IPL 2025: ബട്‌ലറും റിഷഭുമടക്കം 81 പേര്‍ക്ക് 2 കോടി!! ലേലത്തില്‍ 574 താരങ്ങള്‍, ലിസ്റ്റ് പുറത്ത്
ഐപിഎല്‍ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള താരങ്ങളുടെ ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ആകെ 574 കളിക്കാരാണ് ഈ മാസം 24, 25 തിയ്യതികളിലായി സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന താരലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 366 പേര്‍ ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ 208 പേര്‍ വിദേശ കളിക്കാരുമാണ്.
കൂടാതെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു പേരും ലേലത്തിന്റെ ഭാഗമാണ്. ആകെയുള്ള 574 താരങ്ങളില്‍ 318 അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളും 12 അണ്‍ക്യാപ്ഡ് വിദേശ കളിക്കാരുമുണ്ട്. അടുത്ത ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ഒരു മണി മുതലാണ് താരലേലം ആരംഭിക്കുന്നത്.

ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില
ഐപിഎല്‍ മെഗാലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടിയുടെ വിഭാഗത്തില്‍ 81 താരങ്ങളുണ്ട്. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കാഗിസോ റബാഡ എന്നിവരടക്കമുള്ള മുന്‍നിര താരങ്ങളെല്ലാം രണ്ടു കോടി അടിസ്ഥാന വിലയുള്ള കളിക്കാരുടെ ലിസ്റ്റിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരുടെയെല്ലാം അടിസ്ഥാന വില രണ്ടു കോടി രൂപ വീതമാണ്. രണ്ടു ദിവസങ്ങളിലായുള്ള താരലേലത്തില്‍ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി ആകെ വാങ്ങാന്‍ സാധിക്കുക 204 താരങ്ങളെയാണ്. ഇതില്‍ 70 വിദേശ താരങ്ങള്‍ക്കു മാത്രമേ പരമാവധി അവസരം ലഭിക്കുകയുമുള്ളൂ.
പഴ്‌സില്‍ ബാക്കിയെത്ര?
മെഗാ ലേലത്തതില്‍ ഏറ്റവുമധികം തുക പഴ്‌സില്‍ ബാക്കിയുള്ളത് പഞ്ചാബ് കിങ്‌സിനാണ്. 110.5 കോടി രൂപ അവര്‍ക്കു കളിക്കാര്‍ക്കു വേണ്ടി ഇത്തവണ ചെലവഴിക്കാന്‍ കഴിയും. 100 കോടിക്കു മുകളില്‍ പഴ്‌സില്‍ ശേഷിച്ച ഏക ടീമും പഞ്ചാബ് മാത്രമാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (83 കോടി), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (73), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (69), ഗുജറാത്ത് ടൈറ്റന്‍സ് (69), ചെന്നൈ സൂപ്പര്‍ കിങ്‌സ് (65), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (51), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (45), മുംബൈ ഇന്ത്യന്‍സ് (45), രാജസ്ഥാന്‍ റോയല്‍സ് (41) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പഴ്‌സില്‍ ബാക്കിയുള്ളത്.
മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ താരങ്ങളുടെ ലിസ്റ്റ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications