Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ vs ആര്‍സിബി: കോലി സ്വാര്‍ത്ഥന്‍! പവര്‍പ്ലേയില്‍ 15 പന്തില്‍ 11; ടെസ്റ്റ് ബാറ്റിങ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബിക്കായി ഫില്‍ സാള്‍ട്ടും വിരാട് കോലിയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ഒരുവശത്ത് ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തല്ലിത്തകര്‍ത്തു. എന്നാല്‍ മറുവശത്ത് വിരാട് കോലി ടെസ്റ്റ് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ കോലിയെ വട്ടം കറക്കി.

പവര്‍പ്ലേയില്‍ 15 പന്തില്‍ 11 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് വെറും 70 മാത്രമാണ്. തല്ലിത്തകര്‍ക്കേണ്ട പവര്‍പ്ലേയില്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ്ങാണ് കോലി കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. ഇപ്പോഴിതാ കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ടീമിന് പ്രാധാന്യം നല്‍കാതെ സ്വന്തം റെക്കോഡ് നോക്കിയാണ് കോലി കളിച്ചതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

കോലിക്ക് പവര്‍പ്ലേയില്‍ പവറില്ല

വിരാട് കോലിക്ക് മികച്ച ബൗളിങ് നിരക്കെതിരേ പവര്‍പ്ലേയില്‍ തിളങ്ങാനാവുന്നില്ല. സിഎസ്‌കെയുടെ സ്പിന്നര്‍മാരും പേസര്‍മാരും കോലിയുടെ ദൗര്‍ബല്യം മുതലാക്കിയാണ് പന്തെറിഞ്ഞത്. ഫുള്‍ ലെങ്ത് പന്തുകളിലൂടെയാണ് സിഎസ്‌കെ പേസര്‍മാര്‍ കോലിയെ പ്രതിരോധത്തിലാക്കിയത്. സ്ലോ ബോളുകളും കോലിയെ സമ്മര്‍ദ്ദത്തിലാക്കി. വലിയ സ്‌കോര്‍ നേടേണ്ട പവര്‍പ്ലേയില്‍ കോലിയുടെ ബാറ്റിങ് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

സിഎസ്‌കെയ്‌ക്കെതിരേ ചെപ്പോക്കില്‍ വളരെ മോശം റെക്കോഡുള്ള ടീമാണ് ആര്‍സിബി. ഒരു ജയം മാത്രമാണ് ടീമിന് ജയിക്കാനായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍സിബിക്ക് മത്സരം അഭിമാന പ്രശ്‌നമായിരുന്നു. ഫില്‍ സാള്‍ട്ട് മികച്ച തുടക്കം നല്‍കിയെങ്കിലും മറുവശത്ത് മികച്ച പിന്തുണ നല്‍കാന്‍ കോലിക്ക് സാധിച്ചില്ലെന്ന് തന്നെ പറയാം. ദേവ്ദത്ത് പടിക്കലും രജത് പാട്ടിധാറുമെല്ലാം അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ കോലി മാത്രം നിരാശപ്പെടുത്തി.

virat kohli

കോലിയെ പൂട്ടി നൂര്‍ അഹമ്മദ്

വിരാട് കോലി പതിയെ താളം കണ്ടെത്തിയെങ്കിലും വലിയ സ്‌കോറിലേക്കുയരും മുമ്പ് നൂര്‍ അഹമ്മദ് പുറത്താക്കി. സിക്‌സറിന് ശ്രമിച്ച കോലി രചിന്‍ രവീന്ദ്രയാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. 30 പന്തില്‍ 31 റണ്‍സാണ് കോലി നേടിയത്. രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 103.33 ആണ്. സിഎസ്‌കെയ്‌ക്കെതിരേ കോലിക്ക് വീണ്ടും നിരാശപ്പെടേണ്ടി വന്നിരിക്കുകയാണ്. ചെപ്പോക്കിലെ ടേണിങ് പിച്ചില്‍ കോലി വീണ്ടും ദുരന്തമായിരിക്കുകയാണ്.

സാള്‍ട്ടിനെ കുടുക്കി ധോണി മാജിക്

തുടക്കം മുതല്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് ഫില്‍ സാള്‍ട്ട് കാഴ്ചവെച്ചത്. ആദ്യ ഓവറില്‍ ഖലീല്‍ അഹമ്മദിനെ പ്രഹരിച്ചത് തുടങ്ങിയ ഖലീല്‍ ആര്‍ അശ്വിനേയും കടന്നാക്രമിച്ചു. 16 പന്തില്‍ 32 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ മടക്കിയത് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങാണ്. അഞ്ച് ഫോറും ഒരു സിക്‌സുമാണ് സാള്‍ട്ട് പറത്തിയത്. 200 സ്‌ട്രൈക്ക് റേറ്റില്‍ മിന്നിച്ച സാള്‍ട്ടിനെ നൂര്‍ അഹമ്മദാണ് പുറത്താക്കിയത്. ദേവ്ദത്ത് പടിക്കലും അതിവേഗം റണ്‍സുയര്‍ത്തി.

രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്ത ദേവ്ദത്തിനെ ആര്‍ അശ്വിന്റെ പന്തില്‍ റുതുരാജ് ഗെയ്ക് വാദാണ് പുറത്താക്കിയത്. തകര്‍പ്പന്‍ ക്യാച്ചിലാണ് റുതുരാജ് ദേവ്ദത്തിനെ പുറത്താക്കിയത്. ഇത്തവണ വലിയ താരനിരയോടെയാണ് ആര്‍സിബി ഇറങ്ങുന്നത്. അതിവേഗം റണ്‍സുയര്‍ത്തുന്ന ബാറ്റിങ് നിരയോടൊപ്പം മികച്ച ബൗളര്‍മാരും ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കന്നി കിരീടമെന്ന വലിയ പ്രതീക്ഷയിലാണ് ആര്‍സിബി. നേടിയെടുക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, March 28, 2025, 20:38 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+