For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മൂന്ന് കളി, വെറും 39 റണ്‍സ്; ലോകകപ്പ് ടീമില്‍ ജയ്‌സ്വാള്‍ പുറത്താവുമോ? ചോപ്ര പറയും

ഐപിഎല്ലില്‍ ഇത്തവണ റണ്‍മഴ പെയ്യിച്ച് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുമെന്നു പലരും പ്രവചിച്ചയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. ടൂര്‍ണമെന്റിനു മുമ്പ് താരം കളിച്ചത് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലായിരുന്നു. 700ലധികം റണ്‍സ് ജയ്‌സ്വാള്‍ വാരിക്കൂട്ടുകയും ചെയ്തു. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ജയ്‌സ്വാളില്‍ പ്രതീക്ഷ വാനോളമായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ നനഞ്ഞ പടക്കമായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്.

മൂന്നു മല്‍സരങ്ങളില്‍ നിന്നും 13 എന്ന മോശം ശരാശരിയില്‍ വെറും 39 റണ്‍സാണ് താരത്തിനു സ്‌കോര്‍ ചെയ്യാനായത്. ഈ പ്രകടനത്തോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ജയ്‌സ്വാളിന്റെ സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും താരം തഴയപ്പെടുമോയെന്നതിനെക്കുറിച്ചു അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

JAISWAL

സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ജയ്‌സ്വാളിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അദ്ദേഹം വിശകലനം നടത്തിയത്. ഐപിഎല്ലിലെ ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ജയ്‌സ്വാളിനെ ലോകകകപ്പ് ടീമില്‍ നിന്നും തഴയാനാവില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണത്.

ഈ മാസം 30 വരെയും ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്യില്ലയെന്നത് സംഭവിക്കാന്‍ പോവുന്നില്ല. അഞ്ച് മുതല്‍ ഏഴ് മല്‍സരങ്ങളിലെ മാത്രം സ്‌കോറുകള്‍ നോക്കി ജയ്‌സ്വാളിനെ വേണ്ടെന്നു നമുക്കു തീരുമാനിക്കാന്‍ കഴിയുമോ? അതു പരിഹാസ്യമായിരിക്കുമെന്നു തനിക്കു തോന്നുന്നതായും ചോപ്ര വ്യക്തമാക്കി.

യശസ്വി ജയ്‌സ്വാളിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കണമെന്നു ഞാന്‍ കരുതുന്നു. ഇത്തവണ കളിച്ച രണ്ട്- മൂന്ന് മല്‍സരങ്ങളില്‍ അവന്‍ സ്‌കോര്‍ ചെയ്തിട്ടില്ല. വൈകാതെ തന്നെ ജയസ്വാളില്‍ നിന്നും വലിയ സ്‌കോറുകള്‍ നമുക്കു കാണാന്‍ സാധിച്ചേക്കും. ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കുമ്പോള്‍ അവന്റെ പേര് ആദ്യം തന്നെ വരണമെന്നു താന്‍ കരുതുന്നതായും ചോപ്ര നിരീക്ഷിച്ചു.

ഇന്ത്യക്കു വേണ്ടി ടി20, ടെസ്റ്റ് എന്നിവയിലാണ് ജയ്‌സ്വാള്‍ കളിച്ചത്. രണ്ടിലും മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. 16 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 161.93 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തത് 502 റണ്‍സാണ്. ടി20 ലോകകപ്പിന്റെ വേദികളിലൊന്നായ അമേരിക്കയിലും ജയ്‌സ്വാള്‍ നേരത്തേ ടി20 കളിച്ചിട്ടുണ്ട്. ഇവിടെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 157.89 സ്‌ട്രൈക്ക് റേറ്റില്‍ 90 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

JAISWAL

ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഐപിഎല്ലിന്റെ ഈ സീസണിലും ഉജ്ജ്വല ബൗളിങ് കാഴ്ചവയ്ക്കുന്ന വെറ്ററന്‍ പേസര്‍ മോഹിത് ശര്‍മയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ചും ചോപ്ര വിലയിരത്തി. പരിക്കേറ്റ് വിശ്രമിക്കുന്ന മുഹമ്മദ് ഷമി ലോകകപ്പില്‍ കളിക്കുന്നില്ല. ഇതോടെയാണ് മോഹിത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിച്ചത്. മോഹിത് ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമോയെന്ന ചോദ്യം ഏറെ താല്‍പ്പര്യമുണര്‍ത്തുന്നതാണ്.

കാരണം വെസ്റ്റ് ഇന്‍ഡീസിലും ഫ്‌ളോറിഡ പോലെയുള്ള സ്ഥലങ്ങിലും വ്യത്യസ്ത തരത്തിലുള്ള വിക്കറ്റുകളാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ഗ്രൗണ്ടുകള്‍ വലുതാണ്, കൂടാതെ മല്‍സരങ്ങള്‍ നടക്കുന്നത് രാവിലെയുമാണ്. പിച്ചുകള്‍ അല്‍പ്പം മൃദുവായിരിക്കും. ഡെത്ത് ഓവറുകളില്‍ മോഹിത് മികച്ച പ്രകടനമാണ് ജിടിക്കായി നടത്തിക്കൊണ്ടിരിക്കുന്നതെന്നുമ ചോപ്ര വിലയിലുത്തി.

ടി20 ലോകകപ്പ് ടീം സെലക്ഷനില്‍ മോഹിത്തിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി തീര്‍ച്ചയായും ആലോചിക്കുക തന്നെ ചെയ്യും. അദ്ദേഹം ലോകകപ്പ് കളിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളാന്‍ കഴിയില്ല. മോഹിത് പരിഗണിക്കപ്പെടുമെന്നു തന്നെയാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 6, 2024, 16:29 [IST]
Other articles published on Apr 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+