Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അവസാന സീസണില്‍ 8 കോടി, ഇത്തവണ കണ്ണുതള്ളും; വെങ്കടേഷിന് രാജയോഗം

ജിദ്ദ: ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ റെക്കോഡ് പ്രതിഫലം നേടി വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ വെങ്കടേഷ് അയ്യര്‍ക്കായി 23.75 കോടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്. കെകെആറിനൊപ്പം കളിച്ച് വളര്‍ന്ന താരമാണ് വെങ്കടേഷ് അയ്യര്‍. അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിക്കുന്നതിലും താരം നിര്‍ണ്ണായക പങ്കുവഹിച്ചു.

എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് വെങ്കടേഷിനെ കെകെആര്‍ ഒഴിവാക്കി. ഇതില്‍ തന്റെ കടുത്ത നിരാശ വെങ്കടേഷ് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ സങ്കടങ്ങളും മാറ്റി റെക്കോഡ് പ്രതിഫലത്തിലേക്കാണ് വെങ്കടേഷ് എത്തിയിരിക്കുന്നത്. ഇന്ത്യക്കൊപ്പം വലിയ റെക്കോഡൊന്നും അവകാശപ്പെടാനാവാത്ത താരമാണ് വെങ്കടേഷ് അയ്യര്‍. എന്നാല്‍ കെകെആര്‍ താരത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു.

മൂന്ന് ഇരട്ടിയോടടുത്ത് വര്‍ധനവ്

വെങ്കടേഷ് അയ്യരുടെ പ്രതിഫലത്തില്‍ മൂന്ന് ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എട്ട് കോടി അവസാന സീസണില്‍ വാങ്ങിയ താരമാണ് ഇന്ന് 23.75 കോടിയിലേക്കെത്തിയിരിക്കുന്നത്. നിലനിര്‍ത്തപ്പെട്ടിരുന്നെങ്കില്‍ എട്ട് കോടിയാവും പരമാവധി താരത്തിന് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ ലേലത്തിലേക്കെത്തിയതോടെ സ്വപ്‌ന തുല്യമായ നേട്ടത്തിലേക്കാണ് വെങ്കടേഷ് എത്തിയിരിക്കുന്നത്. ടോപ് ഓഡറില്‍ കസറാന്‍ കഴിവുള്ള വെങ്കടേഷ് സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ളവനാണ്.

venkatesh iyer

ആര്‍സിബിയും രാജസ്ഥാനും പഞ്ചാബും ഹൈദരാബാദുമെല്ലാം വെങ്കടേഷിനായി രംഗത്തെത്തിയതോടെയാണ് താരത്തിന്റെ പ്രതിഫലം വളരെയധികം ഉയര്‍ന്നത്. എന്നാല്‍ കൈവിടാന്‍ കെകെആര്‍ തയ്യാറാവാതെ ഇരുന്നതോടെയാണ് റെക്കോഡ് നേട്ടത്തിലേക്ക് വെങ്കടേഷ് ഉയര്‍ന്നത്. തന്റെ ഉയര്‍ന്ന ഫിറ്റ്‌നസിനെ നന്നായി ഉപയോഗപ്പെടുത്തുന്ന താരം ടോപ് ഓഡറില്‍ അപകടം വിതക്കും. എന്നാല്‍ പന്തുകൊണ്ട് അത്ര ഉപകാരിയല്ല.

വെങ്കടേഷിന്റേത് മികച്ച കണക്കുകള്‍

ഐപിഎല്ലില്‍ 50 മത്സരങ്ങളാണ് വെങ്കടേഷ് അയ്യര്‍ കളിച്ചിട്ടുള്ളത്. 31.57 ശരാശരിയില്‍ 1326 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 137.13 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വെങ്കടേഷ്. എന്തായാലും കെകെആറിന്റെ നീക്കം മോശമാവില്ല. വരുന്ന സീസണിലും മികച്ച പ്രകടനം നടത്താന്‍ വെങ്കടേഷിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ടോപ് ഓഡറില്‍ ഓപ്പണറായിത്തന്നെ കെകെആര്‍ വെങ്കടേഷിനെ കളിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, November 24, 2024, 19:42 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+