Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാനെ സഞ്ജു നയിക്കും, പക്ഷെ ഇത്തവണ എളുപ്പമല്ല! മുന്നിലുള്ള വെല്ലുവിളികളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിരിക്കുകയാണ്. പരമാവധി നിലനിര്‍ത്താന്‍ സാധിക്കുന്ന ആറ് താരങ്ങളേയും രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. സഞ്ജു സാംസണിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. നിലവില്‍ 41 കോടി രൂപ മാത്രമാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ശേഷിക്കുന്നത്.

അതുകൊണ്ടുതന്നെ ലേലത്തില്‍ സഞ്ജു സാംസണിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. രാഹുല്‍ ദ്രാവിഡിനെ വീണ്ടും പരിശീലക സ്ഥാനത്തേക്കെത്തിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണെ നായകനായും ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്തവണ നായകനെന്ന നിലയില്‍ സഞ്ജു സാംസണെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. നിലനിര്‍ത്തലിന് ശേഷം ടീമിന് മുന്നിലുള്ള പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബട്‌ലറുടെ അഭാവം നികത്താന്‍ ആര്?

ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സ് വിട്ടുകളഞ്ഞത് വലിയ മണ്ടത്തരമാണ്. രാജസ്ഥാനൊപ്പം ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ബട്‌ലര്‍. അവസാന സീസണിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ രാജസ്ഥാന്‍ നായകന് സാധിച്ചിരുന്നു. ഇപ്പോഴിതാ തികച്ചും അപ്രതീക്ഷിതമായി രാജസ്ഥാന്‍ ബട്‌ലറെ കൈവിട്ടിരിക്കുകയാണ്. ബട്‌ലര്‍ പടിയിറങ്ങുമ്പോള്‍ പകരം ആരെന്നതാണ് രാജസ്ഥാന് മുന്നിലുള്ള വലിയ ചോദ്യം. ബട്‌ലറെപ്പോലൊരു വമ്പന്‍ താരത്തിന് പകരക്കാരനെ കണ്ടെത്തുക പ്രയാസമാണ്.

41 കോടി മാത്രം ശേഷിക്കുന്ന രാജസ്ഥാന് കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെയൊക്കെയാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് നോട്ടമിടാന്‍ സാധിക്കുന്നത്. എന്നാല്‍ ഇവരെയൊക്കെ ടീമിലേക്കെത്തിക്കുക ഒട്ടും എളുപ്പവുമല്ല. അതുകൊണ്ടുതന്നെ ജോസ് ബട്‌ലറുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി തളര്‍ത്തുമെന്ന് തന്നെ പറയാം. ബട്‌ലറുടെ അഭാവത്തില്‍ നായകന്‍ സഞ്ജു സാംസണിന് പണികൂടും.

മിക്ക മത്സരങ്ങളിലും മികച്ച തുടക്കം നല്‍കി മൂന്നാം നമ്പറിലിറങ്ങുന്ന സഞ്ജു സാംസണിന് ആത്മവിശ്വാസം നല്‍കാന്‍ ബട്‌ലറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബട്‌ലര്‍ പടിയിറങ്ങിയതോടെ സഞ്ജു ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരും.

sanju samson jos buttler

ട്രന്റ് ബോള്‍ട്ടിന് പകരക്കാരനെ കണ്ടെത്തണം

അവസാന സീസണില്‍ രാജസ്ഥാന്റെ മുന്നേറ്റത്തിന് കരുത്തായത് പേസര്‍ ട്രന്റ് ബോള്‍ട്ടിന്റെ പ്രകടനമാണ്. ന്യൂബോളില്‍ തുടര്‍ച്ചയായി വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളറാണ് ട്രന്റ് ബോള്‍ട്ട്. കഴിഞ്ഞ സീസണുകളിലെല്ലാം ആദ്യ ഓവറില്‍ വിക്കറ്റ് നേടിക്കൊടുത്ത് രാജസ്ഥാന് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ബോള്‍ട്ടിനായിരുന്നു. ഇപ്പോള്‍ ബോള്‍ട്ടിനെ രാജസ്ഥാന്‍ ഒഴിവാക്കിയപ്പോള്‍ പകരം ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മിച്ചല്‍ സ്റ്റാര്‍ക്ക്, റബാഡ, നോക്കിയേ ഉള്‍പ്പെടെയുള്ള വമ്പന്മാരെ ടീമിലെത്തിക്കുക രാജസ്ഥാന് പ്രയാസമാവും. സന്ദീപ് ശര്‍മയെ മാത്രമാണ് ബൗളറെന്ന നിലയില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ശക്തമായൊരു ബൗളിങ് നിരയെ സൃഷ്ടിച്ചെടുക്കാന്‍ നിലവില്‍ ഏറ്റവും കുറവ് പണം കൈയിലുള്ള രാജസ്ഥാന് കടുപ്പം തന്നെയാണെന്നതാണ് വസ്തുത. രാഹുല്‍ ദ്രാവിഡ് എന്ത് പദ്ധതിയാണ് രാജസ്ഥാനായി കരുതിയിരിക്കുന്നതെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിന് വലിയ ജോലിഭാരം

സഞ്ജുവില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. 18 കോടി രൂപക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. സഞ്ജു സാംസണെ സംബന്ധിച്ച് വരുന്ന ഐപിഎല്‍ സീസണില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. സ്ഥിരതയോടെ കസറാന്‍ സഞ്ജുവിന് സാധിക്കണം. ടീമിലെ പ്രധാന താരങ്ങളെന്ന് വിളിക്കാവുന്നവര്‍ ഒപ്പമുണ്ട്. എന്നാല്‍ പ്രധാന പൊസിഷനിലേക്കുള്ള ചില താരങ്ങളെ ഇനിയും രാജസ്ഥാന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

അതുകൊണ്ടുതന്നെ പുതിയ ടീമിനെ കെട്ടിപ്പടുത്ത് മുന്നോട്ട് കൊണ്ടുപോവുകയെന്ന വലിയ വെല്ലുവിളിയാണ് സഞ്ജു സാംസണെ കാത്തിരിക്കുന്നത്. ദ്രാവിഡ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചാണ് എത്തുന്നത് എന്നത് അദ്ദേഹത്തിലും പ്രതീക്ഷ ഉയര്‍ത്തുന്ന കാര്യമാണ്.

Story first published: Thursday, October 31, 2024, 22:27 [IST]
Other articles published on Oct 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+