For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡ് ഇത്ര മണ്ടനോ? ഇതിലും നല്ലത് കോച്ചില്ലാത്തത് തന്നെ!! 7 അബദ്ധങ്ങള്‍

ഈ സീസണിലെ ഐപിഎല്ലില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ ഓരോ തവണ ഫൈനലും പ്ലേഓഫും കളിച്ചിട്ടുള്ള അവരില്‍ നിന്നും ഇത്തവണയും ഗംഭീര പ്രകടനം എല്ലവരും പ്രതീക്ഷിച്ചിരുന്നു.

പക്ഷെ സീസണ്‍ പകുതിയോടു അടുക്കവെ തപ്പിത്തടയുകയാണ് പിങ്ക് ആര്‍മി. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് റോയല്‍സുള്ളത്. ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച അവര്‍ ശേഷിച്ചച നാലിലും തോല്‍ക്കുകയും ചെയ്തു.

അവസാനത്തെ രണ്ടു കളിയിലും പരാജയമേറ്റു വാങ്ങിയ റോയല്‍സ് ഇപ്പോള്‍ ഹാട്രിക്ക് തോല്‍വി ഭീഷണിയിലുമാണ്. ഈ സീസണില്‍ റോയല്‍സ് എന്തുകൊണ്ടാണ് ഇത്രയും നരാശപ്പെടുത്താനുള്ള കാരണം? ചില പിഴവുകളാണ് ഇതിനു പിന്നിലെന്നു കാണാ. ഇവ എന്തൊക്കെയാണന്നു നോക്കാം.

SANJU DRAVID

ഏഴു അബദ്ധങ്ങള്‍

ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവെ കളിച്ചു കളിഞ്ഞ ആറു മല്‍സരങ്ങളെടുത്താല്‍ പ്രധാനമായും ഏഴു പിഴവുകളാണ രാജസ്ഥാന്‍ റോയല്‍സ് വരുത്തിയിട്ടുള്ളതെന്നു കാണാം. ഇത്രയുമധികം തെറ്റുകള്‍ വരുത്തുമ്പോള്‍ സ്വാഭാവികമായും അതു ടീമിനെ മോശമായി ബാധിക്കുകയും ചെയ്യും. തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നിട്ടും റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് എന്തുകൊണ്ട് ഇവ തിരുത്താന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

ദ്രാവിഡ് ഈ തെറ്റുകള്‍ തിരുത്തിയാല്‍ റോയല്‍സിനു തീര്‍ച്ചയായും ഈ സീസണില്‍ തിരിച്ചുവരവ് സാധ്യമാണ്. റോയല്‍ കാണിക്കുന്ന ആദ്യത്തെ അബദ്ധം പരമ്പരാഗതമായ ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ശൈലി പിന്തുടരുന്നുവെന്നതാണ്. ഇതു തീര്‍ച്ചയായും ഇപ്പോള്‍ കാലഹരണപ്പെട്ടു കഴിഞ്ഞ സമീപനമാണ്. സ്ണ്‍റൈസേഴ്‌സ് ഹൈദരാരബാദിനെപ്പോലെയുള്ള ടീമുകള്‍ രണ്ടു ഇടംകൈയന്‍ ഓപ്പണര്‍മാരെ വച്ചാണ് എതിര്‍ ബൗളിങിനെ പിച്ചിചീന്തുന്നത്. പക്ഷെ റോയല്‍സ് ഇപ്പോഴും ഇതിനു തയ്യാറായിട്ടില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കഴിഞ്ഞ കളിയില്‍ ഇടംകൈയന്‍ ബാറ്ററും വമ്പനടിക്കാരനുമായ നിതീഷ് റാണയെ ആറാം നമ്പറിലാണ് റോയല്‍സ് ഇറക്കിയത്. ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യം നോക്കാതെ മൂന്നാമനായോ, നാലാമനായോ റാണയെ ബാറ്റിങില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.

പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയെപ്പോലെ ഒന്നിനും കൊള്ളാത്ത ബൗളര്‍മാരെ വീണ്ടും വീണ്ടും കളിപ്പിക്കുന്നുവെന്നതാണ് റോയല്‍സിന്റെ രണ്ടാമത്തെ അബദ്ധം. നേരത്തേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഫൈഫറടക്കം നേടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ആകാശ് മധ്വാള്‍ ടീമിലുണ്ടായിട്ടും ഒരവസരം പോലും റോയല്‍സ് നല്‍കിയില്ലെന്നതു വിചിത്രമാണ്.

റോയല്‍സിന്റെ മൂന്നാമത്തെ പ്രശ്‌നം ബാറ്റിങിലെ ഡിഫന്‍സീവ് സമീപനമാണ്. ക്യാപ്റ്റന്‍ സഞ്ജുവടക്കം ടീമിലെ പലരും അഗ്രസീവ് ശൈലി വിട്ട് കൂടുതല്‍ ഡിഫന്‍സീവായാണ് കളിക്കുന്നത്. ഇതു ടീമിനു വലിയ ക്ഷീണമാവുകയും ചെയ്തിട്ടുണ്ട്. ഇതു മാറ്റി മുന്‍ സീസണുകളിലേക്കു പോലെ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ റോയല്‍സിനു തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ.

റോയല്‍സിന്റെ നാലാമത്തെ അബദ്ധം ബാറ്റിങ് ഓര്‍ഡറില്‍ നിതീഷ് റാണയ്ക്കും റിയാന്‍ പരാഗിനും ബെസ്റ്റ് റോളുകള്‍ നല്‍കുന്നില്ലെന്നതാണ്. റാണയ്ക്കു മൂന്നാം നമ്പറും പരാഗിനു നാലുമാണ് ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍. പക്ഷെ ഇവര്‍ക്കു നല്‍കാതെ ബാറ്റിങ് ഓര്‍ഡര്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതും റോയല്‍സ് പരിഹരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി ഒരേ പൊസിഷനില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ രണ്ടു പേരെയുമ ഇറക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

RAJASTHAN ROYALS

ഷിംറോണ്‍ ഹെറ്റ്‌മെയറെ ബാറ്റിങില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് റോയല്‍സ് കാണിക്കുന്ന അഞ്ചാമത്തെ അബദ്ധം. അഞ്ച്, ആറ് പൊസിഷനുകളാണ് അദ്ദേഹത്തിന്റെ ബെസ്റ്റ്. ഇവിടെ ബാറ്റ് ചെയ്യുമ്പോഴാണ് ഹെറ്റ്‌മെയര്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാറുള്ളത്.

റോയസിന്റെ ആറാമത്തെ പിഴവ് ഫീല്‍ഡിങിലെ അബദ്ധങ്ങള്‍ കാരണം എക്‌സ്ട്രായായി ഒരുപാട് റണ്‍സ് വഴങ്ങുന്നുവെന്നതാണ്. ആര്‍സിബിയുമായുള്ള അവസാന കളിയില്‍ നിരവധി ക്യാച്ചുകളാണ് റോയല്‍സ് താരങ്ങള്‍ പാഴാക്കിയത്. ഇതു കാരണം ഒരുപാട് റണ്‍സും അധികമായി അവര്‍ക്കു വിട്ടുകൊടുക്കേണ്ടിയും വന്നു.

റോയല്‍സിന്റെ നാലാമത്തെ പിഴവ് അവരുടെ സ്പിന്നര്‍മാര്‍ ഒരുപാട് ഷോര്‍ട്ട് ബോളുകള്‍ എറിയുന്നുവെന്നതാണ്. മുന്‍ മല്‍സരങ്ങളെടുത്താല്‍ ഇതു കാണാന്‍ സാധിക്കും. ഇത്തരം ബോളുകളില്‍ തല്ലുകിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരുടെ ഗെയിം പ്ലാനും മാറ്റിയേ തീരൂ.

Story first published: Monday, April 14, 2025, 17:15 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+