Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സ് സൂക്ഷിച്ചോ! ആര്‍സിബിക്കു 2 കാര്യം പ്ലസ് പോയിന്റ്, എബിഡിയുടെ മുന്നറിയിപ്പ്

അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ വിജയികളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ആര്‍സിബിയും റോയല്‍സും കൊമ്പുകോര്‍ക്കുന്നത്. സ്വന്തം യൂട്യുബ് ചാനലില്‍ സംസാരിക്കവെയാണ് എലിമിനേറ്ററിനെക്കുറിച്ച് ആര്‍സിബിയുടെ മുന്‍ ഐക്കണ്‍ താരം കൂടിയായ എബിഡി വിലയിരുത്തിയത്.

റോയല്‍സിനെതിരേ ആര്‍സിബി വിജയം കൊയ്യുമെന്നാണ് എബിഡിയുടെ നിരീക്ഷണം. ആര്‍സിബിയെ സംബന്ധിച്ച് ആദ്യത്തെ നല്ല കാര്യം ഈ തുടര്‍ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും താളവുമാണ്. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തുടച്ചയായ വിജയങ്ങളുമായി മുന്നേറുമ്പോള്‍ ഇതു ഏതൊരു ടീമിനും നല്‍കുന്ന വിശ്വാസം ചെറുതല്ല. നോക്കൗട്ട് മല്‍സരങ്ങള്‍ നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ ക്ലോസായിട്ടുള്ളതാണെന്നും എബിഡി പറയുന്നു.

SANJU- DU PLESSIS

ആര്‍സിബിക്കു എലിമിനേറ്ററില്‍ മുന്‍തൂക്കം നല്‍കുന്ന രണ്ടാമത്തെ ഘടകം മല്‍സരം അഹമ്മദാബാദിലാണ് എന്നതാണ്. ഇതു വളരെ നിഷ്പക്ഷമായ ഗ്രൗണ്ടാണെന്നു ഞാന്‍ കരുതുന്നു. വിക്കറ്റ് ആര്‍ക്കും മുന്‍തൂക്കം നല്‍കില്ല എന്നതിനാല്‍ തന്നെ ബാറ്റും ബോളും തമ്മില്‍ നല്ലൊരു പോരാട്ടം തന്നെ നമുക്കു കാണാന്‍ കഴിയും. സീം ബൗളര്‍മാര്‍ക്കോ, സ്പിന്‍ ബൗള്‍മാര്‍ക്കോ ഇവിടെ മുന്‍തൂക്കമില്ല. കൂടാതെ ബാറ്റര്‍മാര്‍ക്കും ഇവിടെ മേല്‍ക്കൈയില്ല. എല്ലാവരെയും ഒരുപോലെ തുണയ്ക്കുന്നതാണ് ഇവിടുത്തെ വിക്കറ്റ്. ആദ്യം ആര് ബാറ്റ് ചെയ്താലും ബൗള്‍ ചെയ്താലും ഇവിടെ അതിനു പ്രസക്തിയില്ല.

നിലവില്‍ ഫോമിലുള്ള ടീം ആര്‍സിബിയാണ്. റോയല്‍സാവട്ടെ ഫോമൗട്ടുമാണ്. അതുകൊണ്ടു തന്നെ ആര്‍സിബി തന്നെയാവും വിജയിക്കാന്‍ പോവുന്നത്. ഇതു വളരെ വൈകാരികമായ ഒരു മല്‍സരം തന്നെയാണ്. ഐപിഎല്‍ ട്രോഫിയിലേക്കുള്ള വലിയൊരു സ്റ്റെപ്പ് തന്നെയായിരിക്കും ഇതെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയെ ആറു വിക്കറ്റിനു തകര്‍ത്തുവിടാന്‍ റോയല്‍സിനായിരുന്നു. റോയല്‍ലിന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലായിരുന്നു ഈ മല്‍സരം. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറുടെ അപരാജിത സെഞ്ച്വറിയാണ് അന്നു റോയല്‍സിന്റെ വിജയം എളുപ്പമാക്കിയത്. ആര്‍സിബി നല്‍കിയ 184 റണ്‍സെന്ന വിജയലക്ഷ്യം അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ റോയല്‍സ് മറികടക്കുകയായിരുന്നു.

RCB

ബട്‌ലബര്‍ പുറത്താവാതെ 100 റണ്‍സാണ് നേടിയത്. 58 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ഫോറും നാലു സിക്‌സറുകളുമടിച്ചു. നായകന്‍ സഞ്ജുവും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 42 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 69 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പക്ഷെ ഈ വിജയം എലിമിനേറ്റില്‍ ആര്‍സിബിക്കെതിരേ റോയല്‍സിനു മുന്‍തൂക്കം നല്‍കില്ലെന്നു പറയേണ്ടി വരും.

കാരണം അന്നു ടീമിന്റെ ഹീറോയായിരുന്ന ബട്‌ലര്‍ ഇപ്പോള്‍ റോയല്‍സ് നിരയിലില്ല. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കുന്നതിനു വേണ്ടി പ്ലേഓഫിനു മുമ്പ് തന്നെ അദ്ദേഹം ടീം വിട്ടിരുന്നു. കൂടാതെ അവസാനമായി കളിച്ച മല്‍സരങ്ങളിലെ പ്രകടനങ്ങളും റോയല്‍സിനു സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല.

പ്ലേഓഫിനു മുമ്പ് കളിച്ചിട്ടുള്ള അഞ്ചു മല്‍സരങ്ങളില്‍ നാലിലും അവര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മറുഭാഗത്ത് തുടര്‍ച്ചയായി ആറു കളികളില്‍ ജയിച്ചതിന്റെ ആവേശത്തിലാണ് ആര്‍സിബി പ്ലേഓഫില്‍ ഇറങ്ങുക.

Story first published: Wednesday, May 22, 2024, 10:14 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+