാന്‍ ബോത്തം

അഞ്ചാം സ്ഥാനക്കാരനായി മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തത്തെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്. 'നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ കഴിവുള്ള, നല്ല വേഗമുള്ള അതോടൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ളവനാണ് ബോത്തം. അനായാസം സിക്‌സുകളും നേടും. വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ഫീല്‍ഡിലും പ്രതിഭാശാലിയാണ്. എല്ലാ ടീമുകളും ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം' ആകാശ് ചോപ്ര യുട്യൂബില്‍ സംസാരിക്കവെ പറഞ്ഞു.

ലാന്‍സ് ക്ലൂസ്‌നര്‍

നാലാമനായി ലാന്‍സ് ക്ലൂസ്‌നറെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ ക്ലൂസ്‌നര്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 'വലിയ ചലനങ്ങളില്ലാതെ വലിയ ഷോട്ട് കളിക്കാന്‍ ശേഷിയുള്ള താരമാണ് ലാന്‍സ് ക്ലൂസ്‌നര്‍. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള ബൗളര്‍ കൂടിയാണ് ക്ലൂസ്‌നര്‍. 140ന് മുകളില്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കും. ഇപ്പോഴത്തെ കാലഘട്ടത്തിലാണ് അദ്ദേഹം കളിക്കുന്നതെങ്കില്‍ ഐപിഎല്ലില്‍ 20-25 കോടി രൂപയെങ്കിലും ക്ലൂസ്‌നര്‍ക്ക് ലഭിക്കുമായിരുന്നുവെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

wasim akram ipl 2025

വസിം അക്രം

മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ പേസറുമായ വസിം അക്രത്തെയാണ് മൂന്നാമനായി ആകാശ് തിരഞ്ഞെടുത്തത്. സ്വിങ് ബൗളിങ്ങുകൊണ്ട് വിറപ്പിക്കാന്‍ ശേഷിയുള്ള ആകാശ് വലിയ ഷോട്ടുകള്‍ കളിക്കാനും കഴിവുള്ള താരമാണ്. 'ഞാന്‍ മൂന്നാമനായി വസിം അക്രത്തെയാണ് തിരഞ്ഞെടുക്കുന്നു. ജസ്പ്രീത് ബുംറയെ ഏറ്റവും വിലപിടിപ്പുള്ള താരമായി കാണുമ്പോള്‍ വസിം അക്രം നാല് ഓവറിനുള്ളില്‍ മത്സരം മാറ്റുന്ന സൂപ്പര്‍ താരമാണ്. അത് ന്യൂബോളായാലും ഓള്‍ഡ്‌ബോളായാലും അദ്ദേഹം തിളങ്ങും. യോര്‍ക്കറുകളിലൂടെ സ്റ്റംപിന് ആക്രമിക്കും. സ്ലോ ബോളും അതിവേഗ പേസും വഴങ്ങും. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന നല്‍കാനാവും' ആകാശ് പറഞ്ഞു.

വിവിയന്‍ റിച്ചാര്‍ഡ്

രണ്ടാമനായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ വിവിയന്‍ റിച്ചാര്‍ഡിനെയാണ് ആകാശ് ചോപ്ര പരിഗണിക്കുന്നത്. 'വ്യത്യസ്തമായ പല തലങ്ങളില്‍ നോക്കിയാലും ക്രിക്കറ്റിലെ രാജാവാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ്. ചക്രവര്‍ത്തിയാണ് അദ്ദേഹം. ഒരു തൊപ്പിയും ധരിച്ച് വായില്‍ ചൂയിങ് ഗമ്മുമായി ബൗളര്‍മാരെ തകര്‍ക്കുന്ന താരമാണ് റിച്ചാര്‍ഡ്‌സ്. എല്ലാവരും 50-70 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന മത്സരത്തില്‍ 80-90 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ റിച്ചാര്‍ഡ്‌സിന് സാധിക്കും. അദ്ദേഹത്തിന്റെ ബൗളിങ്ങിന് പ്രത്യേക ബ്രാന്റ് വാല്യൂവാണുള്ളത്' ആകാശ് ചോപ്ര പറയുന്നു.

ഒന്നാമന്‍ കപില്‍ ദേവ്

ഒന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകനും പേസ് ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ്. 'ഒന്നാമനായി ഞാന്‍ ഇന്ത്യന്‍ താരത്തെയാണ് തിരഞ്ഞെടുക്കുന്നത്. കാരണം അദ്ദേഹം ഇന്ത്യന്‍ താരമാണെന്നതുകൊണ്ട് തന്നെയാണ്. ടെസ്റ്റില്‍ തുടര്‍ച്ചയായി നാല് സിക്‌സുകള്‍ പറത്താന്‍ ശേഷിയുള്ള കപില്‍ ടി20യില്‍ എങ്ങനെ കസറുമെന്നത് പറയേണ്ടതില്ലല്ലോ. ബൗളിങ്ങില്‍ സ്വിങ്ങുകൊണ്ട് വിറപ്പിക്കാന്‍ അദ്ദേഹത്തിനാവും. കപില്‍ ദേവ് ലേലത്തിലേക്കെത്തിയാല്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമെന്നതില്‍ എനിക്ക് സംശയമില്ല' കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 29, 2024, 12:59 [IST]
Other articles published on Oct 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+