Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഒരു പേസറേയും പേടിയില്ല, എന്നാല്‍ അവനെ നേരിടുക കടുപ്പം- സഞ്ജു പറയുന്നു

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജുവിന് സ്പിന്നിനും പേസിനുമെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ അവകാശപ്പെടാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ കഴിവുള്ളവനാണ്. ഒട്ടുമിക്ക പ്രധാന ബൗളര്‍മാരും സഞ്ജുവിന്റെ ബാറ്റിങ് ചൂട് അറിഞ്ഞിട്ടുണ്ട്.

ബൗളര്‍മാരുടെ അന്തകനായ സഞ്ജു തന്നെ ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. അത് ജസ്പ്രീത് ബുംറയും റാഷിദ് ഖാനുമല്ലെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നാണെന്നുമാണ് സഞ്ജു പറയുന്നത്. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള നരെയ്ന്‍ ടി20യില്‍ മികച്ച കണക്ക് അവകാശപ്പെടാന്‍ സാധിക്കുന്നവരിലൊരാളാണ്. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ കസറാന്‍ നരെയ്‌ന് കഴിവുണ്ട്.

നരെയ്‌ന്റെ പന്തുകള്‍ മനസിലാക്കാന്‍ പ്രയാസമാണെന്നും സൂപ്പര്‍ ബൗളറാണ് അവനെന്നുമാണ് സഞ്ജു പറഞ്ഞത്. നരെയ്‌ന്റെ പന്തുകളുടെ ചലനം മനസിലാക്കുക പ്രയാസമാണ്. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കുന്ന ബൗളറാണ് നരെയ്ന്‍. അതുകൊണ്ടുതന്നെ ടൈമിങ് പിഴച്ചാല്‍ ക്ലീന്‍ബൗള്‍ഡാവാനും സ്റ്റംപിങ്ങിലൂടെ പുറത്താവാനുമുള്ള സാധ്യത കൂടുതലാണ്. മികച്ച ഇക്കോണമിയോടെ പന്തെറിയുന്ന സ്പിന്നറാണ് നരെയ്ന്‍. ഇത്തവണയും കെകെആര്‍ നിരയില്‍ വജ്രായുധമായി നരെയ്‌നുണ്ട്.

പ്രധാന പേസര്‍മാരെയെല്ലാം സഞ്ജു പഞ്ഞിക്കിട്ടിട്ടുണ്ട്. ജസ്പ്രീത് ബുംറ, ലസിത് മലിങ്ക എന്നിവരെയെല്ലാം സഞ്ജു പല തവണ തല്ലിപ്പറത്തിയിട്ടുണ്ട്. സൂപ്പര്‍ സ്പിന്നറായ റാഷിദ് ഖാനെ അവസാന സീസണില്‍ ഹാട്രിക് സിക്‌സര്‍ പറത്തി സഞ്ജു നാണംകെടുത്തിയിരുന്നു. ഫോമിലേക്കെത്തിയാല്‍ അസാധ്യ ടൈമിങ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സഞ്ജു. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമില്‍ താരം സജീവമല്ല.

sanju samson yashasvi jaiswal

ഇത്തവണ ശക്തമായ താരനിര രാജസ്ഥാനുണ്ട്. സഞ്ജുവിന് ഇത്തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ നായകസ്ഥാനമടക്കം തെറിച്ചേക്കും. സഞ്ജുവിന്റെ ടി20 ലോകകപ്പിലെ സ്ഥാനം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ഐപിഎല്ലിലെ പ്രകടനമാവും. 600ലധികം റണ്‍സിലേക്കെത്താന്‍ സാധിക്കാത്ത പക്ഷം സഞ്ജുവിന് ടി20 ലോകകപ്പില്‍ ഇടം നേടുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സ്ലോ പിച്ചുകളാണ്. ഇവിടെ തിളങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. എന്നാല്‍ നായകനായും ബാറ്റ്‌സ്മാനായും തിളങ്ങേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നരെയ്ന്‍ ഇത്തവണയും സഞ്ജുവിന് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സഞ്ജുവിനെ മൂന്ന് തവണയാണ് നരെയ്ന്‍ പുറത്താക്കിയത്. സഞ്ജു 78 റണ്‍സും നരെയ്‌നെതിരേ നേടിയിട്ടുണ്ട്.

ഇത്തവണ സഞ്ജുവും നരെയ്‌നും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം എങ്ങനെയാവുമെന്നത് കണ്ടറിയാം. സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിനെ കപ്പിലേക്കെത്താന്‍ ഇത്തവണ നന്നായി പ്രയാസപ്പെടേണ്ടി വരും. മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനിലുണ്ട്. ജേസന്‍ ഹോള്‍ഡറെ ഒഴിവാക്കിയ വിടവിലേക്ക് മികച്ച താരത്തെ കണ്ടെത്താന്‍ രാജസ്ഥാനായിട്ടില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും. ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, യശ്വസി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ ശോഭിക്കുന്നുണ്ട്.

ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ആദം സാംബ എന്നിവരാണ് സ്പിന്‍ നിരയില്‍ ശോഭിക്കുന്നത്. പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, നവദീപ് സൈനി എന്നിവരിലാണ് പ്രതീക്ഷ. ടീം കരുത്തുണ്ടെങ്കിലും ഭാഗ്യം രാജസ്ഥാനെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവാകുന്ന ഐപിഎല്‍ സീസണാണ് വരാനിരിക്കുന്നതെന്ന് നിസംശയം പറയാം.

Story first published: Saturday, March 16, 2024, 18:16 [IST]
Other articles published on Mar 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+