Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 13ാം വയസ്സില്‍ ഐപിഎല്ലോ? ഞെട്ടിച്ച് വൈഭവ്!! ആരാണ് റോയല്‍സിന്റെ പുത്തന്‍ താരം

ജിദ്ദ: ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് 13 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യന്‍ കൗമാര വിസ്മയം വൈഭവ് സൂര്യവന്‍ഷി. ലേലത്തിന്റെ രണ്ടാംദിനം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ബിഹാറില്‍ നിന്നുള്ള പുത്തന്‍ താരേദയത്തെ സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിന് ലേലത്തില്‍ വലിയ ഡിമാന്റാണുണ്ടായത്. ഒടുവില്‍ 1.10 കോടി രൂപയ്ക്കു റോയല്‍സ് കൗമാര താരത്തെ ടീമിലെത്തിക്കുകയും ചെയ്തു.

യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നീ യുവതാരങ്ങളെയെല്ലാം വളര്‍ത്തിയെടുത്ത റോയല്‍സിന്റെ മറ്റൊരു കണ്ടെത്തലായി വൈഭവ് മാറിയേക്കും. അണ്ടര്‍ 19 തലത്തിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് വൈഭവിനെ ശ്രദ്ധേയനാക്കിയത്. ഇപ്പോള്‍ ഐപിഎല്ലിലേക്കു നറുക്കുവീണതോടെ വൈഭവിന്റെ കരിയറും മറ്റൊരു തലത്തിലേക്കു ഉയര്‍ന്നിരിക്കുകയാണ്. ആരാണ് വൈഭവ് സൂര്യവന്‍ഷിയെന്നറിയാം.

vaibhav suryavanshi

ആരാണ് വൈഭവ്?

ബിഹാറിലെ സമസ്മതിപൂരില്‍ നിന്നുള്ള താരമാണ് 13 കാരനായ വൈഭവ് സൂര്യവന്‍ഷി. 2023-24 സീസണിലെ രഞ്ജി ട്രോഫിയില്‍ 12 വയസ്സും 284 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറി കൗമാര താരം ചരിത്രം കുറിച്ചിരുന്നു. മുംബൈയ്‌ക്കെതിരായ മല്‍സരത്തിലാണ് വൈഭവ് ആദ്യമായി കളിച്ചത്. ഇതോടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി.

മുന്‍ ഇതിഹാസ താരങ്ങളായ യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോര്‍ഡും ഈ കൗമാര താരം പഴങ്കഥയാക്കുകയും ചെയ്തു. യുവി 15 വയസ്സും 57 ദിവസവും പ്രായുള്ളപ്പോഴാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയതെങ്കില്‍ 15 വയസ്സും 230 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ കന്നി മല്‍സരം.

ഓസീസിനെ പഞ്ഞിക്കിട്ടു

ലോക ക്രിക്കറ്റിലെ സെന്‍സേഷനായി വൈഭവ് സൂര്യവന്‍ഷി ഉയര്‍ന്നുവന്നത് ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിലം മിന്നുന്ന പ്രകടനത്തിനു ശേഷമാണ്. ഓസീസിനെതിരേ ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ സെഞ്ച്വറിയോടെയാണ് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിത്. വെറും 62 ബോളില്‍ 104 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.

vaibhav suryavanshi

ഇതോടെ 170 വര്‍ഷത്തെ ചരിത്രത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാാറുകയും ചെയ്തിരുന്നു. 13 വയസ്സും 188 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം.

മാത്രമല്ല യൂത്ത് ലെവലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി. 58 ബോളുകളില്‍ നിന്നാണ് താരം മൂന്നക്കത്തിലെത്തിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയായും ഇതു മാറിയിരുന്നു. 56 ബോളില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ പേരിലാണ് ലോക റെക്കോര്‍ഡ്.

Story first published: Monday, November 25, 2024, 21:17 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+