Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സര്‍ഫറാസിനെക്കൊണ്ട് ടി20 പറ്റില്ലേ? ഡിസി കൈവിട്ടതിന് ഈ കാരണം! വെളിപ്പെടുത്തലുമായി ദാദ

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍. കന്നി ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും വളരെ അഗ്രസീവായ ഫിഫ്റ്റികളോടെ താരം വരവറിയിക്കുകയും ചെയ്തിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്ന് ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുമ്പ് ചില ഫ്രാഞ്ചൈസികള്‍ സര്‍ഫറാസിനെ നോട്ടമിടുകയും ചെയ്തിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു സര്‍ഫറാസ്. പക്ഷെ സീസണിനു ശേഷം താരത്തെ ഡിസി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നുളള ലേലത്തിലാവട്ടെ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചതുമില്ല. ഇപ്പോഴിതാ ഡിസി എന്തുകൊണ്ടാണ് സര്‍ഫറാസിനെ നിലനിര്‍ത്താതിരുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഡിസിയുടെ ക്രിക്കറ്റ് ഡയറക്ടറും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി.

SARFARAZ KHAN

അഞ്ചു ദിനത്തിലെ (ടെസ്റ്റ്) മല്‍സരത്തിനു പറ്റിയ താരമാണ് സര്‍ഫറാസ് ഖാനെന്നാണ് താന്‍ കരുതുന്നതെന്നു ദാദ പറയുന്നു. സര്‍ഫറാസിന്റെ ഗെയിം ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനു യോജിച്ചതാണ്. ടി20 തികച്ചും വ്യത്യസ്തമായ ഫോര്‍മാറ്റാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയിലും മറ്റു ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകളിലുമെല്ലാം അവന്‍ വാരിക്കൂട്ടിയ റണ്‍സ് അദ്ഭുതപ്പെടുത്തും. നിങ്ങള്‍ റണ്‍സ് നേടുകയാണെങ്കില്‍ അതു പാഴായിപ്പോവില്ലെന്നും ടെസ്റ്റ് ടീമിലേക്കു താരത്തിനു വിളി എത്തിയതിനെക്കുറിച്ച് ഗാംഗുലി വിശദമാക്കി.

കഴിഞ്ഞ ഡിസംബറില്‍ നടന്ന മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് സര്‍ഫറാസിനുണ്ടായിരുന്നത്. പക്ഷെ ലേലത്തില്‍ 10 ഫ്രാഞ്ചൈസികളും താരത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസിന്റെ അഗ്രസീവ് ബാറ്റിങ് കണ്ടതോടെ ചില ഫ്രാഞ്ചൈസികള്‍ക്കു മനംമാറ്റം വന്നിരിക്കുകയാണ്.

അരങ്ങേറ്റ ടെസ്റ്റില്‍ 48 ബോളിലാണ് ഫിഫ്റ്റിയുമായി താരം മിന്നിച്ചത്. കന്നി ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ഫിഫ്റ്റിയെന്ന ഹാര്‍ദിക് പാണ്ഡ്യയുടെ റെക്കോര്‍ഡിനൊപ്പവും സര്‍ഫറാസ് എത്തിയിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പം 77 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സര്‍ഫറാസ് 66 റണ്‍സില്‍ നില്‍ക്കെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു.

രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റി കുറിക്കാന്‍ താരത്തിനായിരുന്നു. പക്ഷെ റാഞ്ചിയിലെ അവസാന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സര്‍ഫറാസ് ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയായിരുന്നു.

SOURAV GANGULY

കെകെആര്‍ ടീമിന്റെ പുതിയ ഉപദേശകനായി ചുമതലയേറ്റെടുത്ത ഗൗതം ഗംഭീറാണ് സര്‍ഫറാസിനെ ടീമിലേക്കു കൊണ്ടു വരണമെന്നു ഫ്രാഞ്ചൈസിയോടു ആവശ്യപ്പെട്ടതെന്നാണ് ആനന്ദ്ബസാര്‍ പത്രിക നേരത്തേ റിപ്പോര്‍ട്ട് ചെയ്തത്. മധ്യനിരയില്‍ ടീമിനു മുതല്‍ക്കൂട്ടായി മാറാന്‍ 27 കാരനായ താരത്തിനു സാധിക്കുമെന്നും ഗംഭീര്‍ കണക്കുകൂട്ടുന്നു.

നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെയ്ക്കും മധ്യനിരയില്‍ ഒരു ഇന്ത്യന്‍ ബാറ്ററെ ആവശ്യമാണ്. കഴിഞ്ഞ സീസണിനു ശേഷം വിരമിച്ച അമ്പാട്ടി റായുഡുവിന്റെ പകരക്കാരനായി മാറാന്‍ സര്‍ഫറാസിനു സാധിക്കുമെന്നാണ് സിഎസ്‌കെയുടെ വിലയിരുത്തല്‍. ഐപിഎല്ലില്‍ ഇതിനകം മൂന്നു ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള താരമാണ് സര്‍ഫറാസ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലുടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് പഞ്ചാബ് കിങ്‌സിലും അവസാനമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിലും കളിച്ചു. പക്ഷെ എവിടെയും സ്ഥാനമുറപ്പിക്കാന്‍ സര്‍ഫറാസിനായില്ല. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഐപിഎല്‍ കരിയറില്‍ താരത്തിനു ചൂണ്ടിക്കാണിക്കാനുള്ളൂ. പഞ്ചാബ് ടീമിനായി കളിക്കവെയായിരുന്നു ഇത്.

Story first published: Saturday, March 2, 2024, 11:23 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+