Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലേല തീയ്യതി പുറത്ത്, സഞ്ജു സിഎസ്‌കെയിലെത്തുമോ? പ്രധാന കൂടുമാറ്റ സാധ്യത ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള ലേലത്തിന്റെ തീയ്യതി പുറത്തായിരിക്കുകയാണ്. ഡിസംബര്‍ 19ന് ദുബായില്‍ വെച്ചായിരിക്കും ലേലമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന ഐപിഎല്‍ സീസണാണ് വരാനിരിക്കുന്നത്. നവംബര്‍ 15നകം നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക പുറത്തുവിടണം.

ഇത്തവണ ടീമുകളുടെ പേഴ്‌സിലെ തുകയും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ വരെ 95 കോടിയായിരുന്നു ടീമുകളുടെ പേഴ്‌സിലെ തുക. എന്നാല്‍ ഇത്തവണ അത് 100 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. അവസാന സീസണിലെ പിഴവുകള്‍ നികത്തി ടീമുകള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇത്തവണ ലേലത്തില്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ചില കൈമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

എല്ലാവരും ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ തീരുമാനത്തിലേക്കാണ്. അടുത്ത ഐപിഎല്ലില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് സഞ്ജുവുള്ളത്. രാജസ്ഥാനില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കുക സഞ്ജുവിന് പ്രയാസമാവും. അതുകൊണ്ടുതന്നെ അദ്ദേഹം സിഎസ്‌കെയിലേക്ക് പോയേക്കുമെന്നാണ് വിവരം.

സിഎസ്‌കെയില്‍ എംഎസ് ധോണിക്ക് ശേഷം മികച്ചൊരു വിക്കറ്റ് കീപ്പറെ ആവശ്യമാണ്. സഞ്ജു സിഎസ്‌കെയിലെത്തിയാല്‍ താരത്തിന്റെ കരിയറിലത് വലിയ മാറ്റം ഉണ്ടാക്കിയേക്കുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന കൂടുമാറ്റ റിപ്പോര്‍ട്ടാണിത്. മറ്റൊരു കൂടുമാറ്റ റിപ്പോര്‍ട്ടും രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ്. ട്രന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിപ്പോയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

shikhar dhawan

രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് പരിശീലകനായിരുന്ന ലസിത് മലിംഗ ഇത്തവണ മുംബൈയിലേക്കെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോള്‍ട്ടിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകളും സജീവമാണ്. മുംബൈ ജോഫ്രാ ആര്‍ച്ചറെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. പരിക്കിന്റെ പിടിയിലുള്ള താരത്തെ കോടികള്‍ കൊടുത്ത് ഒപ്പം നിര്‍ത്താന്‍ മുംബൈ ഇനിയും തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ ഈ കൂടുമാറ്റ സാധ്യതയും തള്ളിക്കളയാനാവില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് മതീഷ പതിരാന മുംബൈയിലേക്കെത്തിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. മലിംഗയുടെ അതേ ബൗളിങ് ആക്ഷനാണ് പതിരാനക്കുള്ളത്. മലിംഗയുടെ ശിഷ്യനെന്ന് വിളിക്കുന്ന പതിരാനയെ ഒപ്പം കൂട്ടാന്‍ മലിംഗ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഈ കൂടുമാറ്റവും നടന്നേക്കും. ഈ മൂന്ന് കൂടുമാറ്റങ്ങളുടെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കൂടുമാറ്റങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്നുറപ്പ്.

പഞ്ചാബ് കിങ്‌സ് നായകസ്ഥാനത്ത് നിന്ന് ശിഖര്‍ ധവാനെ ഒഴിവാക്കിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാനെ ഇന്ത്യ ഇനി നായകസ്ഥാനത്ത് നിലനിര്‍ത്തുന്നത് പഞ്ചാബിന് വലിയ ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ടുതന്നെ താരത്തെ നായകസ്ഥാനത്ത് നിന്ന് നീക്കാനാണ് സാധ്യത കൂടുതല്‍. നിലവില്‍ കൂടുതല്‍ പണം കീശയില്‍ ബാക്കിയുള്ളത് പഞ്ചാബ് കിങ്‌സിനാണ്. 12.20 കോടിയാണ് പഞ്ചാബിന്റെ സമ്പാദ്യം.

0.50 കോടി കൈയിലുള്ള മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും കുറവ് പൈസ കൈയിലുള്ള ടീം. ഇത്തവണ ഓസീസ് താരങ്ങളിലെ മിക്കവരും ഐപിഎല്‍ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മുംബൈ നോട്ടമിടാന്‍ സാധ്യത കൂടുതലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എയ്ഡന്‍ മാര്‍ക്രത്തെ നായകസ്ഥാനത്ത് നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം.

6.55 കോടിയാണ് ഹൈദരാബാദിന്റെ കൈയില്‍ ശേഷിക്കുന്ന തുക. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പേഴ്‌സില്‍ 4.45 കോടിയുമുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 3.55 കോടിയും രാജസ്ഥാന്‍ റോയല്‍സിന് 3.35 കോടിയുമാണ് ശേഷിക്കുന്നത്. ആര്‍സിബിക്ക് 1.75 കോടി, കെകെആറിന് 1.65 കോടി, സിഎസ്‌കെയ്ക്ക് 1.5 കോടിയും ബാക്കിയുണ്ട്.

Story first published: Friday, October 27, 2023, 15:52 [IST]
Other articles published on Oct 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+