For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അടുത്ത 'ചിന്നത്തല', സഞ്ജു സിഎസ്‌കെയില്‍ കസറും! ഇന്ത്യന്‍ ടീമിലുമെത്താം

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വന്നേക്കുമെന്ന സൂചനകള്‍ പുറത്തു വന്നതിനു ശേഷം ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് അനാലിസ്റ്റായ പ്രസന്ന അഗോരം ഇങ്ങനെയൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സിഎസ്‌കെയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറും നിലവില്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായ ആര്‍ അശ്വിനുമായി അടുത്ത സൗഹൃദമുള്ളയാള്‍ കൂടിയാണ് പ്രസന്ന.

അതുകൊണ്ടു തന്നെ സഞ്ജുവിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സൂചനകള്‍ പൂര്‍ണമായി തള്ളിക്കളയാനും കഴിയില്ല. അടുത്ത സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നാന്നായിരുന്നു സിഎസ്‌കെയ്‌ക്കൊപ്പം അഞ്ചാം ഐപിഎല്‍ കിരീടം ഏറ്റുവാങ്ങിയ ശേഷം എംഎസ് ധോണി വ്യക്തമാക്കിയത്. ശരീരം അനുവദിക്കുകയാണെങ്കില്‍ അടുത്ത സീസണ്‍ കൂടി തന്നെ കാണാന്‍ സാധിക്കും.

DHONI SANJU

ആരാധകരില്‍ നിന്നും ലഭിച്ചിട്ടുള്ള സ്‌നേഹവും അകമഴിഞ്ഞ പിന്തുണയും കാണുമ്പോള്‍ അവര്‍ക്കു നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം ഇതായിരിക്കുമെന്നും ധോണി പറഞ്ഞിരുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത സീസണില്‍ കൂടി ധോണിയെ സിഎസ്‌കെയില്‍ കാണാം. പക്ഷെ സിഎസ്‌കെയ്ക്കു തീര്‍ച്ചയായും എംഎസ് ധോണിയുടെ പകരക്കാരനെ ആവശ്യമാണ്.

ഈ റോളിലേക്കു നിലവില്‍ സിഎസ്‌കെയ്ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ഓപ്ഷന്‍ സഞ്ജു സാംസണ്‍ തന്നെ ആണെന്ന കാര്യത്തില്‍ സംശയമില്ല. രാജസ്ഥാന്‍ റോയല്‍സ് വിടുകയാണൈങ്കില്‍ അദ്ദേഹത്തിനു ഏറ്റവും യോജിക്കുന്ന ഫ്രാഞ്ചൈസി സിഎസ്‌കെയാണ്. ഇതിനുള്ള കാരണങ്ങള്‍ അറിയാം.

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ എംഎസ് ധോണിയുടേതുമായിട്ടായിരുന്നു പലരും കഴിഞ്ഞ സീസണില്‍ താരതമ്യം ചെയ്തത്. ഏതു സമ്മര്‍ദ്ദഘട്ടത്തിലും വളരെ സംയമനം പാലിച്ച്, കൂളായി തീരുമാനമെടുക്കാറുള്ള ധോണിയെപ്പോലെയായിരുന്നു സഞ്ജുവിന്റെയും പെരുമാറ്റം. ടീമിലെ കളിക്കാര്‍ക്കു എല്ലായ്‌പ്പോഴും തങ്ങളുടെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാനുളള സ്വാതന്ത്ര്യം നല്‍കാറുള്ള ക്യാപ്റ്റനാണ് ധോണി.

സഞ്ജുവും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ടു തന്നെ സിഎസ്‌കെയിലേക്കു വന്ന് അടുത്ത ക്യാപ്റ്റനായാലും സഞ്ജുവിനു വളരെ പെട്ടെന്നു ധോണിയുടെ പാരമ്പര്യം പിന്തുടരാന്‍ സാധിക്കും. ഇതാണ് സഞ്ജുവിനെ സംബന്ധിച്ച് സിഎസ്‌കെയാണ് ബെസ്റ്റെന്നു പറയാനുള്ള ആദ്യത്തെ കാരണം.

തമിഴ് സിനിമകള്‍ ഇഷ്ടപ്പെടുന്ന, സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആരാധിക്കുന്ന സഞ്ജു സാംസണിനെ സംബന്ധിച്ച് ശരിക്കുമൊരു ഹോം ഫ്രാഞ്ചൈസി പോലെ തന്നെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ്. അതിനാല്‍ തന്നെ വളരെ പെട്ടെന്നു സിഎസ്‌കെ ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും സുരേഷ് റെയ്‌നയ്ക്കു ശേഷം അവരുടെ അടുത്ത ചിന്നത്തലയായി മാറുവാനും സഞ്ജുവിനു സാധിക്കും.

SANJU DHONI

ധോണി കഴിഞ്ഞാല്‍ സിഎസ്‌കെയില്‍ വലിയ ഐക്കണ്‍ താരങ്ങളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിനു ശേഷം സിഎസ്‌കെയുടെ ഐക്കണ്‍ സഞ്ജു തന്നെയാവുമെന്ന കാര്യത്തിലും സംശയം വേണ്ട. ഇതു ഒരു താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുകയും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

ചെന്നൈ സൂപ്പര്‍ കിങ്‌സെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാണ്. അതിനാല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തിയും അംഗീകാരവുമെല്ലാം സഞ്ജു സാംസണിനു സിഎസ്‌കെയില്‍ ലഭിക്കും. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ പാടുപെടുന്ന അദ്ദേഹത്തിനു ഇതു കൂടുതല്‍ ഗുണം ചെയ്യുമെന്നുമുറപ്പാണ്.

വിരമിച്ചാലും സിഎസ്‌കെയുടെ കോച്ചായോ, ടീം ഡയറക്ടറായോ എംഎസ് ധോണിയെ ഭാവിയില്‍ കാണാന്‍ സാധിക്കും. ഇതു സഞ്ജുവിനെ തന്റെ ആരാധനാപാത്രത്തോടൊപ്പം പ്രവര്‍ത്തിക്കാനും കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറാനും സഹായിക്കും. ധോണിയുടെ ശിക്ഷണത്തില്‍ സഞ്ജുവിനു കീഴില്‍ സിഎസ്‌കെ ഭാവിയില്‍ ഐപിഎല്‍ കിരീടം നേടാനുള്ള സാധ്യതയും കൂടുതലാണ്. സമാനമായ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളായതിനാല്‍ തന്നെ ധോണിക്കും സഞ്ജുവിനും മികച്ച രീതിയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോവാനും സാധിക്കും.

Story first published: Saturday, June 3, 2023, 11:20 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+