For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ശേഷിച്ചത് 6 കളി, പ്ലേഓഫിലെത്താന്‍ ആര്‍സിബി എന്തു ചെയ്യണം? നോക്കാം

ഐപിഎല്‍ കിരീടമില്ലാതെ വീണ്ടുമൊരു സീസണ്‍ കൂടി അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ വിജയം അനിവാര്യമായിരുന്ന ആര്‍സിബി കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും പരാജയമേറ്റു വാങ്ങി. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിന്റെ പരാജയമാണ് ആര്‍സിബിക്കു നേരിട്ടത്. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകളും തുലാസിലായിരിക്കുകയാണ്.

10 ടീമുകളുടെ ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന ആര്‍സിബി തുടര്‍ച്ചയായ ആറാമത്തെ പരാജയമാണ് ഏറ്റുവാങ്ങിയത്. എട്ടു മല്‍സരങ്ങളില്‍ ഫാഫ് ഡുപ്ലെസിക്കും സംഘത്തിനും ജയിക്കാനായത് ഒരേയൊരു കളിയില്‍ മാത്രം. ബാക്കിയുള്ള ഏഴിലും പരാജയമായിരുന്നു ഫലം. പഞ്ചാബ് കിങ്‌സിനെതിരേയുള്ള നാലു വിക്കറ്റിന്റെ വിജയം മാത്രമേ ആര്‍സിബിക്കു ആശ്വസിക്കാനുള്ളൂ. വെറും രണ്ടു പോയിന്റ് മാത്രമാണ് ആര്‍സിബിയുടെ അക്കൗണ്ടിലുള്ളത്. -1.046 എന്ന മോശം നെറ്റ് റണ്‍റേറ്റുമാണ് അവര്‍ക്കുള്ളത്.

RCB

പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാന്‍ ആര്‍സിബി ഇനി എന്തു ചെയ്യണം? അവരുടെ പ്ലേഓഫ് സാധ്യത നമുക്കു പരിശോധിക്കാം. നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചുവെന്നു തന്നെ പറയേണ്ടി വരും. ഇനി എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ആര്‍സിബിക്കു ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ സാധിക്കുകയുള്ളൂ.

അവസാനത്തെ ഐപിഎല്‍ സീസണ്‍ നോക്കിയാല്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടന്ന നാലു ടീമുകള്‍ക്കു ലഭിച്ചത് യഥാക്രമം 20, 17, 17, 16 പോയിന്റുകളാണ്. ഈ സീസണില്‍ 16 പോയിന്റ് ലഭിച്ചാലും ഒരു ടീമിനു പ്ലേഓഫില്‍ സ്ഥാനമുറപ്പില്ല. കാരണം പോയിന്റ് പട്ടികയില്‍ ടീമുകള്‍ തമ്മില്‍ വീറുറ്റ പോരാട്ടാണ് ഇപ്പോഴുള്ളത്.

എങ്കിലും ആര്‍സിബി പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ 16 പോയിന്റെങ്കിലും നേടേണ്ടത് ആവശ്യമാണ്. ഇതിനു സാധിക്കണമെങ്കില്‍ സീസണില്‍ ഇനി ശേഷിച്ച ആറു മല്‍സരങ്ങളിലും ആര്‍സിബിക്കു ജയിച്ചേ തീരൂ. എങ്കില്‍ മാത്രമേ അവര്‍ക്കു 16 പോയിന്റാവുകയുള്ളൂ.

RCB

കൂടാതെ ഇനിയുള്ള ആറു കളിയിലും മികച്ച നെറ്റ് റണ്‍റേറ്റോടെ ജയിക്കാനും ആര്‍സിബി ശ്രമിക്കേണ്ടതുണ്ട്. 16 പോയിന്റ് ലഭിച്ചാലും അവര്‍ക്കു പ്ലേഓറഫ് ടിക്കറ്റുറപ്പില്ല. മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും ആര്‍സിബിയുടെ പ്ലേഓഫ് സാധ്യത. 16നു മുകളില്‍ പോയിന്റ് നാലു ടീമുകള്‍ നേടിയാല്‍ അതോടെ ആര്‍സിബി ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്യും.

സീസണില്‍ ഇനി ബാക്കിയുള്ള ആര്‍സിബിയുടെ ആറു മല്‍സരങ്ങളെടുത്താല്‍ അതില്‍ രണ്ടെണ്ണെം മാത്രമാണ് അല്‍പ്പമെങ്കിലും എളുപ്പമുള്ളത്. ശേഷിച്ച നാലിലും ആര്‍സിബിക്കു ജയത്തിനു വേണ്ടി നന്നായി വിയര്‍ക്കേണ്ടി വരും. റണ്‍മല തീര്‍ത്ത് ടൂര്‍ണമെന്റില്‍ കുതിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് ആര്‍സിബിയുടെ അടുത്ത മല്‍സരം. ഈ മാസം 25നാണ് ഈ മല്‍സരം. എന്തുവില കൊടുത്തും ഈ കളിയില്‍ എസ്ആര്‍എച്ചിനെ ആര്‍സിബിക്കു തോല്‍പ്പിച്ചേ തീരൂ.

ഈ മല്‍സരത്തിനു ശേഷം ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഹോം, എവേ രീതികളിലായി രണ്ടു മല്‍സരങ്ങളില്‍ ആര്‍സിബി കൊമ്പുകോര്‍ക്കും. ഈ മാസം 28, മേയ് നാല് തിയ്യതികളിലാണിത്. അതിനു ശേഷം മേയ ഒമ്പതിനു പഞ്ചാബ് കിങ്‌സുമായും 12ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും 18നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായും ആര്‍സിബി കൊമ്പുകോര്‍ക്കും. ഇവയില്‍ പഞ്ചാബ്, ഡിസി എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലാണ് ആര്‍സിബിക്കു വിജയസാധ്യതയുള്ളത്. എങ്കിലും ബാക്കിയുള്ള മല്‍സരങ്ങള്‍ കൂടി അവര്‍ക്കു ജയിച്ചേ തീരൂ.

Story first published: Monday, April 22, 2024, 11:18 [IST]
Other articles published on Apr 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+