Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക് തിരിച്ചെത്തി, പക്ഷെ മുംബൈയില്‍ സ്വാഗതം ചെയ്യാന്‍ ആളില്ല! പ്രശ്‌നം ഗുരുതരം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. ഈ മികവ് കണ്ടാണ് മുംബൈയിലേക്ക് ഹാര്‍ദിക്കിനെ തിരിച്ചുവിളിച്ചിരിക്കുന്നത്. എന്നാല്‍ മുംബൈയിലേക്കുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവ് ടീമിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കുകയാണ്.

ഹാര്‍ദിക്കിന്റെ മടങ്ങിവരവില്‍ സഹതാരങ്ങളാരും സന്തോഷവാന്മാരല്ല. ഹാര്‍ദിക്കിനെ സ്വാഗതം ചെയ്ത് മുംബൈ ഇന്ത്യന്‍സ് പോസ്റ്റിട്ടെങ്കിലും ടീമിലെ മറ്റൊരു താരവും ഹാര്‍ദിക്കിന്റെ മടങ്ങിവരവിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതില്‍ നിന്ന് തന്നെ ഹാര്‍ദിക്കിന്റെ തിരിച്ചുവരവില്‍ മുംബൈ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം. രോഹിത്തിന് ശേഷം നായകസ്ഥാനം സ്വപ്‌നം കണ്ടിരുന്നവരാണ് സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും.

സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിനെയടക്കം നയിച്ച് മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ മുംബൈ ടീം മാനേജ്‌മെന്റിന് സൂര്യയെ നായകനാക്കുന്നതില്‍ താല്‍പര്യമില്ല. ബുംറയേയും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ഒരുക്കമല്ല. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് തകര്‍ന്ന ഹൃദയത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതിലൂടെത്തന്നെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ സൂര്യക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം.

ഹാര്‍ദിക് പാണ്ഡ്യ മികച്ച നായകനാണ്. എന്നാല്‍ ഗുജറാത്തിലേക്ക് പോയതിന് പിന്നാലെ മുംബൈയെ പരിഹസിച്ച് പല തവണ അദ്ദേഹം സംസാരിച്ചിരുന്നു. അവസാന സീസണിന് മുമ്പ് മുംബൈ സൂപ്പര്‍ താരങ്ങളെ മാത്രം ടീമിലെടുക്കുകയും അവരെ ഉപയോഗിച്ച് കപ്പടിക്കുകയും ചെയ്യുന്ന ടീമാണെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി രോഹിത് ശര്‍മ രംഗത്തെത്തുകയും ചെയ്തു. ഹാര്‍ദിക്കിനെപ്പോലെയുള്ള താരങ്ങളെ സൂപ്പര്‍ താരങ്ങളാക്കിയത് മുംബൈയാണ്.

rohit sharma

ഇനിയും യുവതാരങ്ങളെ മുംബൈ സൂപ്പര്‍ താരങ്ങളാക്കുമെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. തന്നെ വളര്‍ത്തിയ മുംബൈയെ ഹാര്‍ദിക് അപമാനിച്ചുവെന്നും പരിഹസിച്ചുവെന്നും തരത്തില്‍ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നു. ഇപ്പോള്‍ ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചതോടെ ടീമിനൊപ്പം ശക്തമായി നിലകൊണ്ട താരങ്ങള്‍ളെ മുംബൈ വഞ്ചിച്ചിരിക്കുകയാണ്. ഹാര്‍ദിക്കിനെ വിമര്‍ശിച്ചവര്‍ക്ക് ഇന്ന് കൈയടിക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്.

രോഹിത് ശര്‍മ ഈ സീസണിന് മുമ്പോ അടുത്ത സീസണിലോ മുംബൈ വിടാന്‍ സാധ്യതയേറെയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത്തിനെ വാങ്ങാന്‍ താല്‍പര്യം കാട്ടിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ രോഹിത് മുംബൈയോട് വിടപറയാന്‍ സാധ്യത കൂടുതലാണ്. ഹാര്‍ദിക്കുമായി ഒത്തുപോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ടീം വിട്ടേക്കും. അങ്ങനെ സംഭവിച്ചാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായി മാറും.

രോഹിത് ശര്‍മയെ സംബന്ധിച്ച് മുംബൈയുടെ നിലപാട് തന്നോടുള്ള വഞ്ചനയാണ്. സിഎസ്‌കെ രോഹിത്തിനെ ആശംസിച്ച് നേര്‍ന്ന പോസ്റ്റിന് രോഹിത്തിന്റെ ഭാര്യ റിതിക നന്ദി അറിയിച്ചത് രോഹിത്തിന്റെ അതൃപ്തി വ്യക്തമാക്കുന്നതാണ്. 2020ന് ശേഷം മുംബൈക്ക് കിരീടം നേടാനായിട്ടില്ല. ചിരവൈരികളായ സിഎസ്‌കെ മുംബൈയുടെ അഞ്ച് കിരീടത്തിനൊപ്പമെത്തുകയും ചെയ്തു. ഇതാണ് രോഹിത്തിനെ മാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

എന്തായാലും ഹാര്‍ദിക്കിന്റെ വരവ് മുംബൈയിലെ താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനോട് ചേര്‍ന്ന് പോവുക താരങ്ങളെ സംബന്ധിച്ച് പ്രയാസമാവും. സീനിയര്‍ താരങ്ങളെപ്പോലും വകവെക്കാത്ത നായകനാണ് ഹാര്‍ദിക്. ഇതേ നിലപാട് മുംബൈയിലും തുടര്‍ന്നാല്‍ പരസ്യ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീണ്ടേക്കും.

രോഹിത്തിനെ മുംബൈ പെട്ടെന്ന് നായകസ്ഥാനത്ത് നിന്ന് മാറ്റിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ സീസണില്‍ നായകനാക്കി നിലനിര്‍ത്തുകയും അടുത്ത സീസണില്‍ മാറ്റുകയും ചെയ്യുന്നതായിരുന്നു നല്ലത്.

Story first published: Sunday, December 17, 2023, 11:48 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+