For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കെകെആര്‍ x എസ്ആര്‍എച്ച്, ടോസ് കെകെആറിന്! ആരടിക്കും കപ്പ്? ജ്യോതിഷിയുടെ പ്രവചനം

രണ്ടര മാസത്തോളം നീണ്ട ഐപിഎല്‍ പൂരം കൊട്ടിക്കലാശത്തില്‍ എത്തിനില്‍ക്കുകയാണ്. ഞായറാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള കലാശപ്പോരിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയാണ്. നേരത്തേ ആദ്യ ക്വാളിഫയറില്‍ കൊമ്പുകോര്‍ത്തപ്പോള്‍ എസ്ആര്‍എച്ചിനെ കെകെആര്‍ നിഷ്പ്രഭരാക്കിയിരുന്നു. ഫൈനലിലും കെകെആര്‍ ഇത്തരമൊരു വിജയം ആവര്‍ത്തിക്കുമോ? ഇത്തവണ ആരായിരിക്കും ഐപിഎല്ലില്‍ കിരീടമുയര്‍ത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി സുമിത് ജോഷി.

കണക്കുകള്‍ നോക്കിയാല്‍ ഐപിഎല്ലില്‍ ഇതുവരെ 26 തവണയാണ് കെകെആറും ഹൈദരാബാദും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 17ലും വിജയം കൊല്‍ക്കത്ത ടീമിനോടൊപ്പമായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ ഹൈദരാബാദിനു വിജയം കൊയ്യാനായിട്ടുള്ളൂ. ഓറഞ്ച് ആര്‍മിക്കു മേല്‍ കെകെആറിന്റെ ആധിപത്യം തന്നെയാണ് ഈ കണക്കുകള്‍ ശരിവയ്ക്കുന്നത്.

SHREYAS - CUMMINS

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും ബെസ്റ്റ് ടീം ശ്രേയസ് അയ്യരുടെ കെകെആര്‍ ആണെന്നതില്‍ സംശയമില്ല. പോയിന്റ് പട്ടികയില്‍ അവരുടെ ആധിപത്യം ഇതു അരക്കിട്ടുറപ്പിക്കുകയാണ്. 14 മല്‍സരങ്ങളില്‍ ഒമ്പതും വിജയിച്ച കെകെആര്‍ തോറ്റത് വെറും മൂന്നെണ്ണത്തില്‍ മാത്രം. മഴയെ തുടര്‍ന്നു രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. 20 പോയിന്റുമായാണ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് അവര്‍ ആദ്യ ക്വാളിഫയറില്‍ കടന്നത്.

ഹൈദരാബാദ് ടീമിന്റെ കാര്യമെടുത്താല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതായാണ് പാറ്റ് കമ്മിന്‍സിന്റെ ടീം പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലാണ് അവര്‍ വിജയം കൊയ്തത്. അഞ്ചു മല്‍സരങ്ങളില്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ ഒരു കളി മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

17 പോയിന്റാണ് എസ്ആര്‍എച്ചിനു ലഭിച്ചത്. ആദ്യ ക്വാളിഫയറില്‍ മാത്രമല്ല നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോഴും ഹൈദരാബാദിനെതിരേ വിജയം കെകെആറിനായിരുന്നു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്.

SRH

അതേസമയം, ജ്യോതിഷിയുടെ പ്രവചനത്തിലേക്കു വന്നാല്‍ ഫൈനലില്‍ ടോസ് ലഭിക്കുക കെകെആറിനായിരിക്കും. ക്യാപ്റ്റന്‍ ശ്രേയസിന്റെ മികച്ച ഗ്രഹനിലയാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മല്‍സരത്തില്‍ ആരാവും ജയിക്കുകയെന്ന പ്രവചനത്തിലേക്കു വന്നാല്‍ അവിടെ കെകെആറിനല്ല മറിച്ച് എസ്ആര്‍എച്ചിനാണ് മുന്‍തൂക്കം.

ഫൈനലില്‍ ഗ്രഹങ്ങളുടെയെല്ലാം പിന്തുണ എസ്ആര്‍എച്ചിനാണ്. ഭാഗ്യവും കെകെആര്‍ നായകന്‍ കമ്മിന്‍സിന്റെ കൂടെയാണ്. ഇതു മാത്രമല്ല അദ്ദേഹത്തിന്റെ രാശി ഗ്രഹങ്ങള്‍ ശനിയുമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. ഈ കാരണങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ എസ്ആര്‍എച്ച് കിരീടമുയര്‍ത്താനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ഫൈനലിലെ സാധ്യതാ പ്ലെയിങ് 11

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനാട്കട്ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, May 25, 2024, 15:53 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+