Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത് ക്യാപ്റ്റന്‍! കൂടെ തിലകും റിങ്കുവും, 50 കോടിക്കു എല്‍എസ്ജിക്കു സൂപ്പര്‍ ടീം റെഡി

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുതിയൊരു ഫ്രാഞ്ചൈസിക്കൊപ്പമായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരില്‍ ഗോസിപ്പുകളും വന്നു കൊണ്ടിരിക്കുകയാണ്. രോഹിത്തിനെ മുംബൈ കൈവിടുകയാണെങ്കില്‍ അദ്ദേഹത്തെ റാഞ്ചാന്‍ ഇരുടീമുകളും 50 കോടി രൂപ വരെ ചെലവഴിക്കാന്‍ തയ്യാറാണെന്നാണ് ഒരു ദേശീയ മാധ്യമം അടുത്തിടെ പുറത്തുവിട്ടത്.

എന്നാല്‍ ഇത്രയും വലിയ തുക രോഹിത്തിനായി മുടക്കുക അസാധ്യമാണെന്നാണ് എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്ക അടുത്തിടെ തുറന്നു പറഞ്ഞത്. കാരണം ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി മുടക്കാന്‍ സാധിക്കുന്ന തുക 100 കോടി രൂപയാണ്. അതിന്റെ പകുതിയും രോഹിത്തിനായി ചെലവഴിച്ചാല്‍ ശേഷിച്ച 50 കോടി മാത്രമേ ടീമിനെയൊരുക്കാന്‍ ഫ്രാഞ്ചൈസിക്കു ലഭിക്കുകയുള്ളൂ.

ROIHIT SHARMA

രോഹിത്തിനായി ഇത്ര വലിയ തുക മുടക്കാന്‍ കഴിയില്ലെന്നു ഗോയെങ്ക വ്യക്തമാക്കാന്‍ കാരണവും ഇതു തന്നെയാണ്. എന്നാല്‍ 50 കോടി രൂപ രോഹിത്തിനു വേണ്ടി ലേലത്തില്‍ ചെലവഴിച്ചാലും ബാക്കിയുള്ള ഈ തുകയ്ക്കു മികച്ചൊരു ടീമിനെ എല്‍എസ്ജിക്കു ഇറക്കാന്‍ സാധിക്കും. എങ്ങനെയെന്നു നോക്കാം. കഴിഞ്ഞ സീസണില്‍ താരങ്ങളുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ടീം തയ്യാറാക്കിയത്.

ബാറ്റിങ് നിരയില്‍ ആരെല്ലാം?

വെറും 5.2 കോടി രൂപയ്ക്കു മികച്ചൊരു ബാറ്റിങ്‌നിരയെ എല്‍എസ്ജിക്കു സ്വന്തമാക്കാന്‍ കഴിയും. കഴിഞ്ഞ സീസണിലെ ശമ്പളം അനുസരിച്ചാണെങ്കില്‍ സായ് സുദര്‍ശന്‍, ആയുഷ് ബദോനി, രജത് പാട്ടിധാര്‍, ശശാങ്ക് സിങ്, അശുതോഷ് ശര്‍മ എന്നിവരെല്ലാം എല്‍എസ്ജി ലൈനപ്പിലുണ്ടാലും. ഇവര്‍ക്കെല്ലാം കൂടി 1.2 കോടി രൂപയാണ് ആവശ്യം. ഇക്കൂട്ടത്തില്‍ ബദോനി അവരുടെ ടീമിന്റെ ഭാഗം തന്നെയാണ്. സായ്, ബദോനി, പാട്ടിധാര്‍, ശശാങ്ക്, അശുതോഷ് എന്നിവരുടെയെല്ലാം ശമ്പളം 20 ലക്ഷം രൂപ വീതമാണ്.

