For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എന്തുകൊണ്ട് പവല്‍ സിംഗിളെടുത്തില്ല? നേരത്തെ തീരുമാനിച്ചോ? കാരണം അറിയാം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ത്രില്ലിങ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്തിലേക്ക് നീണ്ട ആവേശത്തില്‍ ഭാഗ്യം ഹൈദരാബാദിനെ തുണക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 201 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാന് അവസാന പന്തില്‍ 2 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

റോവ്മാന്‍ പവലായിരുന്നു സ്‌ട്രൈക്കില്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറിന്റെ അവസാന പന്തില്‍ പവലിനെ എല്‍ബിയില്‍ കുടുക്കി ഹൈദരാബാദ് ത്രില്ലിങ് ജയം പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാന്‍ തോറ്റെങ്കിലും എല്ലാവരും ചോദിക്കുന്നത് എന്തുകൊണ്ടാണ് അവസാന പന്തില്‍ പവല്‍ സിംഗിളെടുക്കാന്‍ തയ്യാറാവാതെ ഇരുന്നതെന്നാണ്. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ പവല്‍ റിവ്യൂ ചെയ്‌തെങ്കിലും സിംഗിളെടുക്കാന്‍ തയ്യാറാവാതെ അദ്ദേഹം ഡഗൗട്ടിലേക്ക് പോവുകയാണ് ചെയ്തത്.

അത് ഭാഗ്യവശാല്‍ നോട്ടൗട്ട് ആയിരുന്നെങ്കില്‍ പവലിന്റെ പിഴവില്‍ രാജസ്ഥാന്‍ തോല്‍ക്കുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു. എന്തുകൊണ്ടാണ് പവല്‍ റണ്ണിന് ശ്രമിക്കാതിരുന്നത്? അതിന്റെ കാരണം പരിശോധിക്കാം. ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ഔട്ടാണെന്നതായിരുന്നു പവല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. ഫുള്‍ട്ടോസിലാണ് പവല്‍ എല്‍ബിയില്‍ കുടുങ്ങിയത്. പന്ത് ലെഗ് സ്റ്റംപിലേക്കായിരുന്നുവെന്ന് വ്യക്തമായിരുന്നു.

ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതിനാല്‍ സ്റ്റംപില്‍ എവിടെയെങ്കിലും തട്ടിയിരുന്നെങ്കില്‍ പോലും തേര്‍ഡ് അംപയറും ഔട്ട് വിളിക്കുമായിരുന്നു. ഇത് മനസിലാക്കിയാണ് പവല്‍ റണ്ണിനായി ശ്രമിക്കാതിരുന്നത്. കൂടാതെ അത് തന്റെ ബാറ്റില്‍ കൊള്ളാത്തതിനാല്‍ വിക്കറ്റാവുമെന്ന ഉറപ്പും പവലിനുണ്ടായിരുന്നു. എന്നാല്‍ പവല് കാട്ടിയത് സാഹസമാണെന്ന് പറയാതിരിക്കാനാവില്ല. ഭാഗ്യവശാല്‍ അത് ഔട്ടാകാതിരിക്കുകയും റണ്‍സ് ഓടാത്തതിനാല്‍ 1 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നെങ്കില്‍ അത് വലിയ നാണക്കേടാവുമായിരുന്നു.

rovman powell

18, 19 ഓവറുകളില്‍ നടരാജനും പാറ്റ് കമ്മിന്‍സും മികച്ച ബൗളിങ് കാഴ്ചവെച്ചത് രാജസ്ഥാന് തിരിച്ചടിയായി. 19ാം ഓവറില്‍ പവല്‍ മൂന്ന് പന്തുകള്‍ ഡോട്ടാക്കി. ഭുവനേശ്വര്‍ കുമാറിന്റെ അവസാന പന്ത് ഫുള്‍ട്ടോസായിരുന്നു. വൈഡ് യോര്‍ക്കര്‍ പ്രതീക്ഷിച്ച് ഓഫ് സ്റ്റംപിലേക്ക് കയറിയാണ് പവല്‍ കളിച്ചത്. എന്നാല്‍ ലോ ഫുള്‍ട്ടോസിലൂടെ ഭുവനേശ്വര്‍ പവലിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. സിംഗിളെടുത്ത് സൂപ്പര്‍ ഓവറിലേക്ക് മത്സരം നീട്ടാന്‍ പവലിന് സാധിക്കാതെ പോയി.

ഹൈദരാബാദിന്റെ മികച്ച ബൗളിങ് പ്രകടനത്തെ അഭിനന്ദിക്കാതെ വയ്യ. അവസാന 17 പന്തില്‍ വെറും 21 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആറ് വിക്കറ്റുകള്‍ രാജസ്ഥാന് ശേഷിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഹൈദരാബാദ് ബൗളര്‍മാര്‍ രാജസ്ഥാനെ പൂട്ടുകയായിരുന്നു. അനാവശ്യമായി രാജസ്ഥാന്‍ ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റവും ടീമിന് തിരിച്ചടിയായി. ഷിംറോന്‍ ഹെറ്റ്‌മെയറിന് പകരം അഞ്ചാം നമ്പറില്‍ ദ്രുവ് ജുറേലിനെ കളിപ്പിക്കണമായിരുന്നു.

അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ മാച്ച് വിന്നറാവാന്‍ ജുറേലിന് സാധിച്ചതാണ്. എന്നാല്‍ ജുറേലിനെ പിന്നോട്ടിറക്കാനുള്ള രാജസ്ഥാന്റെ തീരുമാനം പിഴച്ചു. പവലിന്റെ അമിത ആത്മവിശ്വാസവും ടീമിന് തിരിച്ചടിയായി. വമ്പനടിക്കാരനായ പവല്‍ 19ാം ഓവര്‍ കൂടുതല്‍ മുതലാക്കേണ്ടിയിരുന്നു. അവസാനംവരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനാവാതെ പോയതോടെ രാജസ്ഥാന്റെ വില്ലനായി പവല്‍ മാറി.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ചില തെറ്റായ തീരുമാനങ്ങളും തിരിച്ചടിയായി. മോശം ഫോമിലായിരുന്നിട്ടും യുസ് വേന്ദ്ര ചഹാലിന് നാല് ഓവര്‍ നല്‍കി. 62 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഇത് മികച്ച ടോട്ടലിലേക്ക് ഹൈദരാബാദിനെ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ തലപ്പത്ത് രാജസ്ഥാനുണ്ട്.

Story first published: Friday, May 3, 2024, 9:24 [IST]
Other articles published on May 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+