For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് കെകെആറില്‍ കളിക്കും? വൈറലായ ആ കൂടിക്കാഴ്ചയ്ക്കു പിന്നിലെന്ത്, ഇതാണ് സത്യം

ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള പ്രധാന ചര്‍ച്ചാവിഷയം മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ കൂടുമാറ്റത്തെക്കുറിച്ചാണ്. മുംബൈയ്‌ക്കൊപ്പം ഇതു രോഹിത്തിന്റെ അവസാനത്തെ ഐപിഎല്‍ സീസണ്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിക്കിടെ രോഹിത് അവരുടെ ഡ്രസിങ് റൂമിലെത്തിയതും ഏറെ സമയം അവിടെ ചര്‍ച്ച നടത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതു കൂടാതെ കെകെആര്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമായും മല്‍സരശേഷം ഗ്രൗണ്ടില്‍ വച്ച് രോഹിത് സംസാരിച്ചിരുന്നു.

അടുത്ത സീസണില്‍ കെകെആറിലേക്കു രോഹിത് കൂടുമാറുമെന്നതിന്റെ സൂചനകളാണ് ഇവയെല്ലാം നല്‍കുന്നതെന്നായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇവയെക്കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് കെകെആര്‍ ടീമിന്റെ സിഇഒ വെങ്കി മൈസൂര്‍. റെവ് സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് കെകെആര്‍ ക്യാംപില്‍ രോഹിത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ചും അഭിഷേകുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുമെല്ലാം അദ്ദേഹം പ്രതികരിച്ചത്.

ROHIT SHARMA

ആരാധകര്‍ കരുതുന്നതു പോലെ ഒന്നും തന്നെയില്ലെന്നും രോഹിത്തും മുംബൈ ടീമിലെ മുന്‍ സഹതാരം കൂടിയായ അഭിഷേകും തമ്മിലുള്ള ചര്‍ച്ച സൗഹൃദപരമായ സംസാരം മാത്രമായിരുന്നുവെന്നാണ് വെങ്കി മൈസൂര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അതു ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു. അതില്‍ മറ്റൊന്നും തന്നെയില്ലെന്നാണ് രോഹിത്തും അഭിഷേകും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് വെങ്കി മൈസൂര്‍ വ്യക്തമാക്കിയത്. മല്‍സരശേഷം രോഹിത്തും അഭിഷേകും തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

രോഹിത്തും അഭിഷേകും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരുപാട് വര്‍ഷങ്ങളായി ഇരുവര്‍ക്കും പരസ്പരമറിയാം. ഞാന്‍ രോഹിത്തും അഭിഷേകുമായെല്ലാം സംസാരിച്ചിരുന്നു. രണ്ടു പേരും മറ്റ് എന്തൊക്കെയോ കാര്യങ്ങളാണ് പരസ്പരം ചര്‍ച്ച ചെയ്തത്. അതിനെക്കുറിച്ച് മറ്റൊന്നും തന്നെ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ചില ആളുകളുടെ പക്കല്‍ ഒരുപാട് സമയമുണ്ട്. അവരായിരിക്കും പല കഥകളും പ്രചരിപ്പിക്കുന്നതെന്നും വെങ്കി മൈസൂര്‍ വിശദമാക്കി.

അഭിഷേകുമായി ഗ്രൗണ്ടില്‍ വച്ച് രോഹിത് സംസാരിക്കുന്നതിന്റെ വീഡിയോയില്‍ ഇരുവരും എന്താണ് പറയുന്നതെന്നു വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അവസാനത്തെ വര്‍ഷമെന്നു ഇതില്‍ അവ്യക്തമായി രോഹിത്ത് പറയുന്നത് കേള്‍ക്കായിരുന്നു.

എന്നാല്‍ അതിനു മുമ്പോ, ശേഷമോ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കില്ല. അവസാനത്തെ വര്‍ഷമെന്ന രോഹിത്തിന്റെ വാക്കുകളാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തത്. മുംബൈ ടീമിനോടൊപ്പം അവസാനത്തെ വര്‍ഷമായിരിക്കും ഇതെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടി.

ROHIT- GAMBHIR

കെകെആര്‍ തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ രോഹിത്തും അഭിഷേകും തമ്മില്‍ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നതോടെ കെകെആര്‍ ഈ വീഡിയോ നീക്കം ചെയ്യുകയുമായിരുന്നു. അതേസമയം, ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം കിരീട പ്രതീക്ഷകള്‍ അസ്തമിച്ചതോടെ രോഹിത്തിന്റെ ശ്രദ്ധ മുഴുവന്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കാണ്.

വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയാണ് ഇപ്പോള്‍ ഹിറ്റ്മാന്റെ ലക്ഷ്യം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹം ടീമിനെ നയിക്കുന്ന അവസാനത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു ലോകകപ്പ് നേട്ടത്തോടെ തന്നെ പടിയിറങ്ങാനായിരിക്കും രോഹിത്തിന്റെ ആഗ്രഹം. 2022ലെ കഴിഞ്ഞ ടി20 ലോകകപ്പിലും ടീമിനെ നയിച്ചത് അദ്ദേഹമാണ്. പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്താവുകയായിരുന്നു.

Story first published: Tuesday, May 14, 2024, 14:02 [IST]
Other articles published on May 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+