Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാട്രിക്ക് ജയം, ഇനി 3 കളി; ആര്‍സിബി പ്ലേഓഫ് എത്തുമോ? ഇത് കൂടി സംഭവിക്കണം!

ബെംഗളൂരു: ഐപിഎല്ലില്‍ നിന്നും പുറത്തായെന്നു ഉറപ്പിച്ചയിടത്തു നിന്നു നാടകീയ തിരിച്ചുവരവുമായി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഹാട്രിക്ക് വിജയമാണ് കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഫാഫ് ഡുപ്ലെസിയും സംഘവും സ്വന്തമാക്കിയത്. തുടര്‍ച്ചയായി ആറു തോല്‍വികള്‍ക്കു ശേഷമാണ് ഹാട്രിക്ക് ജയത്തോടെ ആര്‍സിബി ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള ആധികാരിക വിജയം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്നും ആര്‍സിബിയെ രക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു ആര്‍സിബി ഇപ്പോള്‍ കയറിക്കഴിഞ്ഞു. ആര്‍സിബിക്കു ഇനി പ്ലേഓഫ് സാധ്യതയുണ്ടോ? അവര്‍ക്കു അതിനു സാധിക്കണമെങ്കില്‍ എന്തു സംഭവിക്കണം, നമുക്കു പരിശോധിക്കാം.

DU PLESSIS - KOHLI

11 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഏഴു തോല്‍വികളുമടക്കം ഇപ്പോള്‍ എട്ടു പോയിന്റാണ് ആര്‍സിബിയുടെ അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ അവര്‍ക്കു താഴെ നില്‍ക്കുന്ന പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് കിങ്‌സ് എന്നിവര്‍ക്കും ഇതേ പോയിന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റിലാണ് രണ്ടു ടീമുകളെയും ആര്‍സിബി പിന്നിലാക്കിയത്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ നേടിയ ആധികാരിക വിജയങ്ങള്‍ നെറ്റ് റണ്‍റേറ്റ് വളരെയധികം മെച്ചപ്പെടുത്താന്‍ ആര്‍സിബിയെ സഹായിക്കുകയായിരുന്നു,

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജിടിയെയാണ് ആര്‍സിബി വാരിക്കളഞ്ഞത്. ആദ്യപാദത്തില്‍ 201 റണ്‍സ് ചേസ് ചെയ്യാന്‍ ആര്‍സിബിക്കു വെറും 16 ഓവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അവസാന കളിയിലാവട്ടെ 148 റണ്‍സിന്റെ ലക്ഷ്യം വെറും 13.4 ഓവറിലും ആര്‍സിബി മറികടന്നു. ഇതാണ് അവരുടെ നെറ്റ് റണ്‍റേറ്റില്‍ വലിയൊരു കുതിച്ചുചാട്ടമുണ്ടാക്കിയത്. ഇനി ആര്‍സിബിക്കു സീസണില്‍ ബാക്കിയുള്ളത് മൂന്നു മല്‍സരങ്ങളാണ്.

പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ഇനി ആര്‍സിബി ചെയ്യേണ്ട ആദ്യത്തെ കാര്യം ശേഷിച്ച മൂന്നു കളിയും വിജയിക്കുകയെന്നതാണ്. ഇപ്പോള്‍ നേടിയിട്ടുള്ള ജയങ്ങള്‍ പോലെ മികച്ച മാര്‍ജിനില്‍ തന്നെ ജയിക്കാന്‍ ആര്‍സിബി ശ്രദ്ധിക്കുകയും വേണം. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് ഇനിയും മെച്ചപ്പെടുത്താന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. ഈ ദൗത്യത്തില്‍ വിജയിച്ചു കഴിഞ്ഞാല്‍ ആര്‍സിബിക്കു 14 പോയിന്റാവും. അതിനുശേഷം പ്ലേഓഫ് യോഗ്യതയ്ക്കായി ആര്‍സിബിക്കു മറ്റു മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും.

RCB

പ്ലേഓഫ് ബെര്‍ത്തിനായി തങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന ടീമുകളുടെ മല്‍സഫലം കൂടി ആര്‍സിബിക്കു അനുകൂലമായി വരേണ്ടതുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദോ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സോ ബാക്കിയുള്ള മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കണം. ഇരുടീമുകള്‍ക്കും നാലു കളികള്‍ വീതം ബാക്കിയുണ്ട്. 12 പോയിന്റ് വീതമാണ് ലഖ്‌നൗ, എസ്ആര്‍എച്ച് ടീമുകളുടെ പക്കല്‍ ഇപ്പോഴുള്ളത്.

10 പോയിന്റ് വീതമുള്ള നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ ശേഷിച്ച മല്‍സരങ്ങളില്‍ ഇനി രണ്ടെണ്ണമേ ജയിക്കാന്‍ പാടുള്ളൂ. സിഎസ്‌കെയ്ക്കു നാലും ഡിസിക്കു മൂന്നും കളികളാണ് ശേഷിക്കുന്നത്. അതുകൊണ്ടും തീര്‍ന്നില്ല.

പഞ്ചാബ് കിങ്‌സ് മൂന്നില്‍ കൂടുതല്‍ മല്‍സരങ്ങളിലും ഇനി ജയിക്കാന്‍ പാടില്ല. പഞ്ചാബിനു ഇനി നാലു മല്‍സരങ്ങളുണ്ട്. ഈ കാര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ 14 പോയിന്റുമായി ആര്‍സിബി ചില ടീമുകള്‍ക്കൊപ്പം ഒപ്പത്തിനൊപ്പമെത്തും. അവിടെയാണ് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായി മാറുക. മികച്ച നെറ്റ് റണ്‍റേറ്റുണ്ടെങ്കില്‍ അതു ആര്‍സിബിയെ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാന്‍ സഹായിക്കും.

Story first published: Sunday, May 5, 2024, 6:47 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+