For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈക്കാര് 'മണി കെട്ടും'? ഇനി തടയുക അസാധ്യം! ടീമുകള്‍ ഭയത്തില്‍, ഈ കാരണങ്ങള്‍

ഐപിഎല്ലില്‍ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് തനിനിറം പുറത്തെടുത്തിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്കെതിരായ ആരാധകരോഷവും ടീമിനകത്തെ ഭിന്നിപ്പുമെല്ലാം സീസണിന്റെ തുടക്കത്തില്‍ മുംബൈയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വെല്ലുവിളികളെയെല്ലാം മുംബൈ മറികടന്നിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടു മികച്ച വിജയങ്ങളുമായി ഹാര്‍ദിക്കും സംഘവും വിമര്‍ശകരുടെ വായടപ്പിച്ചു കഴിഞ്ഞു.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരില്‍ നിന്നും മുംബൈ ഏഴാം സ്ഥാനത്തേക്കു മുന്നേറിക്കഴിഞ്ഞു. അടുത്ത കളിയിലും വലിയൊരു മാര്‍ജിനില്‍ ജയിക്കാനായാല്‍ ടോപ്പ് ഫോറിലോ, ഫൈവിലോ മുംബൈയെ മുംബൈയെ നമുക്കു കാണാനും കഴിഞ്ഞേക്കും. ടൂര്‍ണമെന്റിലെ ശേഷിച്ച ഒമ്പതു ടീമുകളും ഭയക്കേണ്ടവരായി മുംബൈ ഇപ്പോള്‍ മാറിയിരിക്കുകയാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു നോക്കാം.

HARDIK PANDYA

ആദ്യത്തെ കാരണം മുംബൈ തങ്ങളുടെ ഏറ്റവും പെര്‍ഫെക്ടായ ടീം കോമ്പിനേഷന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നതാണ്. സീസണിലെ ആദ്യത്തെ മൂന്നു കളിയിലും മുംബൈ തോല്‍ക്കാനുള്ള പ്രധാന കാരണം മോശം ടീം കോമ്പിനേഷനായിരുന്നു. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ സേവനം ആദ്യ മൂന്നു കളിയിലും മുംബൈക്കു ലഭിച്ചില്ല. തുടര്‍ന്നു നമാന്‍ ധിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെയെല്ലാം പരീക്ഷിക്കുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ രണ്ടു പേര്‍ക്കുമായില്ല.

ബൗളിങിലാവട്ടെ കൗമാര താരം ക്വെന എംപാക്വയെ മുംബൈ പരീക്ഷിച്ചെങ്കിലും നന്നായി തല്ലുവാങ്ങി. പകരം ആകാശ് മധ്വാളിനെ തിരികെ വിളിച്ചതോടെ മുംബൈ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ്. ലോവര്‍ ഓര്‍ഡറില്‍ വമ്പനടിക്കാരായ റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി എന്നിവരെ ഉള്‍പ്പെടുത്തിയതോടെ ബാറ്റിങിനു ആഴവും വര്‍ധിച്ചിട്ടുണ്ട്.

സൂര്യയുടെ തിരിച്ചുവരവ് മുംബൈ ബാറ്റിങ് ഡബിള്‍ സ്‌ട്രോങാക്കിയിട്ടുണ്ട്. ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് ആര്‍സിബിക്കെതിരേ മുംബൈ ഇറക്കിയത്. ഇതേ ഇലവനുമായി അവര്‍ മുന്നോട്ടുപോയാല്‍ പിടിച്ചുനിര്‍ത്തുക ദുഷ്‌കരം തന്നൊയിരിക്കും.

രണ്ടാമത്തെ കാരണം ബൗളിങില്‍ ടീമിന്റെ കുന്തമുനയായ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാരക ഫോമാണ്. ഗംഭീര ഫോമിലാണ് അദ്ദേഹം പന്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ബുംറ സ്വന്തമാക്കിയിരുന്നു. നിലവില്‍ 10 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ് ബുംറ.

ROHIT- ISHAN

ഈ സീസണില്‍ മുംബൈയുടെ കഴിഞ്ഞ മല്‍സരങ്ങില്‍ ബുംറുയുടെ നാലോവറുകള്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു. അവസാന കളിയില്‍ ആര്‍സിബി 196 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ അദ്ദേഹം നാലോവറില്‍ വഴങ്ങിയത് 21 റണ്‍സ് മാത്രമാണ്. തൊട്ടുമുമ്പത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 208 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ബുംറയുടെ നാലോവറില്‍ ലഭിച്ചത് 22 റണ്‍സ് മാത്രമാണ്. വളരെ മികച്ച താളത്തിലാണ് കളിയുടെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം ബൗള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മുംബൈയെ പേടിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ പ്രകടനമാണ്. ടീമിനു ആഗ്രഹിക്കുന്നതു പോലെ സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ ഈ ജോടിക്കു സാധിക്കുന്നുണ്ട്. സീസണില്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ അഗ്രസീവ് തുടക്കമാണ് രോഹിത്- ഇഷാന്‍ സഖ്യം മുംബൈയ്ക്കു നല്‍കിയത്. ചില സെഞ്ച്വറി, ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഇതിലുള്‍പ്പെടും. പവര്‍പ്ലേയില്‍ ഇവര്‍ നല്‍കുന്ന മികച്ച തുടക്കം മധ്യനിരയില്‍ പിന്നീടെത്തുന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയുന്നു.

Story first published: Friday, April 12, 2024, 18:08 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+