Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗില്ലിനെ എന്തിനു ജിടി നായകനാക്കി? കാണിച്ചത് അബദ്ധം, ഇതാ കാരണങ്ങള്‍

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് തികച്ചും അപ്രതീക്ഷിതമായി ടീം വിട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ നായകനായി ബാറ്റിങ് സെന്‍സേഷഷന്‍ ശുഭ്മന്‍ ഗില്ലിനെ നിയമിച്ചിരിക്കുകയാണ്. രണ്ടു സീസണുകള്‍ ടീമിനെ ഉജ്ജ്വലമായി നയിച്ച ശേഷം തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കാണ് ഹാര്‍ദിക് മടങ്ങിപ്പോയത്. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ ഐപിഎല്‍ ജേതാക്കളായ ജിടി കഴിഞ്ഞ തവണ റണ്ണറപ്പുമായിരുന്നു.

ഹാര്‍ദിക്കിന്റെ മുംബൈയിലേക്കുള്ള കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജിടി തങ്ങളുടെ പുതിയ ക്യാപ്റ്റന്‍ ഗില്ലായിരിക്കുമെന്നു ലോകത്തെ അറിയിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറായിരുന്ന അദ്ദേഹത്തെ ഭാവി സൂപ്പര്‍ താരമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

SHUBNAN GILL

പക്ഷെ 24 കാരനായ ഗില്ലിനെ നായകസ്ഥാനമേല്‍പ്പിക്കാനുള്ള ജിടിയുടെ നീക്കം മണ്ടത്തരമാണെന്നു പറയേണ്ടി വരും. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ് ക്യാപ്റ്റന്‍സി. ചില സമയങ്ങളില്‍ ഇതു ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരുമ്പോള്‍ മറ്റു ചിലപ്പോള്‍ അതു താരത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഗില്‍. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ചൂടിയ താരം ഏകദിനത്തില്‍ ഈ കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്ണെടുത്ത താരം കൂടിയാണ്.

ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുകയെന്നത് ഏറ്റവും കടുപ്പമേറിയ കാര്യം തന്നെയാണ്. ജിടിക്കു തിരിച്ചടികള്‍ നേരിടുകയാണെങ്കില്‍ അതിന്റെ സമ്മര്‍ദ്ദം ഗില്ലിന്റെ ബാറ്റിങിനെയും ബാധിച്ചേക്കും. ഉജ്ജ്വലമായി മുന്നോട്ടു പോവുന്ന താരത്തിന്റെ കരിയറിനെ ഇതു ബാധിക്കുമോയെന്നാണ് അറിയാനുള്ളത്.

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണെപ്പോലെ നായകനായി അനുഭവസമ്പത്തുള്ള ഒരാള്‍ ഉള്ളപ്പോള്‍ ഗില്ലിനു ഈ ചുമതല നല്‍കേണ്ടിയിരുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണം. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ന്യൂസിലാന്‍ഡിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റനാണ് വില്ലി. ഇങ്ങനെയൊരാള്‍ ടീമിലുള്ളപ്പോള്‍ ചെറുപ്പമായ, ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തില്ലാത്ത ഗില്ലിനെ ഈ റോള്‍ ഏല്‍പ്പിച്ചത് മോശം തീരുമാനം തന്നെയാണ്.

ന്യൂസിലാന്‍ഡ് ടീമിനെ മാത്രമല്ല നേരത്തേ ഐപിഎല്ലില്‍ സണ്‍റൈേേസഴ്‌സ് ഹൈദരാബാദ് ടീമിനെയും നയിച്ചിട്ടുള്ള താരമാണ് വില്ല്യംസണ്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നായകനാക്കി വൈസ് ക്യാപ്റ്റന്‍സി ഗില്ലിനു നല്‍കുകയായിരുന്നു കുറേക്കൂടി ഉചിതമായ തീരുമാനം.

SHUBMAN GILL

ഒരുപാട് മല്‍സരപരിചയമുള്ള നിരവധി താരങ്ങള്‍ ജിടിയിലുണ്ടെന്നതാണ് മൂന്നാമത്തെ കാരണം. സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ്, ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, പ്രമുഖ പേസര്‍ മുഹമ്മദ് ഷമി തുടങ്ങി സീനിയേഴ്സിന്റെ വലിയൊരു നിര തന്നെ ജിടിക്കുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴില്‍ ഒറ്റക്കെട്ടായി ഗില്ലിനു മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുമോയെന്നതാണ് അറിയേണ്ടത്.

ചില സമയങ്ങളില്‍ അനുഭവ സമ്പത്തുള്ള അന്താരാഷ്ട്ര താരങ്ങളുടെയും ആഭ്യന്തര താരങ്ങളുടെയും സാന്നിധ്യം ഒരു യുവ ക്യാപ്റ്റന്റെ സ്പിരിറ്റിനെയും പ്രകടനത്തെയും ബാധിക്കാനിടയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമൊന്നും അധികം അനുഭവസമ്പത്ത് ഗില്ലിനു എടുത്തുകാണിക്കാനില്ല. അതുകൊണ്ടു തന്നെ മല്‍സര പരിചയത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ളവരെ നിയന്ത്രിക്കുകയെന്നത് അദ്ദേഹത്തിനു വെല്ലുവിളി തന്നെയായിരിക്കും.

ഐപിഎല്‍ ചരിത്രമെടുത്താല്‍ എംഎസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, ഡേവിഡ് വാര്‍ണര്‍, ഹാര്‍ദിക് പാണ്ഡ്യ, ഷെയ്ന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ് എന്നീ ഏഴു ക്യാപ്റ്റന്‍മാര്‍ മാത്രമേ ഇതുവരെ കിരീടം നേടിയിട്ടുള്ളൂ. ഇവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ളവരുമായിരുന്നു.

Story first published: Monday, November 27, 2023, 17:30 [IST]
Other articles published on Nov 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+