For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനെ എന്തിനു മാറ്റി? ഇനി പുതിയ റോള്‍! എല്ലാം തുറന്നു പറഞ്ഞ് ജയവര്‍ധനെ

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ പുറത്താക്കിയതിനെതിരേ പ്രതിഷേധം കത്തുന്നതിനിടെ ഇതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ടീമിന്റെ ഗ്ലോബല്‍ ഹെഡും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ മഹേല ജയവര്‍ധനെ. ഐപിഎല്‍ താരലേലത്തിന്റെ ഭാഗമായി ദുബായിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവസങ്ങള്‍ക്കു മുമ്പായിരുന്നു രോഹിത്തിനെ നീക്കി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി മുംബൈ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ തിരികെ വാങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു മുംബൈയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.

ROHIT SHARMA

മുംബൈ ആരാധകരെ ഈ തീരുമാനം ക്ഷുഭിതരാക്കുകയും ചെയ്തിരുന്നു. ഹാര്‍ദിക്ക് നായകസ്ഥാനമേറ്റെടുത്തതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് മുംബൈ നേരിടുന്നത്. ക്ഷുഭിതരായ ആരാധകര്‍ മുംബൈയുടെ ജഴ്‌സികള്‍ വലിച്ചുകീറിയും അഗ്നിക്കിരയാക്കിയുമെല്ലാം പ്രതിഷേധിക്കുകയും ചെയ്തു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വന്‍ കൊഴിഞ്ഞുപോക്കും മുംബൈ നേരിട്ടിരുന്നു. ഒരു മില്യണിനു മുകളില്‍ പേര്‍ ഇതിനകം മുംബൈയെ അണ്ടഫോളോ ചെയ്തു കഴിഞ്ഞു.

രോഹിത്തിനെ മാറ്റിയതിന്റെ പേരില്‍ ആരാധകരുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം താന്‍ മനസ്സിലാക്കുന്നതായും അതു ന്യായമായ കാര്യം തന്നെയാണെന്നും ജയവര്‍ധനെ വ്യക്തമാക്കി. ജിയോ സിനിമയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആരാധകര്‍ വളരെ വികാരഭരിതരാണ്, നമ്മള്‍ അക്കാര്യത്തെ ബഹുമാനിക്കേണ്ടതുണ്ട്. അതേസമയം തന്നെ ഒരു ഫ്രാഞ്ചൈസിയെന്ന നിലയില്‍ ആ തീരുമാനങ്ങള്‍ തങ്ങള്‍ക്കു എടുക്കേണ്ടതായി വന്നതായും ജയവര്‍ധനെ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തു ഇല്ലെങ്കിലും മുംബൈ ടീമില്‍ രോഹിത്തിനു നിര്‍ണായക റോളാണ് തുടര്‍ന്നുമുണ്ടാവുകയെന്നു അദ്ദേഹം വ്യക്തമാക്കി.

അടുത്ത തലമുറയെ വഴി കാണിക്കാന്‍ രോഹിത് ശര്‍മ ടീമിലുണ്ടാവേണ്ടതു വളരെ പ്രധാനമാണ്. അദ്ദേഹം വളരെ മിടുക്കനാണെന്നും ഞാന്‍ കരുതുന്നു. ഞാന്‍ രോഹിത്തുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയും അതു പോലെ തന്നെ നേതാവുമാണെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ മുംബൈ ടീമിലെ ചില സീനിയര്‍ കളിക്കാര്‍ക്കു അതൃപ്തിയുണ്ടെന്നും ട്രേഡ് വിന്‍ഡോയില്‍ ഇവരില്‍ ചിലര്‍ മറ്റു ഫ്രാഞ്ചൈസികളിലേക്കു മാറിയേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നു മുംബൈ ടീം ഒഫീഷ്യല്‍ ക്രിക്ക്ബസിനോടു പറഞ്ഞു.

ROHIT SHARMA

മുംബൈ ഇന്ത്യന്‍സ് വിട്ട് രോഹിത് ശര്‍മ മറ്റെവിടേക്കും പോവുന്നില്ല, അദ്ദേഹം മാത്രമല്ല മറ്റൊരു കളിക്കാരനും ടീം വിടില്ല. പുറത്തുവന്ന റിപ്പോര്‍ട്ടുകെളെല്ലാം വ്യാജവും തെറ്റുമാണ്. ഒരു മുംബൈ താരവും ഞങ്ങളെ വിട്ടുപോവില്ല, ആരെയും ഞങ്ങള്‍ വില്‍ക്കുകയുമില്ല.

തീരുമാനമെടുക്കുന്നതിനു മുമ്പ് ടീമിലെ ഓരോ താരത്തിന്റെയും വിശ്വാസം നേടിയെടുത്തിരുന്നു. രോഹിത്തിനെയും ഇതേക്കുറിച്ചു അറിയിച്ചിരുന്നു. ഈ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നതായും ടീം ഒഫീഷ്യല്‍ വിശദമാക്കി.

മുംബൈ ടീമിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് രോഹിത്. മികച്ച താരങ്ങളുണ്ടായിട്ടും ഒരു ഐപിഎല്‍ കിരീടം പോലും നേടാന്‍ സാധിക്കാതെ പോയ മുംബൈയെ വിജയങ്ങളുടെ കൂട്ടുകാരനാക്കി മാറ്റിയത് ഹിറ്റ്മാനാണ്. തുടര്‍ച്ചയായ രണ്ടു ട്രോഫികളടക്കം അഞ്ചു ഐപിഎല്‍ കിരീടങ്ങളാണ് അദ്ദേഹം മുംബൈയുടെ അലമാരയിലെത്തിച്ചത്. അടുത്ത സീസണില്‍ കൂടി നയിച്ച ശേഷം രോഹിത് മുംബൈയുടെ നായകസ്ഥാനമൊഴിയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ മുംബൈ നീക്കിയത്.

Story first published: Wednesday, December 20, 2023, 9:27 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+