For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് പോട്ടെ, ജിടിക്ക് ബെസ്റ്റ് പകരക്കാരന്‍ വേറെയുണ്ട്! നിര്‍ദേശിച്ച് ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനം പോലും ഉപേക്ഷിച്ച് ഹാര്‍ദിക് മുംബൈയിലേക്ക് പോയിയെന്നത് എല്ലാവര്‍ക്കും കൗതുകമായ തീരുമാനമായി.

ഹാര്‍ദിക് ടീം വിട്ടതോടെ പകരം ശുബ്മാന്‍ ഗില്ലിനെ ഗുജറാത്ത് ക്യാപ്റ്റനാക്കിയിട്ടുണ്ട്. ഹാര്‍ദിക് പോയത് ഗുജറാത്തിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് മിസ് ചെയ്യാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ അഭാവം ഗുജറാത്തിന് തിരിച്ചടിയാവുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ലേലത്തില്‍ ഹാര്‍ദിക്കിന്റെ ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നതാണ് ഗുജറാത്തിന് മുന്നിലെ പ്രധാന തലവേദന.

മികച്ച ഓള്‍റൗണ്ടര്‍മാരായി പലരും ലേലത്തിലേക്കെത്തുന്നുണ്ടെങ്കിലും ഗുജറാത്തിന്റെ ശൈലിയോട് ചേര്‍ന്നുപോകുന്ന ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആരാണ്?. ഇപ്പോഴിതാ ഗുജറാത്തിന് ഹാര്‍ദിക്കിന്റെ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. അഫ്ഗാന്‍ താരം അസ്മത്തുല്ല ഒമര്‍സായിയെയാണ് ഇര്‍ഫാന്‍ നിര്‍ദേശിച്ചത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഒമര്‍സായിയുടെ പ്രകടനം കണ്ടാണ് ഇര്‍ഫാന്‍ ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ളവനാണ് ഒമര്‍സായി. 24 ടി20 കളിച്ച താരം 185 റണ്‍സാണ് നേടിയത്. 16.82 ആണ് അദ്ദേഹത്തിന്റെ ശരാശരി. 11 വിക്കറ്റുകളും അന്താരാഷ്ട്ര ടി20യില്‍ ഒമര്‍സായി വീഴ്ത്തി. ടി20 ലീഗുകളില്‍ സജീവമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഒമര്‍സായി. പാകിസ്താന്‍ സൂപ്പര്‍ ലീഗിലടക്കം ശ്രദ്ധേയ പ്രകടനം താരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒമര്‍സായിയെ ഗുജറാത്ത് സ്വന്തമാക്കാന്‍ സാധ്യത കുറവാണ്.

Azmatullah Omarzai

23കാരനായ ഒമര്‍സായിക്ക് അനുഭവസമ്പത്ത് കുറവാണ്. അതുകൊണ്ടുതന്നെ അല്‍പ്പം കൂടി അനുഭവസമ്പത്തുള്ള താരത്തെ സ്വന്തമാക്കാനാവും ഗുജറാത്ത് ശ്രമിക്കുക. ഹാര്‍ദിക്കിന്റെ വിടവ് നികത്താന്‍ സാധിക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടറെ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ടുതന്നെ വിദേശ ഓള്‍റൗണ്ടറെ ടീമിലെത്തിക്കാന്‍ ഗുജറാത്ത് നിര്‍ബന്ധിതരാവും. ഹാര്‍ദിക് സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്തിനായി കാഴ്ചവെച്ചത്.

എന്നാല്‍ ഇതേ മികവുള്ള പകരക്കാരനെ കണ്ടെത്തുകയെന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഗുജറാത്ത് കരുത്തരുടെ നിരയാണ്. ഹാര്‍ദിക് പാണ്ഡ്യയെന്ന നായകനെക്കാളുപരി ആശിഷ് നെഹ്‌റയെന്ന പരിശീലകനാണ് ഗുജറാത്തിന്റെ നട്ടെല്ല്. ശുബ്മാന്‍ ഗില്‍ വളര്‍ന്നുവരുന്ന ഇതിഹാസമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കീഴിലും ഗുജറാത്തിന് മികവ് തുടരാന്‍ സാധിച്ചേക്കും.

ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, വൃദ്ധിമാന്‍ സാഹ, സായ് കിഷോര്‍ തുടങ്ങി മികച്ച പല താരങ്ങളും ഗുജറാത്തിനൊപ്പമുണ്ട്. മാച്ച് വിന്നര്‍മാരുടെ നിരയാണ് ഗുജറാത്തെന്ന് നിസംശയം പറയാം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെ തഴയപ്പെട്ടിരിക്കുന്ന താരങ്ങളെ ഒപ്പം കൂട്ടി ഫോമിലേക്കെത്തിക്കാന്‍ ഗുജറാത്തിന് മിടുക്കുണ്ട്. ഇത്തവണത്തെ ലേലത്തില്‍ ഇതേ പദ്ധതിയാവുമോ ഗുജറാത്ത് പിന്തുടരുകയെന്നതാണ് കണ്ടറിയേണ്ടത്.

ആശിഷ് നെഹ്‌റ ബുദ്ധിമാനായ പരിശീലകനാണ്. ഓരോ താരത്തേയും എങ്ങനെ ഉപയോഗിക്കണമെന്നതില്‍ കൃത്യമായ പദ്ധതി നെഹ്‌റക്കുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ അഭാവത്തിലും ഗുജറാത്ത് കുതിപ്പ് തുടരാനാണ് സാധ്യത കൂടുതല്‍. മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ ടീമിലെത്തിച്ചതോടെ സജീവ കിരീട പ്രതീക്ഷയിലാണ്. ഹാര്‍ദിക് അടുത്ത സീസണില്‍ മുംബൈയുടെ നായകനാവാനും സാധ്യതയുണ്ട്. എന്തായാലും ഹാര്‍ദിക്കിന്റെ അഭാവത്തെ ഗുജറാത്ത് എങ്ങനെ മറികടക്കുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, December 7, 2023, 14:46 [IST]
Other articles published on Dec 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+