For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോകവെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള മത്സരവും കടുക്കുകയാണ്. സഞ്ജു സാംസണും റിഷഭ് പന്തും മുന്നിട്ട് നിന്നിരുന്ന സാഹചര്യത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. കെ എല്‍ രാഹുല്‍ തന്റെ ബാറ്റിങ് ശൈലിയില്‍ വലിയ മാറ്റം വരുത്തി കത്തിക്കയറുന്നതോടെ ടി20 ലോകകപ്പിലേക്ക് വിളി കാത്തിരിക്കുന്ന സഞ്ജുവിനും റിഷഭിനുമാണ് ചങ്കിടിപ്പേറുന്നത്.

ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയ രാഹുല്‍ ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന രാഹുല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കുമെത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 53 പന്തില്‍ 82 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 154ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് രാഹുലിന്റെ പ്രകടനം. ഇതോടെ ഈ സീസണിലെ രാഹുലിന്റെ സ്‌കോര്‍ 286 റണ്‍സുമായി.

40.85 ശരാശരിയില്‍ കളിക്കുന്ന രാഹുലിന് 143 സ്‌ട്രൈക്ക് റേറ്റുമുണ്ട്. സഞ്ജു സാംസണ്‍ 55.20 ശരാശരിയിലും 155 സ്‌ട്രൈക്ക് റേറ്റിലും 276 റണ്‍സടിച്ചപ്പോള്‍ റിഷഭ് പന്ത് 35 ശരാശരിയിലും 156 സ്‌ട്രൈക്ക് റേറ്റിലും 210 റണ്‍സാണ് ഈ സീസണില്‍ സ്വന്തമാക്കിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭിന്റെ സീറ്റ് ഏറെക്കുറെ സുരക്ഷിതമാണ്. എന്നാല്‍ സഞ്ജുവിന്റെ അവസ്ഥ അങ്ങനെയല്ല. രാഹുല്‍ ഇതേ മികവ് തുടര്‍ന്നാല്‍ സഞ്ജുവിനെ മറികടന്ന് രാഹുല്‍ ടി20 ലോകകപ്പ് ടീമിലേക്കെത്തുമെന്നുറപ്പ്.

ഇന്ത്യയുടെ സീനിയര്‍ താരമെന്ന നിലയില്‍ മുന്‍ഗണന രാഹുലിനുണ്ടാവും. കൂടാതെ ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയിലും രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനും റിഷഭിനും വരുന്ന മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാണ്. മെയ് 1ന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ കടന്നാക്രമിച്ച് കളിക്കുന്നത് താരം ടീമിലിടം പിടിക്കാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്.

kl rahul quinton de kock

രാഹുലിന്റെ പ്രകടനമാണ് സിഎസ്‌കെയ്‌ക്കെതിരേ ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്. 55, 71, 63, 29, 5, 98*, 40, 20, 82 എന്നിങ്ങനെയാണ് സിഎസ്‌കെയ്‌ക്കെതിരായ അവസാന 9 ഇന്നിങ്‌സിലെ രാഹുലിന്റെ പ്രകടനം. ഈ സീസണിലെ രണ്ടാം ഫിഫ്റ്റിയാണ് രാഹുല്‍ സിഎസ്‌കെയ്‌ക്കെതിരേ നേടിയത്. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റാണ് പലപ്പോഴും ചോദ്യമുയര്‍ത്തുന്നത്. എന്നാല്‍ അവസാന മത്സരങ്ങളിലെല്ലാം പവര്‍പ്ലേ മുതലാക്കാന്‍ രാഹുലിന് സാധിക്കുന്നുണ്ട്.

ടി20 ലോകകപ്പ് സീറ്റ് മുന്നില്‍ക്കണ്ടാണ് രാഹുല്‍ കളിക്കുന്നതെന്ന് നിസംശയം പറയാം. രാഹുല്‍ മികവ് തുടരുമ്പോള്‍ സെലക്ടര്‍മാര്‍ രാഹുലിനൊപ്പം നില്‍ക്കുമെന്നുറപ്പ്. അസാധ്യ ടൈമിങ്ങില്‍ കളിക്കുന്ന രാഹുലിനെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി കണ്ടാലും അത്ഭുതപ്പെടാനാവില്ല. യശ്വസി ജയ്‌സ്വാള്‍ മോശം ഫോമില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റത്തെക്കുറിച്ച് ആലോചിച്ചേക്കും. അങ്ങനെ വരുമ്പോള്‍ രാഹുലിന് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ രാഹുല്‍ മിടുക്കനാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. അതുകൊണ്ടുതന്നെ ഇന്ത്യ കെ എല്‍ രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യതയെന്ന് പറയാം. സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കിയാണ് സീസണ്‍ ആരംഭിച്ചതെങ്കിലും സ്ഥിരത വലിയ ചോദ്യമുയര്‍ത്തുകയാണ്.

ഈ സാഹചര്യത്തില്‍ രാഹുലിന്റെ മുന്നില്‍ ലോകകപ്പ് വാതില്‍ തുറക്കുകയാണെന്ന് പറയാം. സിഎസ്‌കെയ്‌ക്കെതിരേ കളിയിലെ താരമായി മാറാനും രാഹുലിനായി. സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ തവണ കളിയിലെ താരമാകുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും (3ാം തവണ) രാഹുലിന് സാധിച്ചു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ രാഹുലിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Friday, April 19, 2024, 23:51 [IST]
Other articles published on Apr 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+