For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ ടീം വിട്ടു, വന്‍ ചതി! എന്തുകൊണ്ട് ഈ നീക്കം? കാരണമിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കവെ പല ടീമുകള്‍ക്കും വലിയ തിരിച്ചടിയായി ഇംഗ്ലണ്ട് താരങ്ങള്‍ ടീം വിട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് താരങ്ങള്‍ പല ടീമിന്റേയും നട്ടെല്ലാണെന്നിരിക്കെ അപ്രതീക്ഷിതമായി ഇത്തരമൊരു നീക്കം താരങ്ങള്‍ നടത്തിയത് ടീമുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റന്‍, സാം കറെന്‍, റീസെ ടോപ്ലി, വില്‍ ജാക്‌സ് തുടങ്ങിയ പല പ്രമുഖരും ടീം വിട്ട് നാട്ടിലേക്ക് മടങ്ങിപ്പോയി.

ടി20 ലോകകപ്പ് ആരംഭിക്കുന്നത് ജൂണ്‍ ആദ്യവാരമാണ്. എന്നാല്‍ അതിന് ഇനിയും സമയുണ്ടെന്നിരിക്കെ നേരത്തെ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ ടീം വിട്ടത് എന്തുകൊണ്ടാണ്?. ലോകകപ്പല്ല, ഇംഗണ്ട് ടീമിന്റെ പാകിസ്താന്‍ പരമ്പരയാണ് വില്ലനായിരിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് കളിക്കുന്ന സുപ്രധാന പരമ്പരയാണ് പാകിസ്താനെതിരേ നടക്കാന്‍ പോകുന്നത്. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ലോകകപ്പ് കളിക്കുന്ന എല്ലാ താരങ്ങളും പങ്കെടുക്കണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.

അതുകൊണ്ടുതന്നെ എല്ലാ പ്രധാന ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഐപിഎല്‍ ടീമിനെ വിട്ട് ദേശീയ ക്രിക്കറ്റിലേക്ക് തിരിച്ചുപോകേണ്ടി വന്നു. ഈ മാസം 22നാണ് പാകിസ്താനുമായുള്ള ഇംഗ്ലണ്ടിന്റെ പരമ്പര ആരംഭിക്കുന്നത്. 25, 28, 30 എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഇതോടെ ഐപിഎല്ലിന്റെ പ്ലേ ഓഫ് കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങളുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് പല ടീമുകളുടേയും പ്രതീക്ഷകളെ തകര്‍ത്തു കളയുന്നതാണ്.

രാജസ്ഥാന്‍ റോയല്‍സിനെ ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം കാര്യമായി ബാധിക്കും. പ്ലേ ഓഫിനോട് തൊട്ടടുത്തു നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ നിര്‍ണ്ണായക താരമാണ്. ഓപ്പണര്‍ റോളില്‍ മിന്നിക്കുന്ന ബട്‌ലര്‍ ഇംഗ്ലണ്ട് ടീമിന്റെ നായകനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ദേശീയ ടീമിലേക്ക് മടങ്ങിപ്പോയി. ഇതോടെ രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ വലിയ വിടവ് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന് ബട്‌ലറുടെ അഭാവം നികത്താനാവാത്ത വിടവാണ്.

phil salt

പ്ലേ ഓഫിലും ഇത് ടീമിനെ വേട്ടയാടും. ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കെകെആറിന്റെ ഇത്തവണത്തെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഫില്‍ സാള്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്നത് കെകെആറിന് കരുത്തായിരുന്നു. ഇപ്പോള്‍ സാള്‍ട്ട് ഇംഗ്ലണ്ട് ടീമിലേക്ക് പോകുമ്പോള്‍ കെകെആറിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ അത് പ്രതികൂലമായി ബാധിക്കും.

പഞ്ചാബ് കിങ്‌സിന്റെ നായകന്‍ സാം കറെനാണ്. ശിഖര്‍ ധവാന്റെ അഭാവത്തില്‍ കറെനാണ് ടീമിനെ നയിച്ചിരുന്നത്. ഇപ്പോള്‍ കറെനും നാട്ടിലേക്ക് മടങ്ങി. ലിയാം ലിവിങ്‌സ്റ്റണും നാട്ടിലേക്ക് മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയാണ്. എന്നാല്‍ പ്ലേ ഓഫ് സാധ്യത അവസാനിച്ചതിനാല്‍ പഞ്ചാബിന് വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ ജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാമെന്ന പഞ്ചാബിന്റെ മോഹത്തിന് ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം തിരിച്ചടിയാവുമെന്നുറപ്പ്.

മോയിന്‍ അലി ടീം വിടുന്നത് സിഎസ്‌കെയേയും സാരമായി ബാധിക്കും. സിഎസ്‌കെയുടെ മധ്യനിരയില്‍ ഇത്തവണ നിര്‍ണ്ണായക റോള്‍ മോയിന്‍ അലിക്കുണ്ട്. അതുകൊണ്ടുതന്നെ മോയിന്‍ അലിയുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. വില്‍ ജാക്‌സിന്റെ അഭാവം ആര്‍സിബിക്കും തിരിച്ചടിയാണ്. അവസാന അഞ്ച് മത്സരവും ജയിച്ച് ഗംഭീര തിരിച്ചുവരവാണ് ആര്‍സിബി സീസണില്‍ നടത്തുന്നത്. ടീമിനായി ടോപ് ഓഡറില്‍ വില്‍ ജാക്‌സ് കസറുന്നു.

ഡല്‍ഹിക്കെതിരേ 29 പന്തില്‍ 41 റണ്‍സാണ് വില്‍ ജാക്‌സ് നേടിയത്. വമ്പനടി നടത്തുന്ന ജാക്‌സിന്റെ അഭാവം ആര്‍സിബിയുടെ ബാറ്റിങ് നിരയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും ഇംഗ്ലണ്ട് താരങ്ങള്‍ ടീം വിട്ടത് പല ടീമുകളുടേയും താളം തെറ്റിക്കുന്നതാണെന്നതാണ് വസ്തുത.

Story first published: Tuesday, May 14, 2024, 11:52 [IST]
Other articles published on May 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+