Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു, ദ്രാവിഡ് കൂട്ടുകെട്ട് കപ്പടിപ്പിക്കുമോ? എളുപ്പമല്ല! മുന്നില്‍ ഈ വെല്ലുവിളികള്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പുള്ള അഴിച്ചുപണികളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. പല ടീമുകളും വമ്പന്‍ മാറ്റങ്ങളാണ് ടീമുകളില്‍ വരുത്താന്‍ പോകുന്നത്. മെഗാ ലേലത്തെ നേരിടേണ്ടതിനാല്‍ അഴിച്ചുപണിയാന്‍ ടീമുകള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതിനോടകം പല ടീമുകളും പരിശീലകരെയടക്കം മാറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി രാജസ്ഥാന്‍ റോയല്‍സാണ് പരിശീലകനെ മാറ്റി രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഡയറക്ടറായിരുന്ന കുമാര്‍ സംഗക്കാരയായിരുന്നു രാജസ്ഥാന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ നിയമിച്ചിരിക്കുകയാണ്. ദ്രാവിഡിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ കാണുന്നത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിപ്പിച്ചാണ് ദ്രാവിഡ് വരുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കാനും ദ്രാവിഡിന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ദ്രാവിഡിന് മുന്നില്‍ വലിയ വെല്ലുവിളി

രാജസ്ഥാന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കെത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് ദ്രാവിഡിന് മുന്നിലുള്ളത്. നിലവിലെ ടീമില്‍ നിന്ന് ആരെയൊക്കെ നിലനിര്‍ത്തണമെന്നതാണ് പ്രധാന ചോദ്യം. നായകനായി സഞ്ജു സാംസണിനെ ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പാണ്. ഇതിനോടകം ടീം മാനേജ്‌മെന്റത് വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാളും നിലനിര്‍ത്തപ്പെട്ടേക്കും. ട്രന്റ് ബോള്‍ട്ട്, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരില്‍ ആരെന്നത് നിര്‍ണ്ണായക ചോദ്യം.

നിലവിലെ ടീമില്‍ വലിയ പൊളിച്ചെഴുത്ത് വരുത്തേണ്ടി വരുമെന്ന് ഉറപ്പാണ്. അങ്ങനെ വരുത്തുമ്പോള്‍ കരുത്തുറ്റ പുതിയ ടീമിനെ സൃഷ്ടിക്കാന്‍ ദ്രാവിഡിന് സാധിക്കണം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം 2021മുതല്‍ സംഗക്കാരയുണ്ട്. അതിന് ശേഷം മികച്ച പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെക്കുന്നത്. ഈ നിലവാരം താഴോട്ട് പോകാതെ പിടിച്ചുനിര്‍ത്തേണ്ടത് ദ്രാവിഡിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം.

sanju samson ipl 2025

പുതിയ ഓള്‍റൗണ്ടറെ കണ്ടെത്തണം

രാജസ്ഥാന്റെ സമീപകാല സീസണുകളെല്ലാം വിലയിരുത്തുമ്പോള്‍ ടീമിനെ പിന്നോട്ടടിച്ച കാര്യങ്ങളിലൊന്ന് പേസ് ഓള്‍റൗണ്ടറുടെ അഭാവമായിരുന്നു. സംഗക്കാര ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായിരുന്നില്ല. ജേസന്‍ ഹോള്‍ഡറെയടക്കം പല താരങ്ങളേയും കൊണ്ടുവന്നെങ്കിലും ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. അതുകൊണ്ടുതന്നെ പുതിയ പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തുകയെന്നത് രാജസ്ഥാന്‍ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് വലിയ വെല്ലുവിളിയാണ്.

ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവരെയെല്ലാം ടീം ഒഴിവാക്കേണ്ടി വന്നാല്‍ പകരം പ്രതിഭാശാലികളായ താരങ്ങളെ കൊണ്ടുവരേണ്ടതായുണ്ട്. ഇതും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ അസാധ്യ പ്രതിഭയല്ല. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന് ശേഷം മികച്ചൊരു ടീമിനെ വളര്‍ത്തുക സഞ്ജുവിന് പ്രയാസമുള്ള കാര്യമായിരിക്കും. ഇക്കാരണങ്ങളാല്‍ത്തന്നെ ദ്രാവിഡിന് കൂടുതല്‍ ജോലിഭാരമുണ്ടാവുമെന്ന് ഉറപ്പാണ്.

വലിയ പ്രതീക്ഷയുടെ സമ്മര്‍ദ്ദം

രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡ് എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണുള്ളത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടവും ചൂടിച്ചെത്തുന്നതിനാല്‍ ദ്രാവിഡില്‍ നിന്ന് കപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ സമ്മര്‍ദ്ദം ദ്രാവിഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ദ്രാവിഡ്, സഞ്ജു കൂട്ടുകെട്ട് കപ്പിലേക്കെത്തിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതിനാല്‍ നിരാശപ്പെടുത്തിയാല്‍ വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചെങ്കിലും ടി20യില്‍ മികച്ച പരിശീലകനാണ് അദ്ദേഹമെന്ന് പറയാനാവില്ല. ക്ലാസിക് താരമായിരുന്ന ദ്രാവിഡ് ടി20യില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരവുമല്ല. അതുകൊണ്ടുതന്നെ പുതിയതായി ടീമിനെ ഉടച്ചുവാര്‍ക്കുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. എന്തായാലും സഞ്ജു, ദ്രാവിഡ് കൂട്ടുകെട്ടില്‍ രാജസ്ഥാന്‍ കപ്പടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, September 8, 2024, 10:52 [IST]
Other articles published on Sep 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+