For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന് കീഴില്‍ മുംബൈ പ്ലേഓഫ് കളിക്കുമോ? പ്രവചിച്ച് സൂപ്പര്‍ കംപ്യൂട്ടര്‍, വൈറല്‍

പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഈ സീസണിലെ ഐപിഎല്ലില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമോ മുംബൈ ഇന്ത്യന്‍സ്? ആറാമത് ഐപിഎല്‍ ട്രോഫി ടീമിലക്കു കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക്കിനെ ഇത്തവണ മുംബൈ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ, സന്തുലിതമായ ടീമിനെയാണ് മുംബൈ ഇത്തവണയിറക്കുക. എന്താവും ഹാര്‍ദിക്കിന്റെയും ടീമിന്റെയും ഭാവി? ഇതേക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് സൂപ്പര്‍ കംപ്യൂട്ടര്‍.

ബെറ്റ്‌സൈ ( Betsie) സൂപ്പര്‍ കംപ്യൂട്ടറാണ് ഈ സീസണില്‍ എന്താവും മുംബൈ ടീമിന്റെ ഭാവിയെന്നു പ്രവചിച്ചിട്ടുള്ളത്. അവരുടെ പ്രവചനം അനുസരിച്ച് ഇത്തവണ മുംബൈ പ്ലേഓഫില്‍ കളിക്കും. 10 ടീമുകളുള്‍പ്പെട്ട ലീഗില്‍ മൂന്നാംസ്ഥാനത്താണ് ഹാര്‍ദിക്കും സംഘവും ഫിനിഷ് ചെയ്യുക.

HARDIK- BOUCHER

ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായാല്‍ മുംബൈയുടെ പോയിന്റ് പട്ടികയിലുണ്ടാവുക ഏകദേശം14.71 പോയിന്റായിരിക്കും. നെറ്റ് റണ്‍റേറ്റാവട്ടെ 0.561ഉം ആയിരിക്കും. പ്രഥാമിക റൗണ്ടില്‍ ഏകദേശം 7.35 വിജയങ്ങളും 6.65 തോല്‍വികളുമായിരിക്കും മുംബൈയുടെ അക്കൗണ്ടിലുണ്ടാവുകയെന്നും സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നു. മുംബൈയുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുത്താണ് സൂപ്പര്‍ കംപ്യൂട്ടര്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയിട്ടുള്ളത്.

റണ്‍റേറ്റ്, നേരിട്ട ഓവറുകള്‍, വീണ വിക്കറ്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സൂപ്പര്‍ കംപ്യൂട്ടര്‍ മുംബൈ ടീമിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചത്. മാച്ച് ഡാറ്റയുടെ സഹായത്തോടെയാണ് ഓരോ മാച്ചിലെയും സ്‌കോറുകള്‍ തീരുമാനിച്ചത്. ഇതിനു ശേഷം ഓരോ ടീമിന്റെയും ശരാശരി റണ്‍റേറ്റ് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് സൂപ്പര്‍ കംപ്യൂട്ടര്‍ ഈ നമ്പറുകള്‍ ഐപിഎല്‍ ഷെഡ്യൂളിലേക്കു കൊണ്ടുവരികയും വരാനിരിക്കുന്ന ഓരോ മല്‍സരങ്ങളുടെയും സ്‌കോര്‍ ഇതു വഴി പ്രവചിക്കുകയുമാണ് ചെയ്യുന്നത്. ഓരോ ടീമും ജയിക്കാനും തോല്‍ക്കാനുമിടയുള്ള മല്‍സരങ്ങളെക്കുറിച്ചും ഇതോടൊപ്പം ചേര്‍ക്കുന്നു. ഓരോ ടീമിനും ലഭിക്കാനിടയുള്ള റണ്‍റേറ്റിനെക്കുറിച്ച് കണക്കുകൂട്ടിയ ശേഷം സൂപ്പര്‍ കംപ്യൂട്ടര്‍ ഓരോ മല്‍സരത്തിലെയും സ്‌കോറുകളും ഓരോ ടീമും ജയിക്കാനും തോല്‍ക്കാനുമുള്ള സാധ്യതയും പ്രവചിക്കുന്നു.

അതേസയമയം, ഈ സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം ഞായറാഴ്ച രാത്രി 7.30നു മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ്. തന്റെ മുന്‍ ടീമിനെതിരേ ഹാര്‍ദിക് ആദ്യമായി കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. വിജയത്തോടെ മുംബൈ ക്യാപ്റ്റനായുള്ള തന്റെ തുടക്കം ആഘോഷിക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുക.

MI

ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ സേവനം ഈ കളിയില്‍ മുംബൈയ്ക്കു ലഭിക്കില്ല. പകരെ ആരെ കളിപ്പിക്കുമെന്നതായിരിക്കും ഹാര്‍ദിക്കിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

യുവതാരം നെഹാല്‍ വദേരയായിരിക്കും സൂര്യയുടെ അഭാവത്തില്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കുകയെന്നാണ് സൂചനകള്‍. സൂര്യയുടെ നമ്പറായ മൂന്നാം നമ്പറില്‍ യുവതാരം തിലക് വര്‍മയായിരിക്കും ബാറ്റ് ചെയ്‌തേക്കുക. നാലാം നമ്പറില്‍ ഹാര്‍ദിക്കും ഇറങ്ങിയേക്കും. ഹാര്‍ദിക്കിനെ സംബന്ധിച്ച് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള അവസരമായിരിക്കും ഈ മല്‍സരം.

രോഹിത് ശര്‍മയുടെ നായകസ്ഥാനം തട്ടിയെടുത്തതു മുതല്‍ ഹാര്‍ദിക്കിനു ഏറെ വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുംബൈ ടീമിന്റെ ആരാധകരില്‍ ഭൂരിഭാഗവും ഇപ്പോഴും ഹാര്‍ദിക്കിനെ ക്യാപ്റ്റനായി അംഗീകരിക്കുകയും ചെയ്തിട്ടില്ല. ഇവരുടെയെല്ലാം പ്രീതി പിടിച്ചുപറ്റാനും ഹേറ്റേഴ്‌സിന്റെ എണ്ണം കുറയ്ക്കാനുമെല്ലാം അദ്ദേഹത്തിനു ടീമിനോടപ്പം തുടര്‍ ജയങ്ങള്‍ ആവശ്യമാണ്.

Story first published: Wednesday, March 20, 2024, 11:09 [IST]
Other articles published on Mar 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+