രണ്ടു കോടി രൂപയ്ക്കു ന്യൂസിലാന്‍ഡ് സ്റ്റാര്‍ ബാറ്ററും വെറ്ററനുമായ കെയ്ന്‍ വില്ല്യംസണിനെ എല്‍എസ്ജിക്കു വാങ്ങാം. 1.7 കോടി രൂപയ്ക്കു മധ്യനിര ബാറ്ററായ തിലക് വര്‍മയെയും 55 ലക്ഷം രൂപയ്ക്കു ഫിനിഷറായ റിങ്കു സിങിനെയും എല്‍എസ്ജിക്കു കൂടാരത്തിലേക്കു കൊണ്ടുവരാന്‍ കഴിയും. ഇതോടെ മികച്ചൊരു ബാറ്റിങ് നിര തയ്യാറായിക്കഴിഞ്ഞു.

ഓള്‍റൗണ്ടമാര്‍, വിക്കറ്റ് കീപ്പര്‍മാര്‍?

ഓള്‍റൗണ്ടര്‍മാരുടെ കാര്യമെടുത്താല്‍ 6.8 കോടി രൂപ ചെലവഴിച്ചാല്‍ മികച്ച നാലു പേരെ എല്‍എസ്ജിക്കു സ്വന്തമാക്കാന്‍ കഴിയും. ഇക്കൂട്ടില്‍ ശിവം ദുബെയ്ക്കായിരിക്കും കൂടുതല്‍ തുക ആവശ്യമായി വരിക.നാലു കോടി രൂപയാണ് താരത്തിന്റെ കഴിഞ്ഞ തവണത്തെ ശമ്പളം. ന്യൂസിലാന്‍ഡ് യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ 1.8 കോടി രൂപയ്ക്കും എല്‍എസ്ജിക്കു കൂടാരത്തിലെത്തിക്കാം. വെസ്റ്റ് ഇന്‍ഡീസിന്റെ റൊമാരിയോ ഷെപ്പോര്‍ഡ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ക്കു 50 ലക്ഷം രൂപ വീതമാണ് മുടക്കേണ്ടതായി വരിക.

രണ്ടു വിക്കറ്റ് കീപ്പര്‍മാരെ വാങ്ങിക്കാന്‍ 2.1 കോടി രൂപ മാത്രമേ എല്‍എസ്ജിക്കു ആവശ്യമുള്ളൂ. 1.9 കോടി രൂപയ്ക്കു വെറ്ററന്‍ താരം വൃധിമാന്‍ സാഹയെയും 20 ലക്ഷം രൂപയ്ക്കു ജിതേഷ് ശര്‍മയെയും അവര്‍ക്കു ടീമിനൊപ്പം കൂട്ടാം.

LSG TEAM

ബൗളിങ് നിര എങ്ങനെ?

ബൗളിങ് നിരയില്‍ എല്‍എസ്ജിക്കു ഏറ്റവും തുക ആവശ്യമായി വരിക ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനു വേണ്ടിയാവും. 24.75 കോടി രൂപയ്ക്കു അദ്ദേഹത്തെ എന്‍എസ്ജിക്കു വാങ്ങിക്കാം. വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നു വേണ്ടി ആറു കോടി രൂപ മുടക്കിയേ തീരൂ. യുവ പേസര്‍ മായങ്ക് യാദവിന്റെ ശമ്പളം 20 ലക്ഷം രൂപയാണ്.

ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ രണ്ടു കോടി രൂപയ്ക്കും ശ്രീലങ്കയുടെ മഹീഷ് തീക്ഷണയെ 70 ലക്ഷം രൂപയ്ക്കും എല്‍എസ്ജിക്കു റാഞ്ചാം. ഈ ടീമിനോടൊപ്പം ക്യാപ്റ്റനായി രോഹിത്തും ചേരുന്നതോടെ കിരീട ഫേവറിറ്റുകളിലൊന്നായി എല്‍എസ്ജി മാറുകയും ചെയ്യും.

Story first published: Sunday, September 1, 2024, 10:18 [IST]
Other articles published on Sep 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+