Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 3 തോല്‍വി ആദ്യമല്ല, മുംബൈക്കു മുമ്പ് സംഭവിച്ചതെന്ത്, 2015ലെ അദ്ഭുതം ആവര്‍ത്തിക്കുമോ ?

2020നു ശേഷം ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടില്ലാത്ത മുംബൈ ഇന്ത്യന്‍സ് ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയെ ഇത്തവണ പുതിയ നായകനാക്കിയിരിക്കുന്നത്. പക്ഷെ രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് വന്നിട്ടും മുംബൈയുടെ സമയം തെളിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഈ സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു ആറു വിക്കറ്റിന്റെ കനത്ത പരാജയമാണ് മുംബൈക്കു ഏറ്റുവാങ്ങേണ്ടി വന്നത്.

ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ആറു റണ്‍സിന്റെ തോല്‍വിയോടെയാണ് മുംബൈ തുടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 31 റണ്‍സിനും അവര്‍ തോല്‍ക്കുകയായിരുന്നു. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ റോയല്‍സിനെതിരേ ആദ്യമായി ഇറങ്ങിയപ്പോള്‍ മുംബൈയുടെ തിരിച്ചുവരവ് ആരാധകര്‍ മുഴുവന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവരെ തീര്‍ത്തും നിരാശരാക്കിയാണ് ഹാര്‍ദിക്കും സംഘവും കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തിയത്.

mumbai-indians-1

ഈ സീസണില്‍ മുംബൈയ്ക്കു ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ? ആദ്യത്തെ മൂന്നു കളിയും തോറ്റതിനു ശേഷം മുന്‍ സസീണുകളില്‍ മുംബൈയുടെ പ്രകടനം എങ്ങനെയായിരുന്നു? നമുക്കു പരിശോധിക്കാം.

2008ലെ പ്രഥമ ഐപിഎല്ലില്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിയിലാണ് മുംബൈയ്ക്കു ആദ്യമായി ഇത്തരമൊരു തിരിച്ചടി നേരിട്ടത്. മൂന്നല്ല, മറിച്ച് നാലു കളിയിലാണ് മുംബൈ അന്നു തുടരെ തോറ്റത്. അതിനു ശേഷം തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.

mumbai-indians-2

അതിനു ശേഷം 2014ല്‍ രോഹിത്തിന്റെ ക്യാപറ്റ്‌റന്‍സിയിലാണ് മുംബൈയുടെ തുടക്കം പാളിയത്. ആദ്യത്തെ അഞ്ചു കളിയും തോറ്റപ്പോള്‍ അവരെ എല്ലാവരും എഴുതിത്തള്ളി. എന്നാല്‍ അടുത്ത ഒമ്പതു മല്‍സരങ്ങളില്‍ ഏഴും ജയിച്ച മുബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്തു. പക്ഷെ ഫൈനലില്‍ കടക്കാന്‍ അവര്‍ക്കായില്ല. പ്ലേഓഫില്‍ തോറ്റ് മുംബൈ പുറത്താവുകയായിരുന്നു.

തൊട്ടടുത്ത സീസണിലും മുംബൈയ്ക്കു സമാനമായ ദുരന്തമാണ് തുടക്കത്തില്‍ നേരിട്ടത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും മുംബൈയ്ക്കു ജയിക്കാനായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള എല്ലാ കളിയും ജയിച്ച് പ്ലേഓഫിലേക്കു കുതിക്കാന്‍ രോഹിത്തിനും സംഘത്തിനുമായിരുന്നു. മാത്രമല്ല ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിനു തകര്‍ത്ത് മുംബൈ രണ്ടാമത്തെ ട്രോഫിയില്‍ മുത്തമിടുകയും ചെയ്തു. 2015ലേതു പോലെയൊരു അദ്ഭുതമാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇത്തവണയും സ്വപ്‌നം കാണുന്നത്. ഇതിനു അവര്‍ക്കു സാധിക്കുമോയെന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

2018ലെ ഐപിഎല്ലിലും മുംബൈയുടെ തുടക്കം മോശമായിരുന്നു. അന്നു ആദ്യത്തെ മൂന്നു കളിയിലും അവര്‍ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമുള്ള 11 മല്‍സരങ്ങളില്‍ ആറിലും ജയിക്കാന്‍ മുംബൈയ്ക്കു സാധിച്ചു. പക്ഷെ പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ അവര്‍ക്കായില്ല. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ മുംബൈയ്ക്കായുള്ളൂ.

അതിനു ശേഷം 2022ലും മുംബൈയ്ക്കു ഇത്തരമൊരു തിരിച്ചടി നേരിട്ടു. മുംബൈയുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം സീസണും ഇതു തന്നെയായിരുന്നു. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും മുംബൈ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. അതിനു ശേഷം അവര്‍ക്കൊരു മടങ്ങിവരവും അസാധ്യമായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ നിന്നും അവര്‍ക്കു നേടാനായത് എട്ടു പോയിന്റ് മാത്രമാണ്.

Story first published: Tuesday, April 2, 2024, 12:00 [IST]
Other articles published on Apr 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+