For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാജസ്ഥാന്‍ ഇത്തവണ നിലം തൊടില്ല, ഈ പ്രശ്‌നങ്ങള്‍ ടീമിനെ വേട്ടയാടും! സഞ്ജു പെട്ടു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ പതിവില്‍ നിന്ന് അല്‍പ്പം കൂടി നേരത്തെയാവും ഐപിഎല്‍ ആരംഭിക്കുകയെന്നാണ് വിവരം. ഔദ്യോഗിക ഷെഡ്യൂള്‍ ഇന്ന് പുറത്തുവരാനിരിക്കെ ടീമുകളെല്ലാം വലിയ പ്രതീക്ഷയിലാണ്. അവസാന സീസണില്‍ സിഎസ്‌കെയാണ് കപ്പടിച്ചത്. ഇത്തവണ ആരാവും കപ്പടിക്കുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ നിലവിലെ ടീമിനെവെച്ച് കപ്പടിക്കാന്‍ ടീമുകള്‍ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ഇത്തവണത്തെ സീസണ്‍ പല നായകന്മാര്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കപ്പിലേക്കെത്താനാവാതെ പോയാല്‍ വലിയ തിരിച്ചടി ഈ ചില നായകന്മാരെ കാത്തിരിക്കുന്നു. ഇത്തരത്തില്‍ വരുന്ന സീസണില്‍ കപ്പടിക്കേണ്ടത് അനിവാര്യമായിരിക്കുന്ന നായകന്മാരിലൊരാളാണ് സഞ്ജു സാംസണ്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് തുടരുന്ന സഞ്ജുവിന് ഒരു തവണ ടീമിനെ ഫൈനലിലെത്തിക്കാനായിരുന്നു. എന്നാല്‍ അവസാന സീസണില്‍ ടീമിനെ പ്ലേ ഓഫിലെക്കെത്തിക്കാന്‍ സഞ്ജുവിനായില്ല. ഇത്തവണയും സഞ്ജുവിന്റെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല. ചില പ്രശ്‌നങ്ങള്‍ ടീമിനെ ഇത്തവണയും വേട്ടയാടുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാനെ അവസാന സീസണില്‍ വേട്ടയാടിയ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ഇത്തവണയും അതേ പ്രശ്‌നം ടീമിനെ ബാധിക്കുന്നു. ജേസന്‍ ഹോള്‍ഡറായിരുന്നു അവസാന സീസണിലെ രാജസ്ഥാന്റെ പേസ് ഓള്‍റൗണ്ടര്‍. നന്നായി തല്ലുവാങ്ങിയ താരം ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഇത്തവണ ഹോള്‍ഡറെ ടീം ഒഴിവാക്കിയെങ്കിലും പകരം മികച്ചൊരു പേസ് ഓള്‍റൗണ്ടറെ കണ്ടെത്താനായിട്ടില്ല.

sanju samson

മികച്ച പേസ് ഓള്‍റൗണ്ടറുണ്ടെങ്കില്‍ നായകന്റെ ജോലിഭാരവും ഇത് കുറക്കും. എന്നാല്‍ രാജസ്ഥാനൊപ്പം മികച്ച പേസ് ഓള്‍റൗണ്ടറില്ലാത്തത് രാജസ്ഥാനെ കാര്യമായി ബാധിക്കുമെന്നുറപ്പ്. അവസാന സീസണില്‍ രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നെങ്കിലും അവസാന മത്സരങ്ങളില്‍ കാലിടറിയതോടെ പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു. രാജസ്ഥാന്റെ സ്ഥിരതയാണ് പലപ്പോഴും ചോദ്യം ഉയര്‍ത്തുന്നത്. ഇത്തവണയും ടീമിന്റെ സ്ഥിരതയാണ് കണ്ടറിയേണ്ടത്.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെ രാജസ്ഥാന്‍ ടീമിലെ പ്രധാന താരങ്ങളില്‍ സ്ഥിരതയുള്ളവര്‍ വളരെ കുറവാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന വെടിക്കെട്ട് താരങ്ങള്‍ രാജസ്ഥാനൊപ്പമുണ്ടെങ്കിലും സ്ഥിരതയോടെ കസറാന്‍ ഇവരില്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. രാജസ്ഥാനെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ജോസ് ബട്‌ലറുടെ പ്രകടനമാണ്. അവസാന സീസണില്‍ 28 ശരാശരിയില്‍ 392 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഏകദിന ലോകകപ്പില്‍ ബട്‌ലര്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. അതിന് ശേഷം ഇംഗ്ലണ്ട് ടീമിനൊപ്പം കളിച്ചപ്പോഴും ബട്‌ലര്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ ഐപിഎല്ലിലെ ഫോം എങ്ങനെയാവുമെന്നത് കണ്ടറിയണം. ബട്‌ലര്‍ ഫ്‌ളോപ്പായാല്‍ രാജസ്ഥാനത് നികത്താവാത്ത വിടവായിരിക്കും. അതുകൊണ്ടുതന്നെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ല.

ഇത്തവണ ലേലത്തില്‍ ഫലപ്രദമായ താരങ്ങളെ ഒപ്പം കൂട്ടുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് പിന്നോട്ട് പോയി. ആര്‍ അശ്വിന്റെ ബാക്കപ്പായി ആരെന്നതും രാജസ്ഥാന്റെ മുന്നിലെ ചോദ്യമാണ്. റിയാന്‍ പരാഗിന്റെ സമീപകാലത്തെ പ്രകടനം ടീമിനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ബാക്കപ്പായി ആരേയും കണ്ടെത്താന്‍ രാജസ്ഥാനായിട്ടില്ല. സ്പിന്‍ ഓള്‍റൗണ്ടറായി ആര്‍ അശ്വിനെ ടീം അമിതമായി ആശ്രയിക്കുന്നു.

യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ താരത്തിന്റെ ബാക്കപ്പ് ഓപ്പണറായി ആരെന്നതും രാജസ്ഥാന്റെ മുന്നിലെ തലവേദനയാണ്. രാജസ്ഥാനെ ഇത്തവണ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്.

Story first published: Thursday, February 22, 2024, 14:12 [IST]
Other articles published on Feb 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+