For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മഴ വില്ലനാവുമോ? കളി ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍? പരിശോധിക്കാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ഒന്നാം ക്വാളിഫയറില്‍ കെകെആറിനോട് ഹൈദരാബാദ് തോറ്റപ്പോള്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തകര്‍ത്താണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിലേക്കെത്തുന്നത്. നിര്‍ണ്ണായക മത്സരത്തിന് വേദിയാവുന്നത് ചെന്നൈയാണ്. നിലവില്‍ മത്സരത്തിന് മഴ ഭീഷണിയില്ല.

എന്നാല്‍ മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാല്‍ ആരാവും ഫൈനലിലെത്തുക?. റിസര്‍വ് മത്സരമുണ്ടോ?. പരിശോധിക്കാം. ഐസിസി നിയമപ്രകാരം മഴമൂലം രണ്ടാം ക്വാളിഫയര്‍ ഉപേക്ഷിച്ചാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമാവും ഫൈനല്‍ യോഗ്യത നേടുക. പോയിന്റ് പട്ടികയില്‍ 17 പോയിന്റോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്തായിരുന്നു. രാജസ്ഥാനും 17 പോയിന്റ് ഉണ്ടായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദാരാബാദായിരുന്നു മുന്നില്‍.

അതുകൊണ്ടുതന്നെ മത്സരം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലേക്കെത്തും. ഇന്നത്തെ ദിവസം മഴ പെയ്താല്‍ നാളെ റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. നാളേയും മഴ പെയ്യുകയും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം വരികയും ചെയ്താല്‍ ഹൈദരാബാദ് ഫൈനല്‍ ടിക്കറ്റെടുക്കും. നിലവില്‍ ചെന്നൈയില്‍ വൈകീട്ട് മഴ സാധ്യയില്ല. നല്ല വെയിലാണ് നിലവില്‍ ചെന്നൈയിലുള്ളത്.

വൈകീട്ടും മഴയില്ലാത്തതിനാല്‍ ക്വാളിഫയര്‍ തടസമില്ലാതെ നടക്കാനാണ് സാധ്യത. രാജസ്ഥാന്‍ റോയല്‍സ് ആത്മവിശ്വാസത്തോടെയാണ് ഹൈദരാബാദിനെതിരേ ഇറങ്ങുന്നത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രാജസ്ഥാനെ തുണക്കും. സഞ്ജു സാംസണും സംഘവും സംതുലിതമായ നിരയാണ്. ജോസ് ബട്‌ലറുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടിന് പഴയ ശക്തിയില്ല.

sanju samson yuzvendra chahal

സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. മധ്യനിരയില്‍ ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍ എന്നിവരുടെ വമ്പനടികളില്‍ രാജസ്ഥാന്‍ പ്രതീക്ഷവെക്കുന്നു. ഇവരെല്ലാം വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഈ താരങ്ങള്‍ക്ക് കഴിവുണ്ട്. ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി ബാറ്റ് ചെയ്യുകയെന്നതാണ് വെല്ലുവിളി.

പിച്ചില്‍ നല്ല ടേണുണ്ടാവും. സ്പിന്നര്‍മാര്‍ക്ക് നല്ല മുന്‍തൂക്കമുണ്ടാവും. അതുകൊണ്ടുതന്നെ രാജസ്ഥാനെ ഹൈദരാബാദ് ഭയക്കണം. കാരണം ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹാലും രാജസ്ഥാന്റെ സ്പിന്‍ നിരക്ക് കരുത്ത് പകരുന്നവരാണ്. രണ്ട് പേരും മികച്ച റെക്കോഡുള്ള അനുഭവസമ്പന്നരായ സ്പിന്നര്‍മാരാണ്. ഇക്കാരണത്താല്‍ത്തന്നെ ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ ആധിപത്യം നേടിയേക്കും. രാജസ്ഥാന്റെ പേസ് നിര ശക്തമാണ്.

എന്നാല്‍ സ്പിന്‍ നിരക്ക് വലിയ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഈ സാഹചര്യത്തില്‍ കണക്കുകളില്‍ രാജസ്ഥാന്‍ ഒരുപടി മുന്നിലാണ്. ചെന്നൈ പിച്ച് ഹൈദാരാബാദിന്റെ ഭാഗ്യ മൈതാനമല്ല. 10 മത്സരം കളിച്ചപ്പോള്‍ 1 തവണ മാത്രമാണ് ഇവിടെ ഹൈദരാബാദ് ജയിച്ചത്. ഹൈദരാബാദിന്റെ ബാറ്റിങ് നിരക്കും സ്പിന്‍ ദൗര്‍ബല്യമുണ്ട്. ഈ സാഹചര്യത്തില്‍ രാജസ്ഥാനെ വീഴ്ത്താന്‍ ഹൈദരാബാദ് നന്നായി വിയര്‍ക്കേണ്ടി വരും.

ഹൈദരാബാദിന്റെ ഓപ്പണര്‍മാരെ പൂട്ടുകയെന്നതാണ് രാജസ്ഥാന് മുന്നിലുള്ള വലിയ വെല്ലുവിളി. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ തുടക്കത്തിലേ പുറത്താക്കാനായാല്‍ രാജസ്ഥാന്‍ പകുതി കളി ജയിച്ചുവെന്ന് പറയാം. കെകെആര്‍ ഇരുവരേയും തുടക്കത്തിലേ മടക്കിയതാണ് വമ്പന്‍ ജയം നേടിയെടുക്കാന്‍ സഹായിച്ചത്. ട്രന്റ് ബോള്‍ട്ടിന്റെ സ്വിങ് ബൗളിങ് ഹൈദരാബാദ് ഓപ്പണര്‍മാരെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. അതുകൊണ്ടുതന്നെ ബോള്‍ട്ടിന്റെ പ്രകടനം രാജസ്ഥാന് നിര്‍ണ്ണായകമാവും.

മുന്‍ സിഎസ്‌കെ താരമായ ആര്‍ അശ്വിന് ചെന്നൈയിലെ പിച്ച് നന്നായി അറിയാം. ഈ അനുഭവസമ്പത്ത് മുതലാക്കാന്‍ അശ്വിന് സാധിച്ചാല്‍ ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും. നിലവില്‍ ഹൈദരാബാദിനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് രാജസ്ഥാനെന്ന് നിസംശയം പറയാം. ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലാത്തതിനാല്‍ ആര് ജയിക്കുമെന്നത് കണ്ടറിയാം.

Story first published: Friday, May 24, 2024, 10:34 [IST]
Other articles published on May 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+