For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: നെഹ്‌റ മുങ്ങിയോ? ഹാര്‍ദിക്കിന്റെ വില ജിടി അറിഞ്ഞു! ട്രോളുമായി ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. നിലവിലെ റണ്ണറപ്പുകളും മുന്‍ ചാമ്പ്യന്മാരുമായ ജിടി സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഡല്‍ഹിക്കെതിരേ ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ജിടി 17.3 ഓവറില്‍ 89 റണ്‍സിനാണ് കൂടാരം കയറിയത്. പിന്നാലെയിറങ്ങിയ ഡല്‍ഹി തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ 67 പന്ത് ബാക്കിയാക്കിയാണ് 6 വിക്കറ്റിന്റെ ജയം ആഘോഷിച്ചത്.

ഗുജറാത്തിന്റെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ആശിഷ് നെഹ്‌റക്കെതിരേയാണ് ആരാധകര്‍ ട്രോളുകളുയര്‍ത്തുന്നത്. നെഹ്‌റ മുങ്ങിയോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തോല്‍ക്കുമെന്നുറപ്പുള്ള മത്സരങ്ങളില്‍ തന്ത്രം പറഞ്ഞുകൊടുക്കാന്‍ ബൗണ്ടറി ലൈനില്‍ നെഹ്‌റയെ കാണില്ലെന്നാണ് ആരാധകരുടെ പരിഹാസം. ഹാര്‍ദിക് പാണ്ഡ്യയുടെ വില എന്താണെന്ന് ഗുജറാത്ത് തിരിച്ചറിയുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹാര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് കപ്പടിക്കുകയും റണ്ണറപ്പുകളാവുകയും ചെയ്തു. ഹാര്‍ദിക് ടീം വിടാന്‍ തയ്യാറായപ്പോള്‍ നെഹ്‌റ ഒന്നും മിണ്ടിയില്ല. ഹാര്‍ദിക്കിനെപ്പോലൊരു താരം ടീം വിട്ടതോടെ ഗുജറാത്ത് തകര്‍ന്നടിയുകയാണ്. നെഹ്‌റയല്ല ഹാര്‍ദിക്കായിരുന്നു ഗുജറാത്തിന്റെ ശക്തിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. ഇത്തവണത്തെ ഗുജറാത്ത് ടീം ഏറ്റവും ദുര്‍ബലമാണെന്നും നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്‍ നിസ്സഹായനാണെന്നും ആരാധകര്‍ പറയുന്നു.

ഹാര്‍ദിക്കിനെപ്പോലൊരു മികച്ച ഓള്‍റൗണ്ടറുടെ അഭാവം ജിടിയിലുണ്ട്. ഇതിന് വഴികണ്ടെത്താതെ ടീമിന് പ്രതീക്ഷ വേണ്ടെന്നും ആരാധകര്‍ പറയുന്നു. ഗുജറാത്തിന്റെ ബാറ്റിങ് നിരയാണ് ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് കാരണം. ഫോമിലുള്ള ഒരു താരം പോലുമില്ല. പല മത്സരങ്ങളിലും റാഷിദ് ഖാനും രാഹുല്‍ തെവാത്തിയയുമാണ് ജിടിയെ രക്ഷിക്കുന്നത്. ടോപ് ഓഡറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ആരുമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

shubman gill

ശുബ്മാന്‍ ശരാശരി പ്രകടനം നടത്തുന്നു. വൃദ്ധിമാന്‍ സാഹ വിരമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡേവിഡ് മില്ലറിലേക്ക് ടീം എല്ലാ പ്രതീക്ഷകളും നല്‍കുന്നു. മില്ലറെ അമിതമായി ടീം ആശ്രയിക്കുന്നു. മില്ലറെ പരിക്ക് ബാധിച്ചതും ജിടിയുടെ പിന്നോട്ട് പോക്കിന് പ്രധാന കാരണമാണ്. ആത്മവിശ്വാസമില്ലാത്ത നിരയായി ജിടി മാറുന്നു. ടീമിനുള്ളില്‍ തുടരെ മാറ്റങ്ങള്‍ വരുത്തുന്നത് ടീമിനെ ബാധിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.

എന്തായാലും ഡല്‍ഹിയോട് പൊരുതാന്‍ പോലുമാവാതെയാണ് ജിടി കീഴടങ്ങിയത്. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ജിടിയുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത സായ് സുദര്‍ശന്‍, 10 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ജിടി നിരയില്‍ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ മടങ്ങിയത്. ടോപ് ഓഡര്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവുന്നില്ല. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവവും ജിടിയെ വലക്കുന്നു.

പരിക്കേറ്റ ഷമി വിശ്രമത്തിലാണ്. പകരം ജിടി ടീമിലെത്തിച്ച ഉമേഷ് യാദവ് തല്ലുകൊള്ളിയാവുന്നു. മലയാളി താരം സന്ദീപ് വാര്യരെ ഡല്‍ഹിക്കെതിരേ ജിടി കളിപ്പിച്ചു. 3 ഓവറില്‍ 2 വിക്കറ്റ് നേടാന്‍ സന്ദീപിനായെങ്കിലും 40 റണ്‍സാണ് വിട്ടുകൊടുത്തത്. ഈ പ്രകടനംകൊണ്ട് ഇത്തവണ പ്ലേ ഓഫിലേക്കെത്താമെന്ന് ജിടി കരുതേണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ജിടിക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കാത്ത പക്ഷം പ്ലേ ഓഫ് സ്വപ്‌നം മാത്രമാവാനാണ് സാധ്യത.

ഡല്‍ഹി നായകന്‍ റിഷഭ് പന്ത് നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും തിളങ്ങി. ഇടവേളക്ക് ശേഷം കളിയിലെ താരമാവാനും റിഷഭിന് സാധിച്ചു. ഇതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏറെക്കുറെ സീറ്റുറപ്പിക്കാനും റിഷഭിനായിരിക്കുകയാണ്. ശുബ്മാന്‍ ഗില്ലിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ സ്‌ട്രൈക്ക് റേറ്റാണ് വില്ലന്‍. താരം ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Story first published: Wednesday, April 17, 2024, 23:55 [IST]
Other articles published on Apr 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+