Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കമ്മിന്‍സിന് ബംബര്‍, ഹൈദരാബാദ് എന്തിന് ഈ മണ്ടത്തരം ചെയ്തു? കണക്ക് നോക്കൂ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് പാറ്റ് കമ്മിന്‍സ്. പേസ് ഓള്‍റൗണ്ടറായ കമ്മിന്‍സിന് അപ്രതീക്ഷിത നേട്ടമാണ് ഇത്തവണത്തെ ലേലത്തില്‍ ലഭിച്ചിരിക്കുന്നത്. 20. 5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. ആര്‍സിബി കമ്മിന്‍സിനായി വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും കമ്മിന്‍സിനെ റെക്കോഡ് തുകയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോഡോടെയാണ് ഓസ്‌ട്രേലിയന്‍ നായകനായ കമ്മിന്‍സ് ഹൈദരാബാദിലേക്കെത്തുന്നത്. 18.50 കോടിക്ക് പഞ്ചാബ് കിങ്‌സ് സാം കറെനെ വാങ്ങിയ റെക്കോഡാണ് ഇപ്പോള്‍ കമ്മിന്‍സ് തകര്‍ത്തിരിക്കുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്ന കമ്മിന്‍സിനെ നായകനായും പരിഗണിക്കാം. എന്നാല്‍ ഇത്രയും തുകയ്ക്ക് കമ്മിന്‍സിനെ വാങ്ങിയത് മണ്ടത്തരമാണെന്ന് നിസംശയം പറയാം.

കമ്മിന്‍സിന്റെ ടി20യിലെ കണക്കുകള്‍ അത്ര മികച്ചതല്ല. ഓസ്‌ട്രേലിയക്കായി 50 ടി20 കളിച്ച് 116 റണ്‍സാണ് കമ്മിന്‍സ് നേടിയത്. 7.38 ഇക്കോണമിയില്‍ നേടിയത് 55 വിക്കറ്റും. ഐപിഎല്ലില്‍ 42 ടി20യില്‍ നിന്ന് 379 റണ്‍സാണ് കമ്മിന്‍സ് നേടിയത്. 45 വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇക്കോണമി 8.54 ആണ്. ടി20യില്‍ കൈയടിക്കേണ്ട കണക്കുകള്‍ കമ്മിന്‍സിനില്ല. എന്നാല്‍ ഹൈദരാബാദ് ഈ സാഹസത്തിന് മുതിരുകയായിരുന്നു. ബൗളറെന്ന നിലയില്‍ വിശ്വാസിക്കാനാവാത്ത താരമാണ് കമ്മിന്‍സ്.

ഇന്ത്യന്‍ പിച്ചുകളില്‍ ടി20 കളിച്ചപ്പോഴെല്ലാം നന്നായി തല്ലുവാങ്ങിയ താരത്തെ ഇത്രയും പണം മുടക്കി ഒപ്പം കൂട്ടിയത് ഹൈദരാബാദിന് പറ്റിയ അബദ്ധമാണെന്ന് തന്നെ പറയാം. രചിന്‍ രവീന്ദ്രക്ക് 10 കോടിക്ക് മുകളില്‍ പ്രതീക്ഷിച്ചപ്പോള്‍ 1.8 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ രചിനായി ആര്‍സിബി രംഗത്ത് പോലും എത്തിയില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. പഞ്ചാബ് കിങ്‌സ് ഹര്‍ഷല്‍ പട്ടേലിനെ സ്വന്തമാക്കി മണ്ടത്തരം കാട്ടി.

harshal patel

ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുള്ള താരമാണെങ്കിലും തല്ലുകൊള്ളിയായ ബൗളറാണ് ഹര്‍ഷല്‍. 11.75 കോടിക്കാണ് പഞ്ചാബ് ഹര്‍ഷലിനെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോയിറ്റ്‌സിയെ അഞ്ച് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് ലാഭമായി. വലിയ പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അധികം വെല്ലുവിളിയില്ലാതെ കോയിറ്റ്‌സിയെ മുംബൈ സ്വന്തമാക്കി.

ആദ്യ സെറ്റില്‍ റോവ്മാന്‍ പവലിനെ 7.4 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ ട്രാവിസ് ഹെഡിനെ 6.8 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. ഹാരി ബ്രൂക്കിനെ 4 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചപ്പോള്‍ കരുണ്‍ നായര്‍, സ്റ്റീവ് സ്മിത്ത്, മനീഷ് പാണ്ഡെ, റില്ലി റൂസോ എന്നിവരെ വാങ്ങാന്‍ ആളുണ്ടായില്ല.

Story first published: Tuesday, December 19, 2023, 14:40 [IST]
Other articles published on Dec 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+