Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഫിനിഷിങില്‍ ബെസ്റ്റ് ഏതൊക്കെ ടീം? 2 പേര്‍ ഒപ്പത്തിനൊപ്പം! ഏറ്റവും മോശം എസ്ആര്‍എച്ച്

ടി20 ഫോര്‍മാറ്റില്‍ ഫിനിഷര്‍മാര്‍ക്കു വലിയ റോളാണ് ഒരു ടീമിലുള്ളതെന്നു കാണാം. മല്‍സരഗതി തന്നെ രണ്ട്- മൂന്ന് ഓവറുകള്‍ കൊണ്ടു മാറ്റി മറിക്കാന്‍ മികച്ചൊരു ഫിനിഷര്‍ക്കു സാധിക്കും. അതുകൊണ്ടു തന്നെ മാച്ച് വിന്നറായ ഒന്നോ, രണ്ടോ ഫിനിഷര്‍മാര്‍ തങ്ങളോടൊപ്പം വേണമെന്നു ഏതൊരു ടീമും ആഗ്രഹിക്കുമെന്നുറപ്പാണ്. ഐപിഎല്ലിന്റെ 17ാം സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ പത്തു ഫ്രാഞ്ചൈസികളും ഫിനിഷിങിലെ മൂര്‍ച്ച കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.

ഐപിഎല്ലില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരുള്ളത് ഏതൊക്കെ ടീമുകള്‍ക്കാണെന്നും ഫിനിഷിങ് മികവിന്റെ കാര്യത്തില്‍ റേറ്റിങ് നല്‍കിയാല്‍ ആരൊക്കെ, ഏതൊക്കെ പൊസിഷനില്‍ നില്‍ക്കുമെന്നും നമുക്കു പരിശോധിക്കാം. ഫിനിഷിങ് കരുത്തില്‍ രണ്ടു ടീമുകളാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഒന്ന് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണെങ്കില്‍ മറ്റൊരു ടീം രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ്.

HARDIK PANDYA

10ല്‍ ഒമ്പതാണ് ഫിനിഷിങിന്റെ കാര്യത്തില്‍ മുംബൈയുടെയും കൊല്‍ക്കത്തയുടെയും റേറ്റിങ്. മുംബൈയുടെ ഫിനിഷര്‍മാര്‍ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ്. ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലായിരിക്കും ഇവര്‍ മുംബൈയ്ക്കായി ബാറ്റ് ചെയ്യുക.

ആദ്യ ബോള്‍ മുതല്‍ പേസര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ ശേഷിയുള്ളവരാണ് ഇവരെല്ലാം. സ്ലോഗ് ഓവറുകളില്‍ ഏറ്റവും അപകടകാരിയാണ് ഡേവിഡ്. ബാറ്ററെന്ന നിലയില്‍ വളരെയേറെ മെച്ചപ്പെട്ട താരമാണ് ഷെപ്പേര്‍ഡ്.

കെകെആറിന്റെ ഫിനിഷിങ് ചുമതല ആന്ദ്രെ റസ്സലിനും റിങ്കു സിങിനുമായിരിക്കും. പേസര്‍മാര്‍ക്കെതിരേ അനായാസം റണ്‍സ് വാരിക്കൂട്ടുന്നവരാണ് ഇരുവരും. ഡെത്ത് ഓവറില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി റിങ്കു മാറിയിരിക്കുകയാണ്. ഈ രണ്ടു പേരെക്കൂടാതെ ലോവര്‍ ഓര്‍ഡറില്‍ സുനില്‍ നരെയ്ന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരും ബാറ്റിങില്‍ സംഭാവന നല്‍കാന്‍ സാധിക്കുന്നവരാണ്.

ഫിനിഷര്‍മാരുടെ കാര്യത്തില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ്. ഇരുടീമുകളുടെയും റേറ്റിങ് പോയിന്റ് 10ല്‍ എട്ടാണ്. ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരാണ് ജിടി ടീമിലെ ഫിനിഷര്‍മാര്‍. ഈ സീസണില്‍ ജിടിയിലേക്കു പുതുതായെത്തിയ ഷാരൂഖ് ക്ലിക്കായാല്‍ ജിടിക്കു കാര്യങ്ങള്‍ എളുപ്പമായി തീരും.

രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസ് ജോടികളായ ഷിംറോണ്‍ ഹെറ്റ്‌മെയറും റോമെന്‍ പവെലുമായിരിക്കും. കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളില്‍ ചില ശ്രദ്ധേമായ ഇന്നിങ്‌സുകള്‍ ഹെറ്റ്‌മെയര്‍ കളിച്ചിരുന്നു. ഇത്തവണ ലേലത്തിലാണ് വിന്‍ഡീസിന്റെ വമ്പനടിക്കാരനായ പവെലിനെ റോയല്‍സ് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്.

SANJU SAMSON

ഫിനിഷര്‍മാരുടെ കാര്യത്തില്‍ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളത് പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്. പഞ്ചാബിന്റെ റേറ്റിങ് 10ല്‍ 7.5 ആണെങ്കില്‍ ബാക്കിയുള്ള രണ്ടു ടീമുകളുടേതും 7 ആണ്. ജിതേഷ് ശര്‍മയും സാം കറെനുമാണ് പഞ്ചാബ് ടീമിന്റെ ഫിനിഷര്‍മാര്‍. കഴിഞ്ഞ സീസണില്‍ ഫിനിഷറായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ച താരമാണ് ജിതേഷ്. കറെനാവട്ടെ കഴിഞ്ഞ സൗത്താഫ്രിക്ക ടി20 ലീഗില്‍ നന്നായി ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആര്‍സിബിയുടെ ഫിനിഷര്‍മാര്‍ ദിനേശ് കാര്‍ത്തിക്കും സുയാഷ് പ്രഭുദേശായിയുമായിരിക്കും. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ഡിക്കെയ്ക്കു അടുത്ത സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. സുയാഷാവട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ വമ്പനടികളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാറ്ററുമാണ്.

ലഖ്‌നൗ ടീമിന്റെ ഫിനിഷര്‍മാരായുള്ളത് നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയ്‌നിസുനാണ്. സ്പിന്നര്‍മാരുടെ അന്തകനായ പൂരന്‍ ആറാം നമ്പറിലായിലിക്കും ബാറ്റ് ചെയ്‌തേക്കുക. അദ്ദേഹത്തിനു താഴെ സ്റ്റോയ്‌നിസും കളിക്കും. ഫിനിഷിങില്‍ അവസാനത്തെ മൂന്നു സ്ഥാനങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് എന്നിവരാണുള്ളത്. സിഎസ്‌കയുടെ റേറ്റിങ് 10ല്‍ 6.5ഉം ഡിസിയുടേത് ആറും ഹൈദരാബാദിന്റേത് അഞ്ചുമാണ്.

പുതുമുഖമായ സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, നായകന്‍ എംഎസ് ധോണി എന്നിവരാണ് സിഎസ്‌കെയുടെ ഫിനിഷര്‍മാര്‍. സ്പിന്നര്‍മാര്‍ക്കെതിരേ തകര്‍ത്തടിക്കുന്ന റിസ്വി പേസര്‍മാര്‍ക്കെതിരേയും ഇതു തുടരേണ്ടത് സിഎസ്‌കെയ്ക്കു പ്രധാനമാണ്.

ഡിസി ടീമിലെ ഫിനിഷര്‍മാര്‍ അക്ഷര്‍ പട്ടേല്‍, അരങ്ങേറ്റക്കാരനായ കുമാര്‍ കുശാഗ്ര, ലളിത് യാദവ് എന്നിവരാണ്. മൂന്നു പേരും ഈ റോളില്‍ അത്ര മിടുക്കരല്ല. ഹൈദരാബാദ് ടീം ഫിനിഷര്‍മാരായി പരീക്ഷിക്കുക അബ്ദുള്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാവും. ഫിനിഷില്‍ വരാനിരിക്കുന്ന സീസണിലെ ഏറ്റവും മോശം ടീമും ഹൈദരാബാദ് തന്നെയാണ്.

Story first published: Monday, February 19, 2024, 14:23 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+