For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന്റെ പിന്‍ഗാമി! ബാറ്റിങ് ഹിറ്റ്മാനെപ്പോലെ, ആരാണ് നിതീഷ് കുമാര്‍ റെഡ്ഡി?

ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സിന്റെ ബൗളിങ് ആക്രമണത്തിനു മുമ്പ് വമ്പനടിക്കാര്‍ 'ആയുധം' വച്ച് കീഴങ്ങിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രക്ഷകനായത് 20 കാരനായ ഒരു ഇന്ത്യന്‍ യുവതാരമായിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഗംഭീര ഇന്നിങ്‌സുമായി ഓറഞ്ച് ആര്‍മിയെ കൈപിടിച്ചുയര്‍ത്തിയത്. നാലാം നമ്പറില്‍ ഇറങ്ങിയ നിതീഷ് 64 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. 37 ബോളുകള്‍ മാത്രം നേരിട്ട താരം അഞ്ചു സിക്സറും നാലു ഫോറുകളുമടിച്ചു.

എസ്ആര്‍എച്ചിനെ 182 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടലിലെത്തിച്ചത് നിതീഷിന്റെ ഒറ്റയാള്‍ പോരാട്ടം തന്നെയായിരുന്നു. അവരുടെ ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും തന്നെ 30 റണ്‍സ് പോലും തികയ്ക്കാനായില്ല. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും അഗ്രസീവായ ബാറ്റിങ് സമീപനത്തില്‍ നിതീഷ് ഒരു മാറ്റവും വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്.

NITISH KUMAR REDDY

പഞ്ചാബിന്റെ പേസ്, സ്പിന്‍ ബൗളിങിനെ വളരെ അനായാസം നേരിട്ട അദ്ദേഹം കിടിലന്‍ ഫോറും സിക്‌സറും പറത്തി കളം നിറഞ്ഞു കളിക്കുക തന്നെ ചെയ്തു. രോഹിത് ശര്‍യെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുള്‍ ഷോട്ടിലൂടെയുള്ള നിതീഷിന്റെ ചില സിക്‌സറുകള്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് നിരയില്‍ അഭിഷേക് ശര്‍മ (16), ട്രാവിസ് ഹെഡ് (21), എയ്ഡന്‍ മാര്‍ക്രം (0), ഇംപാക്ട് പ്ലെയറായി കളിച്ച രാഹുല്‍ ത്രിപാഠി (11), ഹെന്‍ട്രിച്ച് ക്ലാസെന്‍ (9) എന്നിവരെല്ലാം നനഞ്ഞ പടക്കമായപ്പോഴാണ നിതീഷ് അപ്രതീക്ഷിത ഹീറോയായി മാറിയത്. ഐപിഎല്ലില്‍ ഇത്തവണ അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയൊരു ഭാവി തനിക്കുണ്ടെന്നു ഈ ഇന്നിങ്‌സിലൂടെ താരം കാണിച്ചു തന്നിരിക്കുകയാണ്.

വെറുമൊരു ബാറ്റര്‍ മാത്രമല്ല നിതീഷ്. സീം ബൗളിങ് ഓള്‍റൗണ്ടറും കൂടിയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായി മാറാന്‍ സാധിക്കുന്ന താരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിതീഷിനെ സംബന്ധിച്ച് ഹോം ഫ്രാഞ്ചൈസി കൂടിയാണ് എസ്ആര്‍എച്ച്. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രാ പ്രദേശിനു വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.

NITISH KUMAR REDDY

2020 ജനുവരിയിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിതീഷ് അരങ്ങേറിയത്. അപ്പോള്‍ അദ്ദേഹത്തിനു 16 വയസ്സ് മാത്രമായിരുന്നു പ്രായം. 2021ല്‍ ലിസ്റ്റ് എ, ടി20 എന്നിവയിലും നിതീഷ് അരങ്ങേറുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആന്ധ്രയ്ക്കു വേണ്ടി 17 മല്‍സരങ്ങളിലാണ് നിതീഷ് കളിച്ചത്. ഇവയില്‍ 566 റണ്‍സ് അടിച്ചെടുത്ത താരം 52 വിക്കറ്റുകളുമായി ബൗളിങിലും കസറി.

ലിസ്റ്റ് എ കരിയറെടുത്താല്‍ 22 മല്‍സരങ്ങളില്‍ നിന്നും 403 റണ്‍സും 14 വിക്കറ്റുകളുമാണ് നിതീഷിന്റെ സമ്പാദ്യം. ടി20യിലാവട്ടെ വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമാണ് നിതീഷ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 106 റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷെ ടി20യില്‍ അദ്ദേഹത്തിനു വിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ല.

2023ലെ ലേലത്തിലാണ് നിതീഷിനെ ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു താരത്തെ ഓറഞ്ച് ആര്‍മി സ്വന്തം കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ്‌ ബെംഗളൂരുവിനെതിരേ ഹൈദരാബാദില്‍ നടന്ന കളിയിലൂടെ നിതീഷ് ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്തു.

പഞ്ചാബുമായുള്ള ഇന്നത്തെ മല്‍സരത്തിനു മുമ്പ് ഐപിഎല്ലില്‍ വെറും മൂന്നു കളിയില്‍ മാത്രമേ താരം ഇറങ്ങിയിട്ടുള്ളൂ. ഇവയില്‍ നിന്നും നേടിയത് 14 റണ്‍സ് മാത്രമായിരുന്നു. വിക്കറ്റുകളൊന്നും ലഭിച്ചില്ല. ഇതിന്റെയെല്ലൊം ക്ഷീണം പഞ്ചാബിനെതിരായ കിടിലന്‍ ഇന്നിങ്‌സിലൂടെ നിതീഷ് തീര്‍ത്തിരിക്കുകയാണ്.

Story first published: Tuesday, April 9, 2024, 22:40 [IST]
Other articles published on Apr 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+