For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ബെയര്‍‌സ്റ്റോക്ക് 45 പന്തില്‍ സെഞ്ച്വറി, കോലി 45 പന്തില്‍ ഫിഫ്റ്റി നേടും; ട്രോള്‍ പൂരം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ റെക്കോഡ് ബാറ്റിങ് പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സ് മത്സരം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 261 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 8 പന്തും 8 വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ ജയമാണിത്. ജോണി ബെയര്‍സ്‌റ്റോയുടെ (108*) സെഞ്ച്വറി പ്രകടനമാണ് പഞ്ചാബിന് കരുത്തായത്.

45 പന്തിലാണ് ബെയര്‍‌സ്റ്റോ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 48 പന്തില്‍ 8 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സോടെ പുറത്താവാതെ നിന്ന് പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കാന്‍ ബെയര്‍‌സ്റ്റോക്ക് സാധിച്ചു. ബെയര്‍സ്‌റ്റോയുടെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ട്രോളുകള്‍ ഉയരുന്നത് വിരാട് കോലിക്കെതിരേയാണ്. ബെയര്‍സ്‌റ്റോ 45 പന്തില്‍ സെഞ്ച്വറി നേടി കോലിയായിരുന്നെങ്കില്‍ 45 പന്തില്‍ അര്‍ധ സെഞ്ച്വറി നേടുമായിരുന്നുവെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

സീസണിലെ കോലി സ്ഥിരതയോടെ റണ്‍സടിക്കുന്നുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് വളരെ മോശമാണ്. 9 മത്സരത്തില്‍ നിന്ന് 430 റണ്‍സാണ് കോലി നേടിയത്. 61.43 ശരാശരിയില്‍ കളിക്കുന്ന കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 145 മാത്രമാണ്. 1 സെഞ്ച്വറിയും 3 ഫിഫ്റ്റിയുമാണ് അദ്ദേഹം നേടിയത്. കോലിയുടെ ടി20 ഫോര്‍മാറ്റിലെ ഭാവി ഇതിനോടകം വലിയ ചോദ്യമുയര്‍ത്തുകയാണ്. ഓപ്പണറായാണ് ആര്‍സിബിക്കായി കോലി കളിക്കുന്നത്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്ന കോലി കടന്നാക്രമിച്ചാണ് തുടങ്ങുന്നത്.

എന്നാല്‍ സ്‌കോര്‍ 30 കടന്നാല്‍ പിന്നെ കോലി അര്‍ധ സെഞ്ച്വറിക്കായി സ്‌ട്രൈക്ക് റേറ്റ് കുറച്ച് ബാറ്റ് ചെയ്യുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും കോലിയുടെ പ്രകടനം ഇങ്ങനെയായിരുന്നു. തുടക്കത്തിലേ കടന്നാക്രമിച്ച് കളിച്ച കോലി പീന്നീട് ഫിഫ്റ്റിക്കായി വേഗം കുറച്ചു. ആദ്യത്തെ 16 പന്തില്‍ 31 റണ്‍സെടുത്ത കോലി പിന്നീടുള്ള 21 പന്തില്‍ നേടിയത് 21 റണ്‍സാണ്. വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് കോലി പ്രാധാന്യം നല്‍കുന്നതെന്നതാണ് ആരാധകര്‍ പറയുന്നത്.

virat kohli

ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ കോലിയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമോ വേണ്ടയോയെന്ന ചര്‍ച്ചയാണ് സജീവമായി നിലനില്‍ക്കുന്നത്. ഇതിനിടെയാണ് കോലിക്കെതിരേ വീണ്ടും ട്രോളുകളുയരുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കോലിയെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കോലിയെ ഓപ്പണറാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും സജീവമാണ്.

കോലിയെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ പല യുവതാരങ്ങള്‍ക്കും സാധിക്കുന്നു. മധ്യനിര താരങ്ങള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സമയത്താണ് പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും കോലിയുടെ മെല്ലെപ്പോക്ക് പ്രകടനം. വരുന്ന മത്സരങ്ങള്‍ കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. റണ്‍വേട്ടക്കാരില്‍ ഒന്നാമനായാലും കോലിക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളില്‍ കോലി അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. 40ലധികം പന്തുകള്‍ മിക്ക മത്സരത്തിലും കോലി കളിക്കുന്നുണ്ടെങ്കിലും സ്‌കോര്‍ 80ന് മുകളിലേക്ക് പോകുന്നില്ല. കോലി സ്വാര്‍ത്ഥതയോടെ കളിച്ചാല്‍ ആര്‍സിബിക്കും അത് ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ കോലി സ്‌ട്രൈക്ക് ഉയര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

വരുന്ന മത്സരങ്ങളില്‍ മിന്നിച്ച് കോലി വിമര്‍ശകരുടെ വായടപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കോലിയെ ടി20 ലോകകപ്പില്‍ കളിപ്പിച്ചാല്‍ ശുബ്മാന്‍ ഗില്‍, റിങ്കു സിങ്, റുതുരാജ് ഗെയ്ക് വാദ് തുടങ്ങിയ പല യുവതാരങ്ങളുടേയും ടീമിലെ സ്ഥാനം ചോദ്യമുയര്‍ത്തും. അതുകൊണ്ടുതന്നെ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

Story first published: Saturday, April 27, 2024, 10:02 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+