For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് മാറി ഹാര്‍ദിക് വന്നിട്ടും രക്ഷയില്ല! എവിടെ അര്‍ജുന്‍? സച്ചിന്റെ ആ നീക്കവും പാളി

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇനിയും അവസരം നല്‍കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ആരാധകര്‍. സീസണില്‍ ഇനി വെറും രണ്ടു കളികളാണ് മുംബൈയ്ക്കു ബാക്കിയുള്ളത്. പ്ലേഓഫ് സാധ്യതകള്‍ ഇതിനകം അവസാനിച്ചു കഴിഞ്ഞതിനാല്‍ തന്നെ അര്‍ജുന് ഇനിയെങ്കിലും അവസരം നല്‍കാന്‍ മുംബൈ തയ്യാറാവണമെന്നാണ് ആരാധകരുടെ ആവശ്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ കളിയില്‍ താരത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഹരിയാനയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ അന്‍ഷുല്‍ കംബോജിനു നറുക്കുവീഴുകയായിരുന്നു. ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റം മല്‍സരം കൂടിയായിരുന്നു ഇത്. ഒരു വിക്കറ്റ് വീഴ്ത്തിയ കംബോജ് കളിയില്‍ ഒരു ക്യാച്ചുമെടുത്ത് സാന്നിധ്യമറിയിക്കുകയും ചെയ്തു.

ARJUN TENDULKAR

മുംബൈ ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മ മാറി പകരം ഹാര്‍ദിക് പാണ്ഡ്യ വന്നപ്പോള്‍ അര്‍ജുന്റെ സമയം തെളിയുമെന്നും കൂടുതല്‍ അവസരം ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷിക്കപ്പട്ടത്. മാത്രമല്ല രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയതിനു പിന്നില്‍ ടീമിന്റെ മുഖ്യ ഉപദേശകന്‍ കൂടിയായ സച്ചിനാണെന്നും നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

അര്‍ജുനെ രോഹിത് നിരന്തരം തഴയുന്നതില്‍ സച്ചിനു കടുത്ത അതൃപ്തിയുണ്ടെന്നും ഇതാണ് നായകസ്ഥാനം നഷ്ടമാവുന്നതിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഹാര്‍ദിക് പുതിയ ക്യാപ്റ്റനായി വന്നിട്ടും അര്‍ജുന്‍ പുറത്തു തന്നെയാണ്.

അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് എന്തിനാണ് ഈ തരത്തില്‍ നിരന്തരം തഴയുന്നതെന്നു മനസ്സിലാവുന്നില്ല. നല്ലൊരു സീം ബൗളിങ് ഓള്‍റൗണ്ടറായി വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് അദ്ദേഹം. പക്ഷെ അര്‍ജുനെ മുംബൈ വീണ്ടും വീണ്ടും കണ്ടില്ലെന്നു നടിക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞ സ്ഥിതിക്കു അര്‍ജുനെ പരീക്ഷിച്ചു നോക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം? ഇനിയെങ്കിലും അര്‍ജുനെ കളിപ്പിക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മൂന്നു മല്‍സരങ്ങളിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരിക്കുന്നത്. ഇവയിലൊന്നും നാലോവര്‍ ക്വാട്ട ബൗളിങില്‍ പൂര്‍ത്തിയാക്കാന്‍ അര്‍ജുനെ രോഹിത് അനുവദിച്ചിട്ടുമില്ല. ബാറ്റിങില്‍ താരത്തെ മുകളിലേക്കു പ്രൊമോട്ട് ചെയ്യാനും തയ്യാറായിട്ടില്ല. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായി വന്നിട്ടും അര്‍ജുന് കഷ്ടകാലമാണ്. ഈ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു.

ARJUN ROHIT

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 2021ലാണ് അവരുടെ ഔദ്യോഗിക താരമായി മാറിയത്. ലേലത്തില്‍ അര്‍ജുനെ മുംബൈ സ്വന്തമാക്കുകയായിരുന്നു. പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം താരത്തിനു കിട്ടിയില്ല.

2022ലും ടീമിന്റെ ഭാഗമായിരുന്നെങ്കിലും അര്‍ജുന്‍ തഴയപ്പെട്ടു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയോടെയാണ് താരം മുംബൈയ്‌ക്കൊപ്പം അരങ്ങേറിയത്. നാലു മല്‍സരങ്ങളിലാണ് അര്‍ജുന്‍ പന്തെറിഞ്ഞത്. 59 ബോളില്‍ 84 റണ്‍സ് വിട്ടുകൊടുത്ത താരം മൂന്നു വിക്കറ്റുകളും വീഴ്ത്തി. അതിനു ശേഷം ഒരു മല്‍സരത്തില്‍ പോലും താരത്തെ മുംബൈ കളിപ്പിച്ചിട്ടുമില്ല.

കരിയര്‍ രക്ഷപ്പെടണമെങ്കില്‍ അര്‍ജുന് ഇനി മുംബൈ വിടാതെ രക്ഷയില്ലെന്നു ഉറപ്പായിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ ഈ തരത്തില്‍ മുംബൈ ടീമില്‍ അവസരം കിട്ടാതെ താരം വലഞ്ഞിരുന്നു. ഇതോടെയാണ് അച്ഛനായ സച്ചിന്റെ ഉപദേശത്തെ തുടര്‍ന്ന് മുംബൈ വിട്ട അര്‍ജുന്‍ ഗോവന്‍ ടീമിലേക്കു ചേക്കേറിയത്. ഗോവയ്‌ക്കൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതോടെ ഭേദപ്പെട്ട പ്രകടനങ്ങളും അര്‍ജുന്‍ കാഴ്ചവയ്ക്കുന്നുണ്ട്.

Story first published: Tuesday, May 7, 2024, 9:57 [IST]
Other articles published on May 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+